അക്ഷയ് കുമാറിനേയും ഐശ്വര്യയേയും ചുംബനത്തിനിടെ കയ്യോടെ പിടികൂടി രവീണ; കോടതി കയറ്റി ഐശ്വര്യ!
ഇന്ത്യന്‍ സിനിമയുടെ താരറാണിയാണ് ഐശ്വര്യ റായ്. ഇനിയൊരിക്കലും ഐശ്വര്യയെ പോലൊരു താരത്തെ ഇന്ത്യയ്ക്ക് സൃഷ്ടിക്കാനാകില്ല. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും റാണിയാണ് ഐശ്വര്യ റായ്. തലയെടുപ്പോടെ, ഉറച്ച തീരുമാനങ്ങളുമായാണ് ഐശ്വര്യ മുന്നോട്ട് പോകുന്നത്. വിവാദങ്ങള്‍ക്കോ ഗോസിപ്പുകള്‍ക്കോ ഐശ്വര്യയെ തളര്‍ത്താനാകില്ല. സല്‍മാന്‍ ഖാനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി പരസ്യമായി ഐശ്വര്യ രംഗത്ത് വന്നതൊക്കെ ബോളിവുഡ് ഒരിക്കലും മറക്കാത്ത ധീരമായ ചുവടുവെപ്പുകളാണ്.
അതുപോലെ തന്നെ ഐശ്വര്യയുടെ മനശക്തി വെളിവായ ഒന്നാണ് അക്ഷയ് കുമാറുമായി ബന്ധപ്പെട്ട ഗോസിപ്പ്. 90 കളിലെ പ്രധാന ഗോസിപ്പുകളിലൊന്നായിരുന്നു ഐശ്വര്യയും അക്ഷയും അടുപ്പത്തിലാണെന്നത്. ഇരുവരും ഒരുമിച്ച് അഭിയനിച്ചിരുന്നില്ല, ഒരു പരസ്യ ചിത്രത്തില്‍ ഒരുമിച്ചതോടെയാണ് ഈ ഗോസിപ്പ് പ്രചരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഇപ്പോളും ആരാധകരുടെ മനസിലുണ്ടാകും.

ഈ സമയത്ത് അക്ഷയ് കുമാര്‍ രവീണ ടണ്ടനുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹത്തിന്റെ വക്കോളം എത്തിയതുമാണ്. ഐശ്വര്യയും അക്ഷയ് കുമാറും അടുപ്പത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഒരു മാസിക ഇരുവരേയും ചേര്‍ത്തൊരു ഗോസിപ്പിറക്കുന്നത്. ഐശ്വര്യയേയും അക്ഷയ് കുമാറിനേയും രവീണ കയ്യോടെ പിടിച്ചുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത കണ്ട് മിണ്ടാതിരിക്കാന്‍ ഐശ്വര്യ തയ്യാറായില്ല. തന്നെക്കുറിച്ച് വാര്‍ത്ത കൊടുത്ത മാസികയ്‌ക്കെതിരെ ഐശ്വര്യ കേസുമായി മുന്നോട്ട് പോയി.
തന്നെ അപകീര്‍ത്തിപെടുത്തിയതിന് രണ്ട് കോടിയാണ് ഐശ്വര്യ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. അതേസമയം നടന്നത് സത്യമാണെന്നും അക്ഷയ് കുമാറിനേയും ഐശ്വര്യ റായിയേയും ചുംബിക്കുന്ന നിലയില്‍ രവീണ ടണ്ടന്‍ പിടികൂടിയെന്നും മാസികയുടെ എഡിറ്റര്‍ വാദിച്ചു. പക്ഷെ കഥയിലൊരു ട്വിസ്റ്റുണ്ടായിരുന്നു. പിന്നീട് കോഫി വിത്ത് കരണില്‍ ഐശ്വര്യ അതിഥിയായി എത്തിയപ്പോഴായിരുന്നു അത് വെളിപ്പെടുത്തിയത്.
തന്നെക്കുറിച്ച് കേട്ട ഏറ്റവും വലിയ ഗോസിപ്പ് എന്താണെന്ന കരണ്‍ ജോഹറുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഐശ്വര്യ റായ്. ''അത് എന്റെ കരിയറിന്റെ തുടക്കകാലമാണ്. എനിക്ക് നല്ല ദേഷ്യം വന്നു. ഞാന്‍ അവരെ കോടതി കയറ്റി. അവര്‍ എന്നെക്കുറിച്ചാണ് വാര്‍ത്തയെഴുതിയത്. സത്യത്തില്‍ ഞാനല്ല അതെന്നും ആരായിരുന്നു അതെന്നും എല്ലാവര്‍ക്കും അറിയാം'' എന്നാണ് ഐശ്വര്യ പറഞ്ഞത്.

അന്നത്തെ വാര്‍ത്തയില്‍ നിന്നും ഐശ്വര്യ രക്ഷപ്പെട്ടുവെങ്കിലും ആരെയാണ് അന്ന് അക്ഷയ് കുമാറിനൊപ്പം പിടികൂടിയതെന്ന ചോദ്യം ബാക്കിയായി. അധികം വൈകാതെ അതും ഗോസിപ്പ് കോളങ്ങള്‍ കണ്ടെത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം രവീണ അക്ഷയ്‌ക്കൊപ്പം പിടികൂടിയ നടി രേഖയാണ്. പിന്നീടൊരിക്കല്‍ രേഖയെക്കുറിച്ച് രവീണ തന്നെ പ്രതികരിക്കുകയും ചെയ്തു.
''എനിക്ക് തോന്നുന്നില്ലെ അക്ഷയ്ക്ക് രേഖയോട് എന്തെങ്കിലും ഉണ്ടായിരുന്നുവെന്ന്. സത്യത്തില്‍ അവന്‍ അവരില്‍ നിന്നും ഓടുകയാണ് ചെയ്യുന്നത്. അക്ഷയ് സിനിമയ്ക്ക് വേണ്ടിയാണ് രേഖയെ സഹിച്ചത്. ഒരു ഘട്ടത്തില്‍ അവര്‍ അവന് വേണ്ടി വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടു വരികയും ചെയ്തിരുന്നു. അപ്പോഴാണ് ഞാന്‍ ഇടപെട്ടത്. അത് കാര്യങ്ങള്‍ പരിധി കടക്കുന്നുവെന്ന് തോന്നിയപ്പോഴാണ്'' എന്നാണ് രവീണ പറഞ്ഞത്.


Click it and Unblock the Notifications











