ചുവരില്‍ പ്രേതത്തെ കണ്ടു, അതേ മീശയും മൂക്കുമെല്ലാം! ഭയപ്പെടുത്തുന്ന ഓര്‍മ്മ പങ്കിട്ട് രണ്‍വീര്‍ സിംഗ്

ബോളിവുഡിലെ മിന്നും താരമാണ് രണ്‍വീര്‍ സിംഗ്. ഓണ്‍ സ്‌ക്രീനില്‍ വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പലവട്ടം രണ്‍വീര്‍ ഞെട്ടിച്ചിട്ടുണ്ട്. ഓരോ കഥാപാത്രമായി മാറുമ്പോഴും തൊട്ട് മുമ്പ് അവതരിപ്പിച്ച കഥാപാത്രത്തിന്റേയോ അവനവന്റെയോ നിഴല്‍ പോലും രണ്‍വീറിന്റെ പ്രകടനങ്ങളില്‍ കാണില്ല. കഥാപാത്രത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രകടനം. കഥാപാത്രമായി മാറാന്‍ ഏതറ്റം വരേയും രണ്‍വീര്‍ പോകും.

രണ്‍വീര്‍ അഭിനയിച്ച് കയ്യടി നേടിയ ചിത്രമാണ് ബാജിറാവു മസ്താനി. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചിത്രത്തില്‍ ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നിവരായിരുന്നു നായികമാര്‍. പേഷ്വാ ബാജിറാവുവായുള്ള രണ്‍വീറിന്റെ പ്രകടനം ബോളിവുഡിലെ ഐക്കോണിക് പ്രകടനങ്ങളിലൊന്നാണ്. രൂപത്തിലും ഭാവത്തിലും നടപ്പിലും സംസാരത്തിലുമെല്ലാം രണ്‍വീര്‍ ബാജിറാവുവായി മാറുകയായിരുന്നു.

Ranveer Singh

കഥാപാത്രവുമായി അത്രമേല്‍ രണ്‍വീര്‍ അടുത്തിരുന്നു. അതിന്റെ തെളിവാണ് ഒരു ദിവസം അദ്ദേഹത്തിനുണ്ടായ പ്രേതാനുഭവം. ഡെക്കാന്‍ ക്രോണിക്കിലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ബാജിറാവുവിന്റെ പ്രേതത്തെ കണ്ടുവെന്ന് രണ്‍വീര്‍ വെളിപ്പെടുത്തിയത്. ബാജിറാവു മസ്താനിയുടെ സെറ്റില്‍ വച്ച് തന്നെയായിരുന്നു സംഭവം. താന്‍ ആകെ ഭയന്നു പോയെന്നും നടന്‍ പറയുന്നുണ്ട്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിലൊന്ന് ചിത്രീകരിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു സംഭവം.

''അദ്ദേഹത്തിന്റെ പ്രേതത്തെ നേരിട്ട് കാണുകയും ആ ആത്മാവുമായി സംസാരിക്കാനും സാധിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ഞാന്‍ ചിന്തിച്ച് തുടങ്ങിയിരുന്നു. എന്താണ് അങ്ങനെ ചിന്തിക്കാനുണ്ടായ കാരണമെന്ന് അറിയില്ല. പക്ഷെ അടുത്ത ആഴ്ച അത് തന്നെ സംഭവിച്ചു. അന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതായിരുന്നു. ആ സീന്‍ ശരിയായി വരണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. ആ സമയത്ത് സെറ്റിലെ കറുത്ത ചുവരില്‍ വെളുത്ത പൊടികള്‍ ബാജിറാവുവിന്റെ രൂപം പോലെ കാണപ്പെട്ടു. ആ ടര്‍ബനും കണ്ണുകളും മൂക്കും മീശയും കൈകളും. എല്ലാം അതുപോലെ തന്നെ'' രണ്‍വീര്‍ പറയുന്നു.

താന്‍ കഥാപാത്രത്തിനുള്ളിലേക്ക് വല്ലാതെ ഇറങ്ങിച്ചെന്നതിനാല്‍ തന്റെ മനസ് കളിച്ചൊരു ട്രിക്കായിരിക്കാം ചിലപ്പോള്‍ ഇതെന്ന് രണ്‍വീര്‍ പറയുന്നു. എങ്കിലും തനിക്ക് അപ്പോള്‍ അങ്ങനെ അനുഭവപ്പെട്ടുവെന്നാണ് രണ്‍വീര്‍ പറയുന്നത്. താന്‍ ആകെ ഭയന്നു പോയെന്നും രണ്‍വീര്‍ പറയുന്നു. 2015 ലായിരുന്നു സിനിമ പുറത്തിറങ്ങിയത്. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തു. ഷാരൂഖ്-കജോള്‍ ജോഡിയുടെ ദില്‍വാലെയെയാണ് ബാജിറാവു മസ്താനി ബോക്‌സ് ഓഫീസില്‍ അന്ന് പരാജയപ്പെടുത്തിയത്.

Ranveer Singh

അതേസമയം റോക്ക ഓര്‍ റാണി കി പ്രേം കഹാനിയാണ് രണ്‍വീര്‍ സിംഗിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു. സിംഗം എഗെയ്ന്‍ ആണ് രണ്‍വീറിന്റെ പുതിയ സിനിമ. പിന്നാലെ ഡോണ്‍ ത്രീയിലും രണ്‍വീര്‍ അഭിനയിക്കുന്നുണ്ട്. അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും ശേഷം ഡോണ്‍ ആയി എത്തുന്നത് രണ്‍വീര്‍ സിംഗ് ആണ്. ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രത്തിലും രണ്‍വീര്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Read more about: ranveer singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X