ആൺകുട്ടിയാകുമെന്ന് എല്ലാവരും പറഞ്ഞു, എന്നാൽ ഞാൻ ആഗ്രഹിച്ചത് മകളെയാണ്; അവൾ വന്നതോടെ ഞാൻ മാറി: പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരജോഡികളാണ് പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും. മലയാള സിനിമയിലെ പവർ കപ്പിളാണ് ഇവരെന്ന് പറയാം. പ്രണയിച്ച് വിവാഹിതരായവരാണ് പൃഥ്വിയും സുപ്രിയയും. 2011 ൽ ആയിരുന്നു വിവാഹം. മാധ്യമപ്രവർത്തക ആയിരുന്നു സുപ്രിയ. വിവാഹശേഷം ആ തൊഴിൽ ഉപേക്ഷിച്ച സുപ്രിയ ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ അമരക്കാരിയാണ്.

തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഇന്ന് അറിയപ്പെടുന്നുണ്ടെങ്കിൽ അതിന് ഏറ്റവും കൂടുതൽ ക്രെഡിറ്റ് സുപ്രിയയ്ക്ക് ആണ്. പൃഥ്വിരാജിനും സുപ്രിയക്കും മകൾ അല്ലിക്കുമൊക്കെ ഇന്ന് നിരവധി ആരാധകരാണ് ഉള്ളത്. ഇവരുടെ വിശേഷങ്ങൾ അറിയാനായി കാത്തിരിക്കുന്ന ആരാധകരും നിരവധിയാണ്.

വളരെ വിരളമായാണ് ഇവർ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്

അതേസമയം, മറ്റു താരങ്ങളിൽ നിന്നെല്ലാം വ്യത്യസ്‍തമായി മകളുടെ സ്വകാര്യതയ്ക്ക് വളരെ അധികം പ്രാധാന്യം നൽകുന്നവരാണ് സുപ്രിയയും പൃഥ്വിരാജും. അതുകൊണ്ട് തന്നെ വളരെ വിരളമായാണ് ഇവർ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. പൊതു ഇടങ്ങളിൽ നിന്നുൾപ്പെടെ മകളെ മാറ്റി നിർത്താൻ ഇരുവരും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

അലംകൃതയെന്ന അല്ലിക്ക് ഇപ്പോൾ സോഷ്യൽമീഡിയയിൽ സാന്നിധ്യം നൽകേണ്ടതുണ്ടെന്ന് തോന്നിയിട്ടില്ലെന്നാണ് ഒരിക്കൽ പൃഥ്വിയും സുപ്രിയയും പറഞ്ഞത്. മകളുടെ പേരിൽ പ്രൊഫൈലുകൾ ഒന്നുമില്ലെന്നും താരങ്ങൾ വ്യക്തമാക്കിയിരുന്നു. മകൾ വളർന്നു കഴിയുമ്പോൾ അവളുടെ ഇഷ്ടത്തിന് അനുസരിച്ച ചെയ്തോട്ടെയെന്ന് താരങ്ങൾ പറഞ്ഞിരുന്നു.

മകൾ ജനിച്ചതോടെ തന്റെ ദേഷ്യമൊക്കെ കുറഞ്ഞതായി പൃഥ്വിരാജ് പറയുന്നുണ്ട്

ഒരിക്കൽ അല്ലിയുടെ ജനനത്തിന് ശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പൃഥ്വിരാജും സുപ്രിയയും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ, അത് വീണ്ടും ശ്രദ്ധനേടുകയാണ്. മകൾ ജനിച്ചതോടെ തന്റെ ദേഷ്യമൊക്കെ കുറഞ്ഞതായി പൃഥ്വിരാജ് പറയുന്നുണ്ട്. പണ്ട് റിമോട്ടിന് വേണ്ടി പോലും വഴക്കിട്ടിരുന്ന താൻ മകൾ വന്നതോടെ ആകെ മാറിയെന്നാണ് പൃഥ്വി പറഞ്ഞത്. മകളോട് അങ്ങനെയൊന്നും ദേഷ്യപ്പെടാൻ കഴിയില്ലല്ലോ എന്നാണ് പൃഥ്വി അന്ന് പറഞ്ഞത്. അതേസമയം, ദേഷ്യത്തിന്റെ കാര്യത്തില്‍ അച്ഛനും മകളും ഒരേപോലെയാണെന്ന് സുപ്രിയ പറഞ്ഞിട്ടുണ്ട്.

