ദത്തുപുത്രിയാണോ എന്ന് സംശയം; അച്ഛനെയും അമ്മയെയും മുൾമുനയിൽ നിർത്തി ഉത്തരം കണ്ടെത്തിയ സായ് പല്ലവി, സംഭവമിങ്ങനെ!

ആദ്യ സിനിമയിലൂടെ തന്നെ തെന്നിന്ത്യ മുഴുവൻ ആരാധകരെ ലഭിക്കുക എന്നതൊക്കെ താരങ്ങൾക്ക് അപൂർവമായി ലഭിക്കുന്ന ഭാഗ്യമാണ്. അത്തരമൊരു ഭാഗ്യം ലഭിച്ചിട്ടുള്ള നായികയാണ് സായ് പല്ലവി. അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമം എന്ന മലയാള സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സായ് പല്ലവി ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നായികമാരിൽ ഒരാളാണ്. താരമൂല്യത്തിന്റെ കാര്യത്തിലടക്കം സമകാലീനരായ മറ്റു നടിമാരിൽ നിന്നെല്ലാം ഏറെ മുന്നിലാണ് താരം.

തമിഴ്, തെലുങ്ക് ഭാഷകളിൽ ഇന്ന് കൈ നിറയെ അവസരങ്ങളുണ്ട് സായ് പല്ലവിക്ക്. ബിഗ് ബജറ്റ് സിനിമകളുടെ അടക്കം ഭാഗമായി തിളങ്ങി നിൽക്കുകയാണ് താരം. തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണെങ്കിലും വളരെ കുറച്ചു മാത്രം മാധ്യമങ്ങൾക്ക് മുന്നിൽ എത്തുന്ന ആളാണ് സായ് പല്ലവി. സോഷ്യൽ മീഡിയയിൽ പോലും അത്ര സജീവമല്ല. എങ്കിലും ഇടയ്ക്കിടെ നടിയുടെ വിശേഷങ്ങളെല്ലാം ആരാധകർക്കിടയിൽ വൈറലാകാറുണ്ട്.

Sai Pallavi, Sai Pallavi news, Sai Pallavi latest, Sai Pallavi parents, Sai Pallavi family

അത്തരത്തിൽ ഇപ്പോഴിതാ സായ് പല്ലവിയുടെ പഴയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. തന്നെ ഏറെ അലട്ടിയ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതിനെ കുറിച്ച് പറയുകയാണ് താരം. താൻ അച്ഛനും അമ്മയ്ക്കും പിറന്ന മകളാണോ അതോ ദത്തുപുത്രിയാണോ എന്ന് സംശയം തോന്നിയ വേള അവരോടു തന്നെ ചോദിച്ച് അതിനുള്ള ഉത്തരം കണ്ടെത്തിയതിനെപ്പറ്റിയാണ് സായ് പല്ലവി പറയുന്നത്.

സായ് പല്ലവി കുട്ടിയായിരിക്കുമ്പോൾ റിലീസ് ചെയ്ത ചിത്രമാണ് മാധവൻ, സിമ്രൻ എന്നിവർ വേഷമിട്ട കന്നത്തിൽ മുത്തമിട്ടാൽ. ഇതിൽ ഒരു കുഞ്ഞിനെ മാധവൻ ദത്തെടുക്കുകയും, ഭാവിയിൽ ഭാര്യയായി മാറുന്ന സിമ്രൻ കുഞ്ഞിനെ സ്വന്തം മകളായി സ്വീകരിച്ച് വളർത്തുന്നതുമാണ് കഥ. സിനിമ കണ്ട് വീട്ടിൽ വന്നതോടെയാണ് താനും ദത്തെടുക്കപ്പെട്ട കുട്ടിയാണോ എന്ന് സായ് പല്ലവിക്ക് സംശയം ഉണ്ടാകുന്നത്. സായ് പല്ലവിക്ക് അത്തരമൊരു ചിന്ത ഉണ്ടാവാനും കാരണങ്ങൾ പലതുണ്ട്.

ആ സിനിമ കാണുമ്പോൾ ഞാൻ തീരെ ചെറിയ കുട്ടിയാണ്. 'സിനിമ കണ്ട് വീട്ടിൽപ്പോയി ഞാൻ ദത്തു പുത്രിയാണോ എന്ന് ചോദിക്കുകയുണ്ടായി. അതൊരു വലിയ വിഷയമായി മാറി... അച്ഛനമ്മമാരുടെ നിറമല്ല എനിക്ക്. അവർക്ക് എന്നേക്കാൾ നിറംകുറവാണ്. ഞാൻ സംസാരിക്കുന്നതും അവരെപ്പോലെയല്ല എന്നതായിരുന്നു സംശയത്തിന് കാരണം. അവരുടെ മൂക്ക് പോലെയല്ല എന്റെ മൂക്ക്,' സായ് പല്ലവി പറയുന്നു.

Sai Pallavi, Sai Pallavi news, Sai Pallavi latest, Sai Pallavi parents, Sai Pallavi family

അങ്ങനെ ഒരുപാട് ചിന്തിച്ചു കൂട്ടിയിട്ടാണ് സായ് പല്ലവി അച്ഛനോടും അമ്മയോടും ചോദിക്കുന്നത്. ഉത്തരം കണ്ടെത്താതെ അച്ഛനും അമ്മയ്ക്കും നിർവാഹമില്ല എന്നായി. ഒടുവിൽ 'നീയും നിന്റെ അനിയത്തി പൂജയും ഒരുപോലെയല്ലേ, ഇതുംകൊണ്ട് പൊക്കോണം' എന്നായി അച്ഛന്റെയും അമ്മയുടെയും മറുപടി.

സെൻതാമരൈ കണ്ണൻ, രാധ എന്നിവരുടെ മക്കളാണ് സായ് പല്ലവിയും അഭിനേത്രി കൂടിയായ അനുജത്തി പൂജാ കണ്ണനും. മെഡിക്കൽ വിദ്യാഭ്യാസം നെടുന്നതിനിടെയാണ് സായ് പല്ലവി സിനിമയിലേക്ക് എത്തുന്നത്. വിദേശത്തു നിന്നും എംബിബിഎസ് പൂർത്തിയാക്കിയ സായ് പല്ലവി ഇനിയും ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് ജോലി ആരംഭിച്ചിട്ടില്ല. നേരത്തെ കസ്തൂരിമാൻ, ധാം ധൂം തുടങ്ങിയ സിനിമകളിൽ ബാലതാരമായി സായ് പല്ലവി വേഷമിട്ടിട്ടുണ്ട്. പിന്നീടാണ് പ്രേമത്തിലൂടെ നായികയായി എത്തുന്നത്.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X