Don't Miss!
- Sports
IND vs NZ: ഗില്‍ അടുത്ത കോലിയാവുമോ?കണക്കുകള്‍ മികച്ചത്,പക്ഷെ ഒന്ന് ശ്രദ്ധിക്കണം
- News
ആഴ്ചയിൽ 10 കോണ്ടം ,വാലന്റൈൻസ് ദിനത്തിൽ 95 മില്യൺ കോണ്ടം സൗജന്യം!!
- Lifestyle
ശനി-സൂര്യ സംയോഗം നല്‍കും സൗഭാഗ്യകാലം; നല്ലകാലം അടുത്തെത്തി, സമ്പത്തില്‍ ഇരട്ടി വര്‍ധന
- Automobiles
'ഹൃദയം' മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും
- Finance
റിസ്കില്ലാതെ 18 ലക്ഷം സ്വന്തമാക്കാന്‍ ആവര്‍ത്തന നിക്ഷേപം; ആര്‍ഡി തുടങ്ങുമ്പോള്‍ 4 കാര്യങ്ങള്‍ ശ്രദ്ധിക്കാം
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
- Technology
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
'ഒന്നും നോക്കണ്ട ഇടിച്ചിട്ടിട്ടോ'; അച്ഛനെ ഇടിച്ചിട്ട് കാറെടുത്ത് പോകാന്‍ പ്രിയ നിഹാലിനോട് പറയാന്‍ കാരണം!
മലയാളികള്‍ക്ക് സുപരിചിതയാണ് പ്രിയ മോഹന്‍. നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമൊക്കെയാണ് പ്രിയ മോഹന്‍. ടെലിവിഷന്‍ പരമ്പരകളാണ് പ്രിയയെ താരമാക്കി മാറ്റുന്നത്. പ്രിയയുടെ പ്രണയ കഥയും വിവാഹവുമൊക്കെ ആരാധകര്‍ക്ക് സുപരിചിതമാണ്. നടനും മോഡലുമായ നിഹാല്‍ പിള്ളയാണ് പ്രിയയുടെ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയം വീട്ടില്‍ ആദ്യം പിടിക്കുന്നത് പൂര്‍ണിമയാണെന്ന് ഒരിക്കല്‍ താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ പ്രണയം അച്ഛന് പിടിച്ചതിനെക്കുറിച്ച് മനസ് തുറക്കുകയാണ് പ്രിയ. പടം തരും പണം എന്ന ഷോയില്‍ വച്ചാണ് അച്ഛന് പ്രണയം അറിഞ്ഞപ്പോഴുണ്ടായ സംഭവത്തെ കുറിച്ച് ആദ്യമായി പ്രിയ പറഞ്ഞത്. മാസങ്ങള്‍ക്ക് മുന്‍പുള്ള എപ്പിസോഡിലാണ് താരം മനസ് തുറന്നത്. ആ വീഡിയോ വീണ്ടും യൂട്യൂബില്‍ വൈറലാകുകയാണ് ഇപ്പോള്‍. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അച്ഛന് അഭിഭാഷകനാണ്. ചെറുപ്പം മുതലേ അച്ഛന് ഭയങ്കര സ്ട്രിക്ട് ആയിരുന്നു എന്നാണ് പ്രിയ പറയുന്നത്. ചേച്ചിയ്ക്കും എനിക്കും അച്ഛനെ ഭയങ്കര പേടിയായിരുന്നു. എന്നാല്‍ ഞങ്ങള്‍ വലുതാവുമ്പോഴേക്കും അച്ഛന്റെ ദേഷ്യം എല്ലാം കുറഞ്ഞുവെന്നും താരം പറയുന്നുണ്ട്. അപ്പോഴേക്കും ഞങ്ങള്‍ കുറച്ച് കുരുത്തക്കേടുകള്‍ തുടങ്ങിയിരുന്നുവെന്നും താരം തമാശരൂപേണ പറയുന്നുണ്ട്. പിന്നാലെയാണ് താരം പ്രണയ കാലത്തെ വികൃതികളെക്കുറിച്ച് സംസാരിച്ചത്.
''പ്രേമിയ്ക്കുന്ന സമയത്ത് എല്ലാ ഞായറാഴ്ചയും എന്തെങ്കിലും കാര്യം പറഞ്ഞ് ഞാന്‍ പുറത്ത് പോകും, എന്നിട്ട് നിഹാലിനൊപ്പം ലഞ്ച് കഴിക്കും. അതുവരെ ആ ശീലം ഉണ്ടായിരുന്നില്ല. കാറുമായി വീട്ടില്‍ നിന്ന് ഇറങ്ങും, ഏതെങ്കിലും ഒരു സ്പോട്ടില്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട്, തുടര്‍ന്ന് നിഹാലിന്റെ വണ്ടിയില്‍ കയറി പോവും. അതാണ് പതിവ്.എല്ലാ ഞായറാഴ്ചയും ഇത് ആവര്‍ത്തിച്ചപ്പോള്‍ അച്ഛന് സംശയം തോന്നി'' എന്നാണ് പ്രിയ പറയുന്നത്.

