എന്റെ അച്ഛൻ ഏറ്റവും സ്നേഹിച്ചത് ലിസ്സിയെ, പിരിയാൻ കാരണം ഇത്: പ്രിയദർശൻ വെളിപ്പെടുത്തിയപ്പോൾ
മലയാള സിനിമയെ ഏറ്റവും കൂടുതൽ ഞെട്ടിച്ച സംഭവങ്ങളിൽ ഒന്നാണ് പ്രിയദർശന്റെയും ലിസ്സിയുടെയും വിവാഹമോചനം. ഇരുപത്തിനാല് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച്, 2016ലാണ് ഇരുവരും വിവാഹമോചിതരായത്. ഒരിക്കലും വേർപിരിയാനുള്ള തീരുമാനത്തിലേക്ക് നയിച്ച സംഭാവനകളെ കുറിച്ച് ഇരുവരും വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. പക്ഷെ, തങ്ങളുടെ വിവാഹ ജീവിതവും, അത് കഴിഞ്ഞ് വിവാഹമോചനത്തിനായുള്ള നിയമയുദ്ധവും, ഒരുപോലെ ഭീകരമായിരുന്നു എന്നാണ് ലിസ്സി ലക്ഷ്മി എന്ന പേര് സ്വീകരിച്ച സീനിയർ നടി പറഞ്ഞത്.
പക്ഷെ, പ്രശസ്ത മലയാളം വാരിക ഗൃഹാലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ തന്റെ മുൻ ഭാര്യയെ കുറിച്ച് ഏറെ മതിപ്പോടെയാണ് സംസാരിച്ചത്. തന്റെ മാതാപിതാക്കൾക്ക്, പ്രത്യേകിച്ച് തന്റെ അച്ഛന് ഏറെ പ്രിയപ്പെട്ടവളായിരുന്നു ലിസ്സി എന്ന് സംവിധായകൻ അന്ന് വെളിപ്പെടുത്തിയിരുന്നു. ഒപ്പം, വളരെ ചെറിയ രീതിയിൽ തുടങ്ങിയ ഈഗോ പ്രശനങ്ങൾ വളർന്നു വലുതായതാണ്, മുൻ ഭാര്യയും താനും തമ്മിൽ വേർപിരിയാൻ കാരണമായത് എന്നും അന്ന് പ്രിയദർശൻ വെളിപ്പെടുത്തിയിരുന്നു.

തന്റെ വിവാഹ ശേഷം, അച്ഛനും അമ്മയ്ക്കും ഏറ്റവും അടുപ്പം ലിസ്സിയോട് ആയിരുന്നു എന്നാണ് സംവിധായകൻ പറഞ്ഞത്. പ്രത്യേകിച്ച് അച്ഛനാണ് തന്റെ മുൻ ഭാര്യ നാട്ടിലെത്തിയാൽ എയർപോർട്ടിൽ നിന്ന് കൂട്ടി കൊണ്ടുവരാനും, പിന്നീട് ചെന്നൈയിലേക്ക് മടങ്ങുമ്പോൾ കൊണ്ട് വിടാനും പോകാറുണ്ടായിരുന്നത്. ലിസ്സിയെ ഒറ്റക്ക് വിടാൻ അച്ഛൻ സമ്മതിക്കാറില്ലായിരുന്നു. ലിസ്സിയുടെ ഡിസ്സിപ്ലിൻ കാണുമ്പോൾ അച്ഛൻ ഏറെ മതിപ്പോടെ "നിങ്ങളൊക്കെ അവളെ കണ്ട് പഠിക്കണം," എന്ന് പറയുമായിരുന്നു.
കോളേജിൽ പ്രൊഫസർ ആയി ജോലി ചെയ്യുന്ന തന്റെ സഹോദരിയോട്, മരുമകളെ മാതൃകയാക്കാനാണ് എപ്പോഴും തന്റെ അച്ഛനും അമ്മയും ആവശ്യപ്പെട്ടിരുന്നത് എന്ന് പ്രിയദർശൻ വെളിപ്പെടുത്തിയിരുന്നു. ഇന്നും ആ ബഹുമാനം തനിക്ക് ലിസ്സിയോട് ഉണ്ടെന്ന് തുറന്നു പറഞ്ഞ പ്രശസ്ത സംവിധായകൻ, തന്റെ വീടിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള 'പ്രിയദർശൻ - ലിസ്സി' എന്ന നെയിം പ്ളേറ്റ് ഒരിക്കലും മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും അന്ന് വെളിപ്പെടുത്തി. എന്നാൽ, തന്റെ യാഥാസ്ഥിതിക ചിന്താഗതിയാവണം എന്നും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത് എന്ന് പ്രിയദർശൻ സമ്മതിച്ചു.

വിവാഹമോചനം നടന്ന് ഒൻപത് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും, അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ പോലും പ്രിയദർശൻ ലിസ്സിയെ 'എന്റെ ഭാര്യ' എന്ന് അഭിസംബോധന ചെയ്തത്, പ്രേക്ഷകരിൽ പലരും ശ്രദ്ധിച്ചിരുന്നു. പ്രിയദർശന്റെ അച്ഛന്റെയും അമ്മയുടെയും മരണങ്ങൾ നടന്ന് അധികം വൈകാതെയാണ് സീനിയർ നടി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ഇരുവരും തമ്മിൽ മാനസികമായി വളരെ മുൻപ് തന്നെ അകന്നിരുന്നുവെങ്കിലും, ലിസ്സി അത്രയും നാൾ ക്ഷമിച്ചു നിന്നത് സംവിധായകന്റെ അച്ഛനമ്മമാരോടുള്ള ബഹുമാനം കൊണ്ടാവണമെന്ന് അന്ന് റിപോർട്ടുകൾ വന്നിരുന്നു.
പ്രിയദർശൻ ഇത് പോലെ പിന്നീട് പല തവണ തന്റെ അഭിമുഖങ്ങളിൽ ലിസ്സിയോടുള്ള സ്നേഹത്തെക്കുറിച്ചും, ബഹുമാനത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്. ഇന്നും തന്റെ 'ഭാര്യ' തന്നെ ബഹുമാനിക്കുന്നുണ്ടെന്നും, താൻ അവരെയും ബഹുമാനിക്കുന്നുണ്ടെന്നും, സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. പക്ഷെ, ഒരിക്കൽ പോലും ലിസ്സി അദ്ദേഹത്തിന്റെ വാക്കുകൾ കാര്യമായി എടുക്കുകയോ, അതിന് മറുപടി പറയുകയോ ചെയ്തിട്ടില്ല, എന്നതാണ് സത്യം. എന്നാൽ ഒരിക്കൽ ഒരു അഭിമുഖത്തിൽ, പ്രിയദർശൻ ചെന്നൈയിൽ എത്തുമ്പോൾ തന്റെ വീട്ടിലേക്ക് വരാറുണ്ടെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. സീനിയർ സംവിധായകന്റെയും നടിയുടെയും മകൾ കല്യാണി ഇന്ന് പ്രശസ്ത നായിക താരമാണ്. ഇരുവരുടെയും മകൾ സിദ്ധാർഥ് ഒരു വി.എഫ്.എക്സ് ആർട്ടിസ്റ്റ് ആണ്.


Click it and Unblock the Notifications











