'എന്നെപ്പറ്റി അങ്ങനെ എന്തെങ്കിലും വന്നാൽ അപ്പോൾ അമ്മയുടെ കോൾ വരും; എല്ലാം അവസാനമേ ഞാൻ അറിയൂ': പ്രിയ വാര്യർ

ഒരൊറ്റ രാത്രി കൊണ്ട് രാജ്യമൊട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാന രംഗത്തിലെ രംഗമാണ് പ്രിയയുടെ തലവര മാറ്റിയത്. അതിൽ ഒരൊറ്റ കണ്ണിറുക്കലാണ് നടിയുടെ മുഴുവൻ പ്രശസ്തിക്കും കാരണമായത്. കണ്ണിറുക്കൽ ഹിറ്റായത്തോടെ 'വിങ്ക് ഗേൾ' എന്ന പേരും പ്രിയക്ക് ലഭിച്ചു.

സോഷ്യൽ മീഡിയയിൽ ആഗോള തലത്തിൽ തന്നെ പ്രിയയുടെ കണ്ണിറുക്കൽ വൈറലായി മാറുകയായിരുന്നു. ഇൻസ്റ്റാഗ്രാമിലൊക്കെ ഒറ്റ രാത്രി കൊണ്ടാണ് പ്രിയയുടെ ഫോള്ളോവെർസ് രണ്ടും മൂന്നും മില്യൺ കടന്നത്. തെന്നിന്ത്യയിലെ പല സൂപ്പർ നായികമാരെയും പിന്തള്ളിക്കൊണ്ടായിരുന്നു പ്രിയയുടെ കുതിപ്പ്.

നടിക്കെതിരെ ട്രോളുകളും സൈബർ ആക്രമങ്ങളും വ്യാപകമായിരുന്നു

ഇതോടെ സിനിമയിൽ പോലും കാര്യമായ മാറ്റങ്ങൾ സംവിധായകൻ ഒമർ ലുലുവിന് വരുത്തേണ്ടി വന്നു. നായികയാകേണ്ടിയിരുന്ന പുതുമുഖം നൂറിൻ ഷെരീഫിന് പകരം പ്രിയാ വാര്യരെ നായികയാക്കി കഥ തിരുത്തുകയായിരുന്നു. നിരവധി സിനിമ അവസരങ്ങളാണ് പ്രിയക്ക് ഇതിനു ശേഷം ലഭിച്ചത്.

അതേസമയം, പ്രശസ്‌തി വർധിക്കുന്നതിനനുസരിച്ച് നടിക്കെതിരെ ട്രോളുകളും സൈബർ ആക്രമങ്ങളും വ്യാപകമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദങ്ങളും സിനിമയുടെ പരാജയവും ഇതെല്ലാം വർധിപ്പിച്ചു. സൈബർ ആക്രമങ്ങൾ തന്നെ വേദനിപ്പിച്ചുവെന്ന് പ്രിയ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതേസമയം, ഇപ്പോൾ അതിനെയെല്ലാം താൻ അവഗണിക്കുകയാണ് എന്നാണ് പ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ട്രോളുകളൊന്നും താൻ പലപ്പോഴും അറിയാറില്ല

തന്നെ കുറിച്ചു വരുന്ന ട്രോളുകളൊന്നും താൻ പലപ്പോഴും അറിയാറില്ലെന്നും പ്രിയ പറഞ്ഞിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ പ്രിയ നായികയായ മലയാള സിനിമ 4 ഇയേഴ്‌സിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് പ്രിയ ഇത് പറഞ്ഞത്. അന്ന് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിന്റെ ഭാഗങ്ങൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

അമ്മ വിളിച്ചു ചോദിക്കുമ്പോഴോ മാത്രമാണ് അറിയാറുള്ളത്

തന്നെ കുറിച്ചുള്ള പല വാർത്തകളും ട്രോളുകളും സുഹൃത്തുക്കൾ പറയുമ്പോഴോ അമ്മ വിളിച്ചു ചോദിക്കുമ്പോഴോ മാത്രമാണ് അറിയാറുള്ളത് എന്നാണ് പ്രിയ പറഞ്ഞത്. തന്നെ കുറിച്ചുള്ള കാര്യങ്ങൾ ഏറ്റവും അവസാനം അറിയുന്ന ആൾ താനാവുമെന്ന് പ്രിയ സമ്മതിക്കുന്നു. പ്രിയയുടെ വാക്കുകൾ ഇങ്ങനെ.

'എന്നെ പറ്റി വരുന്ന വാർത്തകൾ ഏറ്റവും അവസാനം അറിയുന്ന ആളാണ് ഞാൻ. ഞാൻ സോഷ്യൽ മീഡിയയിൽ ആയാലും യൂട്യൂബിലായാലും അപ്‌ഡേറ്റഡായി എല്ലാം കാണാറുള്ള ആളല്ല. എന്നെ പറ്റി വാർത്തകൾ എവിടെയെങ്കിലും വന്നാൽ എന്റെ ഫ്രണ്ട്സ് ആരെങ്കിലും അയച്ച് തരും. അല്ലെങ്കിൽ അമ്മയുടെ വിളി വരും,'

ഇങ്ങനത്തെ ചോദ്യങ്ങൾ വരുമ്പോഴാണ്

'പ്രിയ ഇങ്ങനെ ഒരു വാർത്ത വന്നിട്ടുണ്ടല്ലോ. ഇത് എന്താണ് സംഭവം. നീ എവിടെയാണ്, ഇങ്ങനെ ഡ്രസ് ഇട്ടുവെന്ന് പറഞ്ഞ് ഫോട്ടോ വന്നിട്ടുണ്ടല്ലോ' എന്നൊക്കെ ചോദിച്ചാകും അമ്മ വിളിക്കുന്നത്. ഇങ്ങനത്തെ ചോദ്യങ്ങൾ വരുമ്പോഴാണ് ഇതൊക്കെ ഷെയർ ചെയ്തിട്ടുണ്ടെന്ന് നമ്മൾ അറിയുന്നത്. ഞാൻ എന്റെ ഇൻസ്റ്റാഗ്രാമിൽ കയറുന്നു. ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. പോരുന്നു,'

അതിന് വേണ്ടി സമയം ചെലവാക്കാറില്ല

'അതിന്റെ പുറകിൽ പിന്നീട് നടക്കുന്ന സംഭവങ്ങൾ ഒന്നും തന്നെ ഞാൻ അറിയുന്നില്ല. അത് യൂട്യൂബിൽ ഷെയർ ചെയ്യുന്നു. ട്രോൾ ആവുന്നു. അത് ഒന്നും ഞാൻ അറിയാറില്ല. ഞാൻ അതിന് വേണ്ടി സമയം ചെലവാക്കാറില്ല. ആരെങ്കിലും പറയുമ്പോൾ ആണ് ഞാൻ അറിയുന്നത്. എല്ലാം അവസാനം അറിയുന്നത് ഞാൻ ആയിരിക്കും,' പ്രിയ വാര്യർ പറഞ്ഞു.

അതേസമയം, അഡാര്‍ ലവ്വിന് ശേഷം പ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമാ ആയിരുന്നു 4 ഇയേഴ്സ്. നാല് വർഷത്തിന് ശേഷം പ്രിയ തന്റെ തിരിച്ചുവരവ് അറിയിച്ച ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സർജനോ ഖാലിദ് ആണ് നായകനായത്. ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്.

More from Filmibeat

Read more about: priya prakash varrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X