അതുവഴി പോകുമ്പോള്‍ വേദനിക്കും, ബ്രേക്ക് ചവിട്ടിയിട്ടും കിട്ടിയില്ല; അന്ന് രാത്രി നടന്നതിനെപ്പറ്റി സല്‍മാന്‍

ബോളിവുഡിനെ ഇളക്കി മറിച്ച വിവാദങ്ങളിലൊന്നാണ് സല്‍മാന്‍ ഖാന്റെ കാര്‍ ഫുഡ്പാത്തില്‍ കിടന്നവരുടെ ദേഹത്ത് കയറിയിറങ്ങിയത്. 2002 ഡിസംബര്‍ 28 രാത്രിയായിരുന്നു രാജ്യത്തെ തന്നെ നടുക്കിയ സംഭവം അരങ്ങേറുന്നത്. ഒരാളുടെ ജീവനെടുത്ത അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. അപകടത്തിന് പിന്നാലെ സല്‍മാന്‍ ഖാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. താരം മദ്യപിച്ചിരുന്നോ എന്നറിയാനായി രക്ത സാമ്പിളുകളും എടുത്തു.

ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സല്‍മാന്‍ ഖാന്‍ ബാന്ദ്ര പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. പിന്നാലെ രാജ്യം ചര്‍ച്ച ചെയ്ത ഹിറ്റ് ആന്റ് റണ്‍ കേസിന്റെ വിചാരണയും നടന്നു. സല്‍മാന്‍ ഖാന്‍ അന്ന് മദ്യപിച്ചിരുന്നുവെന്നായിരുന്നു മിക്ക റിപ്പോര്‍ട്ടുകളും പറയുന്നത്. അന്ന് നടന്നത് എന്തെന്നുള്ള കഥകള്‍ പലതും മാറി മാറി വന്നു. ഒടുവില്‍ സല്‍മാന്‍ ഖാനല്ല വാഹനം ഓടിച്ചിരുന്നത് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ആണെന്ന് വരെ എത്തി കഥകള്‍. സല്‍മാന്‍ ഖാന്‍ കാറിന്റെ പിന്‍സീറ്റില്‍ ഗായകന്‍ കാമാല്‍ ഖാനൊപ്പം ഇരിക്കുകയായിരുന്നുവെന്നതാണ് കഥയുടെ ഏറ്റവും പുതിയ വേര്‍ഷന്‍.

Salman khan

പിന്നീട് ഒരിക്കല്‍ രജത് ശര്‍മയുടെ ആപ് കി അദാലത്തില്‍ അതിഥിയായി എത്തിയപ്പോള്‍ ഇന്ന് നടന്നതിനെക്കുറിച്ചല്‍ സല്‍മാന്‍ ഖാന്‍ ഖാന്‍ മനസ് തുറന്നിരുന്നു. വികാരഭരിതനായിട്ടായിരുന്നു സല്‍മാന്‍ ഖാന്‍ സംസാരിച്ചത്. താനല്ല ഡ്രൈവറായിരുന്നു വണ്ടിയോടിച്ചത് എന്ന കഥ തന്നെയായിരുന്നു താരം ആവര്‍ത്തിച്ചത്. എന്നാല്‍ സല്‍മാന്റെ വാക്കുകള്‍ അതുപോലെ തന്നെ വിശ്വസിക്കാന്‍ പ്രേക്ഷകര്‍ ഒരുക്കമായിരുന്നില്ല.

'' ഞാന്‍ അപ്പോള്‍ വണ്ടിയിലുണ്ടായിരുന്നു. നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഇന്നും അതുവഴി പോകുമ്പോള്‍ എനിക്ക് വേദന അനുഭവപ്പെടും. പാവങ്ങള്‍ ഉറങ്ങുകയായിരുന്നു. ഞങ്ങളുടെ ഡ്രൈവറാണ് വണ്ടിയോടിച്ചിരുന്നത്. ഞാനും കമാലും പിന്നില്‍ ഇരിക്കുകയായിരുന്നു. പോലീസ് നല്‍കിയ സുരക്ഷാ ഉദ്യോഗസ്ഥന്‍ മുന്നിലിരിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ എഴ് മണിയുടെ ഷിഫ്റ്റായിരുന്നു എനിക്ക്. ഗര്‍വ്വിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. ആ വളവില്‍ ചരലുണ്ടായിരുന്നു. ഡ്രൈവര്‍ ബ്രേക്ക് ചവിട്ടി. വണ്ടി സ്‌കിഡ് ആയി. ചരലുണ്ടായിരുന്നതിനാലാണ്'' എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

അതേസമയം വണ്ടി അമിതവേഗത്തിലായിരുന്നുവെന്ന റിപ്പോര്‍ട്ടുകളെ സല്‍മാന്‍ ഖാന്‍ തള്ളിക്കളയുന്നുണ്ട്. ''180-200 ആയിരുന്നു വണ്ടിയുടെ വേഗതയെന്ന് ആളുകള്‍ പറയുന്നുണ്ട്. പക്ഷെ ആ വഴി നിങ്ങള്‍ക്ക് അറിയുന്നതല്ലേ, ഷുമാക്കറിന് വണ്ടി കൊടുത്താല്‍ പോലും അത്ര വേഗത്തില്‍ ഓടിക്കാന്‍ സാധിക്കില്ല'' എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

Salman khan

''എന്റെ ഡ്രൈവറായിരുന്നു വണ്ടിയോടിച്ചത്. അശോക് എന്നാണ് അദ്ദേഹത്തിന്റെ പേര്. നിങ്ങള്‍ക്ക് അയാളോട് എപ്പോള്‍ വേണമെങ്കിലും ചോദിച്ചു നോക്കാം. പക്ഷെ സല്‍മാന്‍ ഖാന്റെ ഡ്രൈവറാണ് വണ്ടിയോടിച്ചിരുന്നത് എന്നത് ഒരിക്കലും വാര്‍ത്തയാകില്ല. ഇതാണ് വാര്‍ത്ത. ഇപ്പോള്‍ കോടതിയില്‍ പോരാടുകയാണ്. എന്ത് സംഭവിച്ചാലും ജയിക്കും. എല്ലാം സമയം നോക്കിക്കോളും'' എന്നും സല്‍മാന്‍ ഖാന്‍ പറയുന്നുണ്ട്. അതേസമയം സല്‍മാന്‍ ഖാന്റെ വാദങ്ങളൊന്നും വിശ്വസിക്കാന്‍ സോഷ്യല്‍ മീഡിയ ഒരുക്കമായിരുന്നില്ല.

സല്‍മാന്‍ ഖാന്‍ ജീവിതത്തില്‍ ഏറ്റവും നന്നായി അഭിനയിച്ചത് ഈ വീഡിയോയിലാണെന്നാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്. ദൃശ്യത്തിന് വെല്ലുവിളിയാകുന്ന കഥ ആണല്ലോ എന്നും ചിലര്‍ പറയുന്നുണ്ട്. ഈ അഭിനയത്തിന് അദ്ദേഹത്തിന് ഓസ്‌കാര്‍ കൊടുക്കണമെന്ന് പറയുന്നവരുമുണ്ട്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X