എന്നാല്‍ അച്ഛന് അതേക്കുറിച്ച് തന്നോട് ചോദിച്ചില്ലെന്നാണ് പ്രിയ പറയുന്നത്. ഒരു ഞായറാഴ്ച പതിവ് പോലെ ഞാന്‍ കാര്‍ എടുത്ത് പുറത്തേക്ക് പോയി. പക്ഷെ ഇത്തവണ അച്ഛനും പിന്നാലെ ഇറങ്ങി. വണ്ടി സൈഡ് ആക്കി, നിഹാലിന്റെ വണ്ടിയിലേക്ക് ഞാന്‍ കയറി കാര്‍ നിങ്ങുമ്പോഴേക്കും അച്ഛന് സിനിമാ സ്റ്റൈലില്‍ വന്ന് വണ്ടി ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നാണ് പ്രിയ പറയുന്നത്.
അച്ഛനെ കണ്ടതും എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. നിഹാല്‍, 'ദേ പ്രിയ അച്ഛന്' എന്ന് പറഞ്ഞപ്പോഴേക്കും 'ഒന്ന് നോക്കണ്ട ഇടിച്ചിട്ടിട്ട് പോയിക്കോ' എന്നായിരുന്നു താന്‍ പറഞ്ഞതെന്നാണ് പ്രിയ പറയുന്നത്. എന്തായാലും അതുണ്ടായില്ല. അച്ഛന് വണ്ടിയില്‍ നിന്ന് ഇറങ്ങി വന്ന് നിഹാലിന്റെ വണ്ടിയുടെ ഡോറിന് തട്ടി. ആ തട്ടല്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ടെന്നാണ് പ്രിയ തുറന്ന് പറയുന്നത്.

പക്ഷെ അന്ന് ഒന്നും സംഭവിച്ചില്ല. എന്നെ വണ്ടിയില്‍ നിന്ന് ഇറക്കി, അച്ഛനൊപ്പം കയറ്റി വീട്ടില്‍ കൊണ്ടു പോയി ആക്കിയെന്നാണ് പ്രിയ പറയുന്നത്. അച്ഛന് പുറത്തേക്ക് പോയി. അച്ഛന് പോയി വരുന്നത് വരെ ഭയങ്കര ടെന്‍ഷനായിരുന്നു എനിക്ക്. ഇപ്പോള്‍ എന്നെ വീട്ട് തടങ്കലിലാക്കും, എന്റെ കാര്യം കഴിഞ്ഞു എന്നൊക്കെയാണ് ചിന്തിച്ചിരുന്നതെന്നും പക്ഷെ തിരികെ വന്ന അച്ഛന് തന്നോട് യാതൊന്നും പറഞ്ഞില്ലെന്നും പ്രിയ പറയുന്നു.
മമ്മിയോട് പറഞ്ഞപ്പോള്‍, നിനക്ക് പറഞ്ഞിട്ട് പോയിക്കൂടെ എന്ന് മാത്രമാണ് ചോദിച്ചതെന്നും താരം ഓര്‍ക്കുന്നു. അതേസമയം, അടുത്ത ഞായറാഴ്ച സുഹൃത്തിനൊപ്പം ലഞ്ചിന് പോകുകയാണ് എന്ന് പറഞ്ഞ് തന്നെയാണ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും എന്നാല്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും പ്രിയ പറയുന്നുണ്ട്.

'ഞാനും ചേച്ചിയും നല്ല അടുപ്പമാണ് എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട്. നിഹാലിന്റെ കാര്യം ചേച്ചിക്ക് പൂര്‍ണമായും അറിയില്ലായിരുന്നുവെങ്കിലും കുറച്ചൊക്കെ അറിയാമായിരുന്നു. പിന്നെ കൃത്യമായി പറഞ്ഞപ്പോള്‍ ചേച്ചിക്ക് നിഹാലിനെ ഇഷ്ടപ്പെട്ടു.' 'നല്ല പയ്യനാണെന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞു. സെലക്ഷന് കൊള്ളാമെന്നും പറഞ്ഞു. ചേച്ചി കൂടി പ്രണയത്തിന് സപ്പോര്ട്ടായതോട് കൂടി ടെന്‍ഷന്‍ ഒഴിവായി' എന്നും പ്രിയ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രിയയും നിഹാലും. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട് താരദമ്പതികള്‍.
-
'ബാലയ്യയെ കുറിച്ച് അറിഞ്ഞത് ട്രോളുകളിലൂടെ, അദ്ദേഹം അടുത്തിരുന്ന് എല്ലാം പറഞ്ഞ് തരും, എനർജെറ്റിക്കാണ്'; ഹണി
-
വിവാഹത്തോടെയാണ് പ്രശാന്ത് തകർന്നത്; വിക്രം ഇന്നും തുറന്ന് പറയാത്ത ആ ബന്ധം; നടന്റെ വീഴ്ചയ്ക്ക് പിന്നിൽ
-
മകനെ പഠിപ്പിക്കുന്നത് നടന് വിശാല്‍; ഭര്‍ത്താവുമായി പിരിഞ്ഞ സമയത്ത് കൂടെ നിന്ന നടനെ പറ്റി നടി ചാര്‍മിള