അമ്മയെ ഓർത്തിട്ടാണ് ആത്മഹത്യ ചെയ്യാത്തത്, അമ്മ ആ ഷോക്കിൽ നിന്നും പുറത്തുവന്നിട്ടില്ല; ഭാവനയെ കുറിച്ച് സംയുക്ത!

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത വർമ്മ. കഴിഞ്ഞ കുറേക്കാലമായി അഭിനയത്തിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണെങ്കിലും സംയുക്തയോട് ആരാധകർക്കുള്ള സ്നേഹത്തിൽ ഒരു കുറവും വന്നിട്ടില്ല. സിനിമയിൽ തിരക്കുള്ള നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ ബിജു മേനോനുമായുള്ള സംയുക്തയുടെ പ്രണയവും വിവാഹവുമൊക്കെ. വിവാഹശേഷവും അവസരങ്ങൾ വന്നെങ്കിലും അഭിനയം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു നടി.

അടുത്തിടെ പരസ്യ ചിത്രങ്ങളിലൂടെ വീണ്ടും ക്യാമറക്ക് മുന്നിലേക്ക് എത്തിയെങ്കിലും സിനിമയിലേക്ക് ഒരു തിരിച്ചുവരവിന് സംയുക്ത ഇതുവരെ തയ്യാറായിട്ടില്ല. സത്യൻ അന്തിക്കാടിന്റെ സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംയുക്തയുടെ അരങ്ങേറ്റം. തുടർന്ന് വെറും നാല് വർഷം മാത്രമാണ് സംയുക്ത സിനിമയിൽ അഭിനയിച്ചത്. അതിനിടെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഹിറ്റ് സിനിമകളിൽ നായികയാകാനും സംയുക്തയ്ക്ക് കഴിഞ്ഞു.

Actress Samyuktha Varma, actress Samyuktha Varma bhavana, actress Samyuktha Varma

സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സിനിമയിൽ നല്ല സൗഹൃദങ്ങൾ സൂക്ഷിക്കുന്ന ആളാണ് സംയുക്ത. മഞ്ജു വാര്യർ, ഭാവന, ഗീതു മോഹൻദാസ് എന്നിവരൊക്കെയായി വളരെ അടുത്ത സൗഹൃദമാണ് സംയുക്തയ്ക്ക് ഉള്ളത്. ഇടയ്ക്ക് ഇരുവരും ഒരുമിച്ചു കൂടുകയും ആ സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കുകയൊക്കെ ചെയ്യാറുണ്ട്. വല്ലപ്പോഴും മാത്രം അഭിമുഖങ്ങൾ നൽകുന്ന താരം, അഭിമുഖങ്ങളിലും ഇവരെ കുറിച്ച് വാചാലയാകാറുണ്ട്.

ഇപ്പോഴിതാ മുൻപൊരിക്കൽ ആത്മാർത്ഥ സുഹൃത്തും നടിയുമായ ഭാവനയെ കുറിച്ച് സംയുക്ത പറഞ്ഞ വാക്കുകൾ വീണ്ടും വൈറലായി മാറുകയാണ്. ഭാവനയുമായുള്ള സൗഹൃദത്തെ കുറിച്ചും ജീവിതത്തിൽ പ്രതിസന്ധികളെ നടി അതിജീവിച്ചതിനെ കുറിച്ചുമൊക്കെ സംയുക്‌ത സംസാരിക്കുന്ന അഭിമുഖശകലമാണ് ശ്രദ്ധ നേടുന്നത്.

"ഭാവന എനിക്ക് ഒരു സഹോദരിയെപ്പോലെയാണ്. എന്റെ സഹോദരിയുടെ കൂടെയാണ് ആ കുട്ടി പഠിച്ചത്. അങ്ങനെയൊരു പരിചയം കൂടി എനിക്ക് ഭാവനയുമായിട്ടുണ്ട്. ഭാവന നിങ്ങൾ കാണുന്നത് പോലെ സ്‌ട്രോങ്ങൊക്കെ ആണെങ്കിലും കഴിഞ്ഞുപോയ രണ്ട് മൂന്ന് കൊല്ലം ആ കുട്ടി കടന്നുപോയ മെന്റൽ ട്രോമ ചെറുതൊന്നുമല്ല. ഞങ്ങൾ അടുത്ത ആളുകൾ മാത്രമേ അത് കണ്ടിട്ടുള്ളൂ. പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ് തളർന്ന് പോയിടത്തു നിന്ന് അവൾ തിരികെ വന്നതാണ്.

Actress Samyuktha Varma, actress Samyuktha Varma bhavana, actress Samyuktha Varma

അതിൽ നിന്നൊക്കെ ഒരു ശക്തി ലഭിച്ച കുട്ടിയാണ്. പലപ്പോഴും എന്റെയും മഞ്ജുവിന്റെയുമൊക്കെ അടുത്ത് പറയാറുണ്ട്, ഞാൻ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ചിട്ട് മാത്രമാണെന്ന്. അച്ഛൻ മരിച്ചിട്ട് അധികം ആയിട്ടില്ല. അമ്മ ആ ഷോക്കിൽ നിന്നും അമ്മ പുറത്തുവന്നിട്ടില്ല, അതുകൊണ്ടാണ് താൻ ആത്മഹത്യ ചെയ്യാത്തതെന്ന്.

വളരെ നല്ലൊരു ഭർത്താവും കുടുംബവും സഹോദരനും നല്ല സുഹൃത്തുക്കളുമൊക്കെയുള്ള ആളാണ് ഭാവന. ഒരുപാട് സുഹൃത്തുക്കൾ അവൾക്കുണ്ട്. കുറെ പേർ അവളെ സപ്പോർട്ട് ചെയ്യാനുണ്ട്. അങ്ങനെയൊക്കെയാണ് അവൾ അതിൽ നിന്നും പുറത്തുവന്നത്. പിന്നെ ആ കുട്ടിയുടെ ഉള്ളിൽ ഒരു ദൈവാംശം ഉണ്ട്. അങ്ങനെയൊക്കെ ട്രോമയിൽ നിന്നും പുറത്തുവന്ന കുട്ടിയാണ് ഭാവന," എന്നാണ് ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ സംയുക്ത പറഞ്ഞത്.

അഭിമുഖത്തിൽ തന്റെ ആത്മാർത്ഥ സുഹൃത്തായ ​ഗീതു മോഹൻദാസിനെക്കുറിച്ചും സംയുക്ത സംസാരിക്കുന്നുണ്ട്. അസാധ്യമായ കഴിവുള്ള സംവിധായികയാണ്. അവളുടെ സുഹൃത്താണ് ഞാൻ എന്ന് പറയുന്നത് തന്നെ അഭിമാനമാണ്. മഞ്ജു വാര്യർ എനിക്ക് എന്റെ സഹോദരിയാണ്. ബഹളംവെച്ച് നടക്കുന്ന ആളല്ല മഞ്ജു. വളരെ കൂളാണ്. സിനിമയിൽ അഭിനയിക്കുന്ന സമയം മുതലുള്ള പരിചയമാണ് അതെല്ലാമെന്നും സംയുക്ത അഭിമുഖത്തിൽ പറയുന്നുണ്ട്.

Read more about: samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X