അന്ന് മമ്മൂക്കയുടെ ചീത്ത കേട്ട് വിഷമിച്ചിരുന്ന പയ്യനെ ഞാൻ പിന്നീട് കാണുന്നത് സൂപ്പർതാരമായാണ്: സലിം കുമാർ
മലയാളത്തിൽ നിന്നുള്ള പാൻ ഇന്ത്യൻ താരമാണ് ദുൽഖർ സൽമാൻ ഇന്ന്. തമിഴും തെലുങ്കും എല്ലാം കടന്ന് ബോളിവുഡിൽ ഉൾപ്പെടെ സജീവമായിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. അടുത്ത കാലത്തായി മലയാളത്തിലെ ഒരു താരത്തിനും എത്തിച്ചേരാൻ കഴിയാത്ത ഉയർച്ചയിലേക്കാണ് ദുൽഖർ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. ഇന്ത്യയൊട്ടാകെ ഒരുപാട് ആരാധകരുണ്ട് ദുൽഖറിനിപ്പോൾ.
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായ ദുൽഖർ ആ വിലാസത്തിലാണ് സിനിമയിലേക്ക് എത്തിയതെങ്കിലും ആദ്യം മുതല്‍ തന്നെ തന്റേതായൊരു പാത കണ്ടെത്താൻ ദുൽഖറിന് സാധിച്ചിരുന്നു. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ നിന്ന് ദുൽഖർ സൽമാനിലേക്ക് ആദ്യത്തെ രണ്ടു മൂന്ന് സിനിമ കഴിഞ്ഞപ്പോഴേക്കും മാറാൻ നടന് കഴിഞ്ഞു. ഇന്ന് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടമുണ്ട് ദുല്‍ഖറിന്.

പ്രായത്തെ വെല്ലുന്ന ഊർജ്ജത്തോടെ മമ്മൂട്ടി മലയാള സിനിമയിൽ അങ്ങനെ നിറഞ്ഞു നിൽക്കുമ്പോൾ തന്നെയാണ് ദുൽഖറും വലിയ താരമായി വളർന്നു വരുന്നത്. അതേസമയം, കരിയറിന്റെ ഒരു ഘട്ടത്തിലും മകന് പ്രത്യക്ഷ പിന്തുണയുമായി മമ്മൂട്ടി എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മകൻ സ്വന്തമായി വഴി വെട്ടി മുന്നോട്ട് പോകുമ്പോൾ അതിലും സന്തോഷിക്കുന്നുണ്ട് മമ്മൂട്ടി എന്ന പിതാവ്.

ഇപ്പോഴിതാ, മമ്മൂട്ടിയെയും ദുൽഖറിനെയും പറ്റിയുള്ള ഒരു ഓർമ്മ പങ്കുവയ്ക്കുകയാണ് നടൻ സലിം കുമാർ. മമ്മൂട്ടിയുടെ കൂടെ താൻ ഒരു പരിപാടിക്കായി അമേരിക്കയിൽ പോയപ്പോൾ അന്ന് അവിടെ ലൈറ്റ് ഓപ്പറേറ്റ് ചെയ്യാനായിട്ട് ദുൽഖർ ആയിരുന്നു എത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. ലൈറ്റ് ഇടക്കിടക്ക് തെറ്റി പോകുമ്പോൾ മമ്മൂട്ടി ദുൽഖറിനെ വിളിച്ച് വഴക്ക് പറയാറുണ്ടായിരുന്നുവെന്നും സലീം കുമാർ ഓർക്കുന്നു.

ആ സമയത്ത് ദുൽഖർ അമേരിക്കയിൽ പഠിക്കുകയായിരുന്നുവെന്നും മമ്മൂട്ടിയുടെ അടുത്ത് നിന്ന് ചീത്ത പറയുന്നതിൽ ദുൽഖർ വിഷമിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ സമാധാനിപ്പിക്കുന്ന താൻ ആയിരുന്നെന്നും സലീം കുമാർ പറയുന്നു.
അന്ന് താൻ സമാധാനിപ്പിച്ച ആ ചെറുപ്പക്കാരനെ പിൽകാലത്ത് താൻ കാണുന്നത് തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാറായിട്ടാണെന്നും സലീം കുമാർ പറഞ്ഞു. ഒരു അഭിമുഖത്തിൽ സലിം കുമാർ പറഞ്ഞ ഈ വാക്കുകൾ ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുകയാണ്. വിശദമായി വായിക്കാം.

'മമ്മൂക്കയുടെ ഒപ്പം ഞാൻ അമേരിക്കയിൽ ഒരു ഷോയ്ക്ക് പോയി. ഞങ്ങളുടെ കൂടെ അന്നൊരു ലൈറ്റ് ഓപ്പറേറ്റർ ഉണ്ടായിരുന്നു. അവൻ അന്ന് അമേരിക്കയിലെ ഒരു വിദ്യാർത്ഥിയായിരുന്നു. ലൈറ്റൊക്കെ ഇടക്ക് തെറ്റി പോകുമ്പോൾ മമ്മൂക്ക വിളിച്ചിട്ട് അവനെ ചീത്ത പറയും. ഇത് കേട്ട് പയ്യനാകെ വിഷമത്തിലാകും. മമ്മൂക്ക ചീത്ത പറയുമ്പോൾ ഈ പയ്യനെ ഞാനാണ് വിളിച്ച് സമാധാനിപ്പിക്കുക.
'മമ്മൂക്ക വഴക്ക് പറഞ്ഞതിലെ വിഷമം മാറാനായിട്ട് ഞാൻ അവനോട് ഇടക്കിടക്ക് സംസാരിക്കുമായിരുന്നു. പിന്നീട് പിൽക്കാലത്ത് ആ പയ്യനെ ഞാൻ കാണുന്നത് തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാറായിട്ടാണ്. അവന്റെ പേരാണ് ദുൽഖർ സൽമാൻ,' സലീം കുമാർ പറഞ്ഞു.

അതേസമയം, അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ദുൽഖർ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഓണത്തിന് ചിത്രം റിലീസിനെത്തും എന്നാണ് പുറത്ത് വരുന്ന വിവരം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications