'ആ വിഷമത്തിൽ നിന്ന് കരകയറാനായില്ല! വേർപിരിഞ്ഞ ശേഷമാണ് കുഞ്ഞ് വേണമെന്ന ആഗ്രഹം കലശലായത്'; രേവതി പറഞ്ഞത്!

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് രേവതി. ഉർവശിക്കും ശോഭയ്ക്കുമൊപ്പമെല്ലാം പലപ്പോഴും പറഞ്ഞുകേട്ടിട്ടുള്ള പേരാണ് രേവതിയുടേത്. വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് രേവതി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്. കിലുക്കത്തിലെ അരപ്പിരി ലൂസായ തമ്പുരാട്ടി കുട്ടി മുതൽ അവസാനമിറങ്ങിയ ഭൂതകാലത്തിലെ ആശ വരെ അതിൽ ഉൾപ്പെടുന്നു.

നാല് പതിറ്റാണ്ടോളമായി അഭിനയരംഗത്ത് സജീവമായ രേവതി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങാനും രേവതിക്കായി. സംവിധായക എന്ന നിലയിലും രേവതി തിളങ്ങിയിട്ടുണ്ട്. കാജോൾ നായികയായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സലാം വെങ്കിയാണ് രേവതി അവസാനം സംവിധാനം ചെയ്ത ചിത്രം.

revathi

അതേസമയം രേവതിയുടെ വ്യക്തി ജീവിതം പലപ്പോഴും വാർത്തയായിട്ടുണ്ട്. വിവചമോചനവും ഐവിഎഫ് ചികിത്സയിലൂടെ കുഞ്ഞ് ജനിച്ചതുമൊക്കെ ചർച്ചയായിട്ടുണ്ട്. ഇന്ന് 57-ാം ജന്മദിനം ആഘോഷിക്കുകയാണ് രേവതി. പിറന്നാൾ ദിനത്തിൽ രേവതിയുടെ പഴയ അഭിമുഖങ്ങളും പ്രേക്ഷക ശ്രദ്ധനേടുകയാണ്. വിവാഹമോചനത്തെ കുറിച്ചും കുഞ്ഞിനെ കുറിച്ചും പറഞ്ഞ കാര്യങ്ങളൊക്കെയാണ് വൈറലാകുന്നത്.

സംവിധായകനും നടനുമായ സുരേഷ് ചന്ദ്രമേനോനെയാണ് രേവതി വിവാഹം ചെയ്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. 1988ല്‍ കല്യാണം കഴിച്ച ഇരുവരും 2002 ലാണ് ബന്ധം വേര്‍പിരിഞ്ഞത്. സംഗീതവും പുസ്തകവുമായിരുന്നു ഇവരെ ഒന്നിപ്പിച്ചത്. രേവതിയും സുരേഷും പ്രണയത്തിലായപ്പോള്‍ അതേക്കുറിച്ച് വീട്ടുകാരെയും അറിയിച്ചിരുന്നു. അവരുടെ സമ്മതത്തോടെയായിരുന്നു പ്രണയം.

അവര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ തങ്ങളുടെ വിവാഹം യാഥാര്‍ത്ഥ്യമാവില്ലായിരുന്നു എന്നാണ് രേവതി പറഞ്ഞിട്ടുള്ളത്. രണ്ടുപേരും ഒരേ മേഖലയില്‍ ജോലി ചെയ്യുന്നതിന്റെ പ്രശ്‌നങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. സമയമില്ലായ്മയും പ്രശ്‌നങ്ങളുമൊക്കെ കൃത്യമായി മനസിലാക്കിയിരുന്നു. പ്രൊഫഷണലായാലും പേഴ്‌സണലായും അദ്ദേഹം തന്നെ മനസിലാക്കിയിരുന്നു എന്നാണ് രേവതി പറയുന്നത്.

അതേസമയം വിവാഹജീവിതം സുഖകരമായി മുന്നേറുന്നതിനിടയിൽ തന്നെയാണ് രേവതിയും സുരേഷും പിരിയാൻ തീരുമാനിക്കുന്നത്. വ്യത്യസ്തമായൊരു വേര്‍പിരിയലായിരുന്നു ഇവരുടേത്. കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്ന് തോന്നി തുടങ്ങിയപ്പോഴാണ് പിരിയാന്‍ തീരുമാനിച്ചത്. വേദനാജനകമായ കാര്യമായിരുന്നു വേർപിരിയലെന്ന് രേവതി ഓർക്കുന്നു.

revathi

എങ്ങനെയൊക്കെ പറഞ്ഞാലും സങ്കടത്തോടെയാണ് പിരിഞ്ഞത്. അത്ര പെട്ടെന്നൊന്നും ആ വിഷമത്തില്‍ നിന്നും കരകയറാനായിരുന്നില്ല. വിവാഹമോചിതരായതിന് ശേഷവും ആ സുഹൃത്ത്ബന്ധം അതുപോലെ തന്നെ നിലനിര്‍ത്തുന്നുണ്ടെന്നും അന്ന് നൽകിയ അഭിമുഖത്തിൽ രേവതി പറയുകയുണ്ടായി. അതേസമയം പിരിയാനുള്ള തീരുമാനം പറഞ്ഞപ്പോള്‍ സുരേഷ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് ചോദിച്ചപ്പോള്‍ അത് സ്വകാര്യമായി ഇരിക്കട്ടെ എന്നായിരുന്നു രേവതിയുടെ മറുപടി.

വേര്‍പിരിഞ്ഞതിന് ശേഷമായിരുന്നു കുഞ്ഞെന്ന ആഗ്രഹം കലശലായതെന്നും താരം പറഞ്ഞു. അങ്ങനെയാണ് മഹി എത്തുന്നത്. ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയാണ് മഹി. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞങ്ങള്‍ കഴിയുന്നത്. കൊച്ചുമകളോടൊപ്പം ഒത്തിരിക്കാലം ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്നാണ് അവളെ കണ്ടപ്പോള്‍ അച്ഛനും അമ്മയും പറഞ്ഞതെന്നും രേവതി പറയുന്നു.

മകള്‍ വന്നതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും രേവതി മുന്‍പൊരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ജീവിതം കൂടുതല്‍ സുഖകരമായി മാറി. എല്ലാ കാര്യങ്ങളും അവൾക്കൊപ്പം ചെയ്യുന്നതാണ് ഇഷ്ടം. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമാണ് അവളുടെ ജനനമെന്നും രേവതി പറഞ്ഞു.

Read more about: revathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X