ആ കാരണം കൊണ്ട് എനിക്ക് ജലജയോട് കടുത്ത അസൂയയാണ്, എപ്പോഴും പറയാറുണ്ട്; രോഹിണി വെളിപ്പെടുത്തിയപ്പോൾ

ബാലതാരമായി എത്തി പിന്നീട് നായികാ നടിയായി മാറിയ താരമാണ് രോഹിണി. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സജീവമാണ് രോഹിണി ഇന്ന്. ബാഹുബലി സീരീസ് ഉള്‍പ്പെടെയുളള ബിഗ് ബഡ്ജറ്റ് സിനിമകളില്‍ രോഹിണി ഭാഗമായിരുന്നു. മലയാളത്തിലും ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന രോഹിണി ഇപ്പോള്‍ തമിഴ്, തെലുങ്ക് ഭാഷകളിലാണ് കൂടുതൽ കാണപ്പെടുന്നത്.

നിരന്തരം മലയാള സിനിമകളില്‍ അഭിനയിച്ചിരുന്നത് കൊണ്ട് മലയാളിയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാൽ ആന്ധ്രാപ്രദേശില്‍ ജനിച്ച രോഹിണി ചെന്നൈയില്‍ ആണ് വളർന്നത്. 1976 ല്‍ ആണ് രോഹിണി സിനിമയില്‍ എത്തുന്നത്. തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. 1982 ൽ പുറത്തിറങ്ങിയ കാക്ക എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് എത്തുന്നത്.

എല്ലാ ഭാഷകളിലും നായികാ വേഷങ്ങളിൽ രോഹിണി തിളങ്ങിയിട്ടുണ്ട്

പിന്നീട് തമിഴിലേക്കും എത്തിയ താരം തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരിൽ ഒരാളായി മാറുകയായിരുന്നു. എല്ലാ ഭാഷകളിലും നായികാ വേഷങ്ങളിൽ രോഹിണി തിളങ്ങിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 130 ല്‍ പരം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 38 വര്‍ഷമായി സിനിമയില്‍ സജീവമാണ് താരം. ഇപ്പോൾ കൂടുതൽ അമ്മ വേഷങ്ങളിൽ ആണ് താരം എത്തുന്നത്. മലയാളത്തിൽ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിലാണ് രോഹിണി അവസാനമായി അഭിനയിച്ചത്.

രോഹിണി തനിക്ക് ജലജയോടുള്ള അസൂയ തുറന്നു പറഞ്ഞിരുന്നു

രോഹിണി മലയാള സിനിമയിൽ തിളങ്ങി നിന്ന അതേസമയത്ത് തന്നെ സജീവമായിരുന്ന നടിയാണ് ജലജയും. രോഹിണി നായികാ വേഷങ്ങളിൽ തിളങ്ങി നിന്നപ്പോൾ ക്യാരക്ടർ റോളുകളിലാണ് ജലജ തിളങ്ങിയത്. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ എത്തിയപ്പോൾ രോഹിണി തനിക്ക് ജലജയോടുള്ള അസൂയ തുറന്നു പറഞ്ഞിരുന്നു. അസൂയക്ക് കാരണമായി രോഹിണി അന്ന് പറഞ്ഞത് ജലജയ്ക്ക് ലഭിച്ച അവസരങ്ങൾ ആയിരുന്നു. രോഹിണിയുടെ വാക്കുകൾ ഇങ്ങനെ.

അതുകൊണ്ട് എനിക്ക് ഭയങ്കര അസൂയയാണ്

'ജലജ അടിപൊളി നടിയാണ്. എനിക്ക് അവരോട് അസൂയ ആണ്. ജി അരവിന്ദൻ, അടൂർ ഗോപാലൻ തുടങ്ങിയവരോടൊപ്പമെല്ലാം അവർക്ക് അഭിനയിക്കാൻ പറ്റിയിട്ടുണ്ട്. വളരെ നല്ല സിനിമകളിലും നല്ല സംവിധായകരുടെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ഭയങ്കര അസൂയയാണ്. അതുപോലെ എനിക്ക് അവരുടെ അഭിനയവും വളരെ ഇഷ്ടമാണ്',

'ഞാൻ നായികയായി പാടി നടന്നപ്പോൾ ക്യാരക്ടർ റോളുകളിലേക്കാണ് ജലജ പോയത്. അതിന്റെ അസൂയയുണ്ട് അത് ഞാൻ എപ്പോഴും പറയാറുണ്ട്. എന്നാൽ എനിക്ക് കൂടുതൽ മത്സരം ശ്രീവിദ്യയുമായിട്ട് ആയിരുന്നു. ഒഴിവുകാലം എന്ന സിനിമ കണ്ടാൽ മനസിലാകും. അത്രയും മികച്ച അനുഭവമായിരുന്നു ആ സിനിമ',

സിനിമയിൽ സജീവമായി നിൽക്കുന്ന രോഹിണി

'ഞങ്ങൾ ഒരു തമിഴ് സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഷോലയുടെ തമിഴ് പതിപ്പായിരുന്നു. അതിൽ ജയാ ഭാരതിയുടെ കഥാപാത്രം ചെയ്തത് ജലജയാണ്. പണ്ട് കാരവൻ കൾച്ചർ അല്ല. എല്ലാവരും ഒരുമിച്ചായിരുന്നു. ഒരു കുടുംബം പോലെ ആയിരുന്നു', രോഹിണി പറഞ്ഞു.

ഷോയിൽ വീഡിയോയിലൂടെ പ്രത്യക്ഷപ്പെടുന്ന ജലജ, രോഹിണിയുമായുള്ള സൗഹൃദത്തെ കുറിച്ചും വർഷങ്ങൾക്ക് ശേഷം കാണാൻ സാധിച്ചതിലെ സന്തോഷവും പങ്കുവയ്ക്കുന്നുണ്ട്. ഇന്നും സിനിമയിൽ സജീവമായി നിൽക്കുന്ന രോഹിണിയെ താരം അഭിനന്ദിക്കുന്നുമുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത ജലജ ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്ന ചിത്രത്തിലൂടെ ഗംഭീര മടങ്ങി വരവ് നടത്തിയിരുന്നു.

Read more about: rohini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X