ലാലേട്ടന്റെ നെഞ്ചില്‍ സ്‌റ്റെതസ്‌കോപ്പ് വെച്ചപ്പോ വല്ലാത്തൊരു അവസ്ഥയിലായിരുന്നു; മോഹന്‍ലാലിന്റെ ഡോക്ടറായ റോണി
മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയം ചിത്രത്തിന്റെ സംവിധായകന്‍ റോബിയ്ക്കും ചിത്രത്തിലെ പ്രധാന താരങ്ങളില്‍ ഒരാളായ റോണി ഡേവിഡിനും. റോണി ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാള്‍ കൂടിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്ത് കടക്കെണിയിലായി നാടു വിടേണ്ടി വന്ന നിര്‍മ്മാതാവിന്റെ മക്കളാണ് ഇരുവരും. വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛന് വേണ്ടി മക്കള്‍ മധുരപ്രതികാരം ചെയ്തിരിക്കുന്നു.
അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് ഡോക്ടറായിരുന്നു റോണി. മകന്‍ സിനിമയിലേക്ക് വരുന്നതിനെ അച്ഛന്‍ രാജനും അമ്മ സൂസമ്മയും ശക്തമായി തന്നെ എതിര്‍ത്തിരുന്നു. എന്നാല്‍ കാലം റോണിയെ സിനിമയിലേക്ക് തന്നെ അടുപ്പിച്ചു. ഇപ്പോഴാതി തന്റെ ഡോക്ടര്‍ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് റോണി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റോണി മനസ് തുറന്നത്.

''സിനിമ എന്ന ഭ്രാന്ത് ഉണ്ടായിരുന്നെങ്കിലും പഠനം കഴിഞ്ഞ് കുറച്ച് കാലം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളൊക്കെ ഏറ്റെടുത്ത് ഡോക്ടറായി ജോലി ചെയ്തിരുന്നു. ഗള്‍ഫിലെ കിംസില്‍ ജോലിക്ക് കയറിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴും ഡോക്ടര്‍ പണി തന്നെയായിരുന്നു ചെയ്തത്. എറണാകുളത്തെ ആശുപത്രികളിലെ കാഷ്വാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്ത ഡോക്ടര്‍മാരില്‍ ഒരാള്‍ ഞാന്‍ തന്നെയാകും'' എന്നാണ് റോണി പറയുന്നത്.
ഡോക്ടര്‍ പണി ഞാന്‍ സിനിമയിലും എടുത്തിട്ടുണ്ടെന്നും റോണി പറയുന്നു. ''കുരുക്ഷേത്ര സിനിമയുടെ ലൊക്കേഷനില്‍ വച്ച് ലാലേട്ടന് ചുമയും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായി. അദ്ദേഹത്തിന്റെ ഡോക്ടറെ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ മേജര്‍ രവി സാറാണ് എന്റെ കാര്യം പറഞ്ഞത്. അങ്ങനെ സ്റ്റെതസ്‌കോപ്പുമായി ലാലേട്ടനെ പരിശോധിക്കാന്‍ പോയി. ലാലേട്ടന്റെ നെഞ്ചില്‍ സ്‌റ്റെതസ്‌കോപ്പ് വെച്ച് പരിശോധിക്കുമ്പോള്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാന്‍'' എന്നാണ് റോണി പറയുന്നത്.
സത്യത്തില്‍ ബയോളജി മാര്‍ക്കാണ് എന്നെ ചതിച്ചത്. ബയോളജിക്ക് നല്ല മാര്‍ക്കുണ്ടെന്ന് പറഞ്ഞാണ് അച്ഛനും അമ്മയും എന്നെ മെഡിസിന് ചേര്‍ത്തതെന്നാണ് റോണി പറയുന്നത്. തിരുവനന്തപുരം എംജി കോളേജില്‍ പഠിക്കുമ്പോള്‍ നാടകമായിരുന്നു തലയില്‍ മുഴുവന്‍. കോളേജ് നാടകങ്ങളില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള സര്‍വ്വകലാശാലാ കലോത്സവത്തില്‍ നാടകത്തില്‍ മികച്ച രണ്ടാമത്തെ നടനായും തിരഞ്ഞെടുക്കപ്പെട്ടതോടെ അഭിനയം തന്നെ ജീവിതം എന്നുറപ്പിച്ച കാലമായിരുന്നുവെന്നും താരം ഓര്‍ക്കുന്നു.
എന്നാല്‍ എംബിബിഎസ് കഴിഞ്ഞിട്ട് മതി ബാക്കിയുള്ള എല്ലാ പരിപാടികളുമെന്നായിരുന്നു അച്ഛന്റേയും അമ്മയുടേയും നിലപാട്. അച്ഛനാടാ പറയുന്നേ എന്ന ഡയലോഗ് പോലെ അച്ഛന്‍ സ്‌ട്രോംഗ് ആയതോടെ എംബിബിഎസ് എടുക്കാതെ രക്ഷയില്ലെന്ന് മനസിലായി. അങ്ങനെയാണ് തമിഴ്‌നാട് സേലത്തെ വിനായക മെഡിക്കല്‍ കോളേജില്‍ ചേരുന്നത്. പിന്നെ ഡോക്ടറാകാതെ അവിടെ നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലല്ലോ എന്നാണ് റോണി പറയുന്നത്.

പഴയ കാലം റോണിയുടെ അമ്മയും ഓര്‍ക്കുന്നുണ്ട്. ''മഹായാനം സിനിമയും താവൂസ് തിയറ്ററും സൃഷ്ടിച്ച പ്രതിസന്ധി ഞങ്ങളുടെ ജീവിതം തന്നെയാണ് മാറ്റി മറിച്ചത്. അന്ന് വീട് വിറ്റ് നാടു വിട്ട ഞങ്ങള്‍ക്ക് ഇതിനകം 19 വീടുകളില്‍ താമസിക്കേണ്ടി വന്നിട്ടുണ്ട്. ഒരു വീട് കൂടി വച്ചാല്‍ ട്വന്റി-ട്വന്റി ആയല്ലോ എന്ന് പറഞ്ഞ് കുട്ടികള്‍ കളിയാക്കാറുണ്ട്. പക്ഷെ എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ഇവനെ പഠിപ്പിച്ച് ഒരു ഡോക്ടറാക്കണമെന്നത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു'' എന്നാണ് അമ്മ പറയുന്നത്. സിനിമാ നടനാകണമെന്ന മോഹം പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നില്ല. സിനിമ തകര്‍ത്ത ജീവിതം മുന്നിലുള്ളപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണ് അതിലേക്ക് വിടുന്നതെന്നാണ് അമ്മ സൂസന്‍ ചോദിക്കുന്നത്.
''അവന്‍ സിനിമയിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വലിയ പേടിയായിരുന്നു. ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് അതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തതോടെ പേടി കൂടി. പക്ഷെ സിനിമയിലൂടെ തന്നെ എല്ലാം നേടാമെന്ന വിശ്വസമായിരുന്നു അവന്. അവന്‍ ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് സിനിമാ നടനായത് ഇപ്പോഴും എനിക്കിഷ്ടമല്ല'' എന്ന് അച്ഛന്‍ രാജനും പറയുന്നു.


Click it and Unblock the Notifications