മുരളി ആശുപത്രിയിലെത്തിയത് ഛിന്നഭിന്നമായ ഹൃദയുമായി; നേരത്തെ എത്തിച്ചിരുന്നേല്‍ രക്ഷപ്പെട്ടേനെ!
മലയാള സിനിമ കണ്ട അതുല്യനായ നടനാണ് മുരളി. മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായാണ് മുരളിയെ കണക്കാക്കുന്നത്. നായകനായും വില്ലനായുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് മുരളി. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും വ്യത്യസ്തനായിരുന്നു മുരളി. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്ന് പറഞ്ഞ താരം. 2009 ഓഗസ്റ്റ് ആറിനായിരുന്നു മുരളി ഓര്‍മ്മകളിലേക്ക് നടന്നകന്നത്.
ഇപ്പോഴിതാ മുരളിയെക്കുറിച്ചുള്ള നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പ്രൊഫസര്‍ അലിയാര്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. അല്‍പ്പം കൂടി നേരത്തെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ മുരളി മരിക്കില്ലായിരുന്നു എന്നാണ് അലിയാര്‍ പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

മുരളിയുടെ കാര്യത്തില്‍ സംഭവിച്ചത് എന്തെന്ന് പറയാം. മരിക്കുന്നതിന് മൂന്ന് നാല് മാസം മുമ്പും ഫുള്‍ ചെക്കപ്പ് നടത്തിയതാണ്. ഷുഗറിന്റെ പ്രശ്‌നമുണ്ടായിരുന്നു. ആഫ്രിക്കയില്‍ ആദവന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്നു. നല്ല തണുപ്പായിരുന്നു അവിടെ. പനിയുമായിട്ടാണ് തിരികെ വന്നത്. രണ്ട് ദിവസം കിടന്നു. ഡയബെറ്റിക് പേഷ്യന്റ് ആയതിനാല്‍ അറ്റാക്ക് വന്നാലും വേദനയൊന്നും അറിയില്ലായിരുന്നുവെന്നാണ് അലിയാര്‍ പറയുന്നത്.
ഒരു ദിവസം സന്ധ്യ കഴിഞ്ഞതോടെ ചെറിയ വേദനയുണ്ടായിരുന്നു. എന്നും പറയുന്നത് പോലെയുള്ള നെഞ്ചെരിച്ചില്‍ ആണെന്നാണ് കരുതിയത്. അതിനാല്‍ ജെലൂസിലിനും കട്ടന്‍ ചായയുമൊക്കെ കഴിച്ച് കിടന്നു. പക്ഷെ രാത്രി രണ്ടര ആയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയം വല്ലാത്തൊരു അവസ്ഥയായിരുന്നു. ഛിന്നഭിന്നമായിപ്പോയി എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും അലിയാര്‍ പറയുന്നു.
ഹൃദയം തകര്‍ന്നു പോയി എന്ന് തന്നെ പറയാം. നേരെ മറിച്ച് ചെറിയ വേദന വന്നപ്പോള്‍ തന്നെ പോയിരുന്നുവെങ്കില്‍ ഒരു കുഴപ്പവും സംഭവിക്കില്ലായിരുന്നു. അതാണ് മുരളിയുടെ കാര്യത്തില്‍ സംഭവിച്ചത്. അതല്ലാതെ വേറൊന്നുകൊണ്ടും സംഭവിച്ച മരണമല്ല. ഞങ്ങള്‍ക്ക് നേരിട്ട് അറിയുന്നതാണെന്നും അദ്ദേഹം പറയുന്നുണ്ട്.

മുരളിയെക്കുറിച്ച് സംവിധായകന്‍ കലാധരന്‍ പറഞ്ഞ വാക്കുകള്‍ നേരത്തെ വൈറലായിരുന്നു. ഒരു ഘട്ടത്തില്‍ മുരളി മദ്യത്തിന് അടിമപ്പെട്ട് പോയിരുന്നെന്നാണ് കലാധരന്‍ പറഞ്ഞത്. മുമ്പൊരിക്കല്‍ മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസാന കാലത്ത് ഓവറായി കുടി തുടങ്ങി. ഏഴ് മണിയായാല്‍ വെള്ളമടിക്കാതെ ഇരിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. പെര്‍ഫോമന്‍സ് കാണുമ്പോള്‍ കഴിച്ചിട്ടുണ്ടോ എന്ന് അറിയാം. അത് പറഞ്ഞാലും പുള്ളി ഗൗനിക്കില്ല എന്നായിരുന്നു കലാധരന്‍ പറഞ്ഞത്.
നാടകത്തിലൂടെയാണ് മുരളി സിനിമയിലെത്തുന്നത്. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എഴുത്തിലും മുരളി തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഞാറ്റടിയായിരുന്നു ആദ്യത്തെ സിനിമ. പിന്നീട് മലയാള സിനിമയിലെ അഭിവാജ്യഘടകമായി മാറുകയായിരുന്നു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് തവണ നേടിയെടുത്ത നടനാണ് മുരളി. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം രണ്ട് തവണയും. ടെലിവിഷനിലും മികച്ച നടനുള്ള പുരസ്‌കാരം മുരളിയെ തേടിയെത്തി.


Click it and Unblock the Notifications











