19-ാം വയസില്‍ വിവാഹം; ആ അപകടം തളർത്തി! ഏട്ടന് ഏറ്റവും ഇഷ്ടമുള്ള കാര്യം അതാണ്; രാധിക പറഞ്ഞത്
മലയാള സിനിമയിൽ സൂപ്പർ താര പദവി സ്വന്തമാക്കിയിട്ടുള്ള നടനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിരുന്ന നടനാണ് അദ്ദേഹം. സുരേഷ് ഗോപിയെ പോലെ ഭാര്യ രാധികയും മക്കളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സ്റ്റേജ് ഷോകളിലും മറ്റു പരിപാടികളിലുമെല്ലാം സുരേഷ് ഗോപിക്ക് ഒപ്പം രാധിക എത്താറുണ്ടെങ്കിലും മാധ്യമങ്ങൾക്ക് മുന്നിലേക്ക് താരപത്നി അധികം വരാറില്ല.
അതുകൊണ്ട് തന്നെ വല്ലപ്പോഴൊക്കെയായി രാധിക മാധ്യമങ്ങൾക്കു നൽകിയിട്ടുള്ള അഭിമുഖങ്ങൾ വളരെയധികം ശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ രാധിക അടുത്തിടെ നൽകിയ ഒരു അഭിമുഖം ആരാധകരുടെ ശ്രദ്ധനേടുകയാണ്. രാധിക തന്റെ കുടുംബവിശേഷങ്ങളും ഗായികയായ താൻ കരിയർ മുന്നോട്ട് കൊണ്ടുപോകാത്തതിനെ കുറിച്ചുമൊക്കെയാണ് അഭിമുഖത്തിൽ സംസാരിക്കുന്നത്. രണ്ടു സിനിമകളിൽ താൻ പാടിയിട്ടുണ്ടെന്നും പിന്നീട് മനഃപൂർവം പാടാതെ ഇരുന്നതല്ലെന്നും രാധിക പറയുന്നു.

'രണ്ടു സിനിമകളിൽ ഞാൻ പാടിയിട്ടുണ്ട്. ഒന്നിൽ ചൈൽഡ് വോയ്‌സ് ആയിരുന്നു. പിന്നീട് മനഃപൂർവ്വം പാടാതെ ഇരുന്നതല്ല. ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോൾ തന്നെ വിവാഹം കഴിഞ്ഞു. ആ വർഷം കഴിഞ്ഞപ്പോൾ തന്നെ മോളും ആയി. അപ്പോഴേക്കും മൂന്നാം വർഷത്തിലെത്തി. മോൾടെ കാര്യങ്ങൾ നോക്കാനുള്ളത് കൊണ്ട് പഠിത്തത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അതിന്റെ അടുത്ത വർഷം ആ അപകടവും സംഭവിച്ചു. അതോടെ കംപ്ലീറ്റ് ഡൌൺ ആയി. അങ്ങനെ ഓരോ സാഹചര്യങ്ങളും വന്നു.
പിന്നീട് വീണ്ടും കുട്ടികളായി. അടുത്തടുത്താണ് അവർ ജനിച്ചത്. നാലുമക്കൾ വന്നതോടെ അവരെ വളർത്തേണ്ടി വന്നു. അങ്ങനെ പതിനഞ്ച് അങ്ങുപോയി. പറയാൻ വളരെ എളുപ്പമാണെങ്കിലും മക്കളെ ഇത്രത്തോളം എത്തിക്കാൻ നല്ല കഷ്ടപ്പാടാണ്. അമ്മമാർക്ക് അറിയാമല്ലോ മക്കളെ വളർത്തുന്നതിന്റെ കാര്യം. അങ്ങനെ പാട്ട് പഠനം നിർത്തേണ്ടി വന്നു. ഇതെല്ലം കൂടി ചെയ്യുന്നവരും പാടുന്നുണ്ട്. എന്നാൽ കുഞ്ഞുങ്ങൾ കഴിഞ്ഞിട്ട് മതി എന്ന് ഞാൻ കരുതി,' രാധിക പറഞ്ഞു.
ഏട്ടൻ ഉള്ളപ്പോൾ വലിയ തിരക്കായിരിക്കും. എംപി ആയിരുന്നപ്പോഴും നല്ല തിരക്കായിരുന്നു. എംപി ആയിരിക്കുമ്പോഴും നടനടനായിരിക്കുമ്പോഴും രണ്ടുതരം ലൈഫാണ്. ഏതാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ രണ്ടിനും അതിന്റെതായ ഉത്തരവാദിത്വങ്ങളും തിരക്കുമുണ്ടെന്ന് രാധിക വ്യക്തമാക്കി.
മറ്റുള്ളവരെ സഹായിക്കുക എന്നത് ഏട്ടന് ഇഷ്ടമുള്ള കാര്യമാണ്. മറ്റു ബിസിനസ്സോ കാര്യങ്ങളോ ഒന്നും തന്നെയില്ല. ഈ അധ്വാനിക്കുന്നതിൽ നിന്നും എടുത്താണ് ഓരോരുത്തർക്ക് കൊടുക്കുന്നത്. അങ്ങനെ ഉണ്ടാക്കുന്നതിൽ നിന്ന് ഒരംശം കൊടുക്കുമ്പോൾ അത് ഏട്ടന് സന്തോഷമാണ്. അത് കൊടുക്കുമ്പോൾ വേണ്ട എന്ന് പറയാൻ ഒരിക്കലും തോന്നിയിട്ടില്ല. അങ്ങനെ കൊടുക്കുന്നതിനോട് യാതൊരു വിയോജിപ്പുമില്ല.

പിന്നെ നമ്മുക്കും കാര്യങ്ങൾ ഉണ്ടല്ലോ. കുട്ടികളുടെയും പഠിത്തം, വീട്ടിലെ ജോലിക്കാർ, മറ്റ് ആവശ്യങ്ങൾക്ക് ഒക്കെയും ഏട്ടന്റെ ഈ വരുമാനത്തിൽ നിന്നുമാണ് പോകുന്നത്. ചില സമയത്ത് നമുക്കും ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ട്, ആ സമയത്തും ഏട്ടൻ കൊടുക്കാൻ പറ്റുന്നത് പോലെ ചെയ്തിട്ടുണ്ട്. അപ്പോൾ മാത്രമേ വിഷമം തോന്നിയിട്ടുള്ളൂ. എല്ലാം ഭഗവാൻ കാണുന്നുണ്ട് എന്ന് മാത്രമാണ് മനസ്സിൽ.
നമ്മൾ കിട്ടുന്നത് നമ്മുടെ മക്കൾക്ക് കിട്ടും എന്നല്ലേ നമ്മുടെ കാരണവന്മാർ പറഞ്ഞിരിക്കുന്നത്. അപ്പോൾ നമ്മൾ ചെയ്യുന്നതിന്റെ പുണ്യം നമ്മുടെ മക്കൾക്കും വന്നുഭവിക്കും. ഭാഗ്യ കാനഡയിൽ നിന്നുമാണ് സൈക്കോളജി കഴിഞ്ഞത്. ഭാവ്നി യുകെയിൽ ഇന്റീരിയർ ഡിസൈനിങ് ആണ് പഠിക്കന്നത്. സംവിധാനം ഒക്കെയാണ് മാധവിന് താത്പര്യം. ഗോകുൽ മിക്കപ്പോഴും എറണാകുളത്താകുമെന്നും രാധിക പറഞ്ഞു. മഞ്ജു ടോൾക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാധിക ഇക്കാര്യങ്ങൾ പറഞ്ഞത്.


Click it and Unblock the Notifications