എല്ലാവരും ആണ്‍കുഞ്ഞായിരിക്കും എന്ന് പറഞ്ഞപ്പോള്‍ പേരുൾപ്പെടെ അങ്ങനെ ആലോചിച്ചു

സുപ്രിയ ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് ആണ്‍കുഞ്ഞായിരിക്കുമെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ താൻ ആഗ്രഹിച്ചത് പെൺകുഞ്ഞ് ആയിരിക്കണമെന്ന് ആയിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ചേട്ടൻ ഇന്ദ്രജിത്തിന്റെ പെൺമക്കളെ കണ്ടിട്ടാണോ എന്നറിയില്ല അതായിരുന്നു ആഗ്രഹം. പക്ഷെ എല്ലാവരും ആണ്‍കുഞ്ഞായിരിക്കും എന്ന് പറഞ്ഞപ്പോള്‍ പേരുൾപ്പെടെ അങ്ങനെ ആലോചിച്ചു വച്ചിരുന്നുവെന്നും പൃഥ്വി പറഞ്ഞിരുന്നു.

സുപ്രിയ വന്നതോടെയാണ് പൃഥ്വിയുടെ ജീവിതത്തിനൊരു അടുക്കും ചിട്ടയും വന്നത്

ഒരിക്കൽ ഒരു അഭിമുഖത്തിൽ പൃഥ്വിരാജിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായത് വിവാഹത്തോടെയാണെന്ന് അമ്മ മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്. 'സുപ്രിയ വന്നതോടെയാണ് പൃഥ്വിയുടെ ജീവിതത്തിനൊരു അടുക്കും ചിട്ടയും വന്നതെന്നാണ് മല്ലിക സുകുമാരന്‍ പറഞ്ഞത്. മകന് ചേരുന്ന ആൾ തന്നെയാണ് സുപ്രിയയെന്നും അവന്റെ ചൂടൻ സ്വഭാവമൊക്കെ മാനേജ് ചെയ്യാൻ മരുമകൾക്ക് കഴിയുന്നുണ്ടെന്നുമാണ് മല്ലിക പറഞ്ഞത്.

മലയാള സിനിമയിലെ മാതൃക ദമ്പതികളാണ് ഇരുവരും

അതേസമയം, ഇരുവരും വിവാഹിതരായിട്ട് പതിനൊന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ജീവിതത്തിലും കരിയറിലെ എങ്ങനെ പരസ്‍പരം പിന്തുണച്ച് മുന്നോട്ട് പോകാമെന്ന് ഇരുവരും ഇതിനോടകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയിലെ മാതൃക ദമ്പതികളാണ് ഇരുവരും. താൻ മികച്ച ഒരു അമ്മയാണെന്നും സുപ്രിയ ഇതിനകം തെളിയിച്ചിട്ടുണ്ട്.

മകൾ അല്ലിയിലെ കൊച്ചു എഴുത്തുകാരിയെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ഒക്കെ ചെയ്തത് സുപ്രിയയാണ്. മകളുടെ കവിതകൾ എല്ലാം സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അല്ലിയുടെ ഒരു പിറന്നാൾ ദിനത്തിൽ മകൾ എഴുതിയ കവിതകളെല്ലാം പുസ്തകരൂപത്തിലാക്കി സുപ്രിയ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുകൾക്കും നൽകിയിരുന്നു.

More from Filmibeat

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X