For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അക്കാര്യത്തിൽ ഞാൻ ഓവറാണെന്ന് എനിക്കറിയാം; ബിജു ചേട്ടനും കളിയാക്കാറുണ്ട്!': സംയുക്ത പറഞ്ഞത്

  |

  മലയാളി പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും. മലയാളത്തിന്റെ ഏറ്റവും ജനപ്രിയ ജോഡികൾ ആരെന്ന് ചോദിച്ചാലും പ്രേക്ഷകരുടെ മനസ്സിൽ തെളിയുന്ന മുഖം ഇവരുടെ ആയിരിക്കും. സിനിമകളിൽ ഒരുമിച്ച ഇവർ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2022 ൽ ആണ് ഇരുവരും വിവാഹിതരായത്. ഇപ്പോൾ ദക്ഷ് എന്നൊരു മകനുമുണ്ട് ഇവർക്ക്.

  ഓൺ സ്ക്രീനിലെ ഇഷ്ട താരങ്ങൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് അത് ആവേശമായിരുന്നു. എന്നാൽ വിവാഹ ശേഷം സംയുക്ത അഭിനയം നിർത്തിയത് നിരാശയായി. വളരെ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിരുന്നുള്ളു എങ്കിലും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്നു സംയുക്ത. നടിയെ വീണ്ടും സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്ന നിരവധി ആരാധകർ ഇപ്പോഴുമുണ്ട്.

  Also Read: ആ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം കണ്ട് മമ്മൂട്ടിയുടെ കണ്ണ് തള്ളി; അന്ന് എനിക്ക് ഒരു കാര്യം മനസിലായി!; ശ്രീനിവാസൻ

  വിവാഹ ശേഷം നിരവധി അവസരങ്ങള്‍ വന്നിരുന്നെങ്കിലും സംയുക്ത അതൊന്നുംസ്വീകരിച്ചില്ല. കുടുംബകാര്യങ്ങളും മകനെയും നോക്കി യോഗയുമൊക്കെയായി അങ്ങനെ തിരക്കിലാവുകയായിരുന്നു താരം. ഇടയ്ക്ക് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഇടക്ക് അഭിമുഖങ്ങളിൽ സംയുക്ത എത്താറുണ്ട് . ബിഹൈൻഡ് വുഡ്‌സ് യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് ആഭരണങ്ങളോടുള്ള ക്രേസിനെ കുറിച്ചും ബിജു മേനോൻ അതിന്റെ പേരിൽ കളിയാക്കുന്നതിനെ കുറിച്ചും സംയുക്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

  'ജ്വല്ലറി എനിക്ക് വലിയ ഇഷ്ടമാണ്. ഞാന്‍ അത് വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഇനി നമ്മൾ നാൽപതിലേക്ക് ഒന്നും പോകില്ലല്ലോ. എല്ലാം ധരിച്ച് ആസ്വദിക്കുക. പുറത്തേക്ക് ഒക്കെ പോകുമ്പോൾ ബിജു ചേട്ടന്‍ ഇത് പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ കുറച്ച് ഓവറാണെന്ന് എനിക്ക് തന്നെ അറിയാം. ആണെങ്കില്‍ തന്നെ എനിക്കൊന്നുമില്ല, എന്നാലും ഞാന്‍ എല്ലാമിടും. മോൻ ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ല',

  'ദക്ഷിന് സിനിമകളൊക്കെ ഇഷ്ടമാണ്. മലയാളത്തിലുള്ള എല്ലാ താരങ്ങളെയും ഇഷ്ടമാണ്. എന്റെ സിനിമകൾ കാണുമ്പോൾ കുറച്ചു കഴിഞ്ഞ് അവന്‍ എഴുന്നേറ്റ് പോകുന്നത് കാണാം. സങ്കടം തോന്നുന്നതാണല്ലോ പല സിനിമകളിലും. അവന്‍ സിനിമയെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ എളുപ്പത്തിൽ കിട്ടുന്ന കാര്യമല്ല സിനിമയെന്ന് ഞാന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. ഭാവിയില്‍ അവന്‍ ആരാവണമെന്ന് ഞങ്ങൾ ഇപ്പോഴേ പ്ലാൻ ചെയ്തിട്ടൊന്നുമില്ല',

  Also Read: സുകുമാരി ചേച്ചിയുടെ ആ വാക്കിൽ ഞാൻ കരഞ്ഞു പോയി; എല്ലാവരോടും അത്രയും സ്നേഹമാണ്; ഓർത്ത് എംജി ശ്രീകുമാർ

  'എന്നോട് കഥ പറയാനായി ഒത്തിരി ആളുകള്‍ വിളിക്കുന്നുണ്ട്. പക്ഷെ യോഗയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് എനിക്ക് കൂടുതല്‍ താല്‍പര്യം. കഥ കേട്ടുനോക്കാമെന്ന് തീരുമാനിച്ച സമയത്ത് ചില അസൗകര്യങ്ങള്‍ വന്നതോടെ അത് നടന്നില്ല. മോന്റെ കാര്യവും വീട്ടിലെ കാര്യങ്ങളുമൊക്കെയായി നല്ല തിരക്കിലായിരുന്നു. അങ്ങനെ പിന്നെയാവട്ടെ എന്ന് കരുതി മാറ്റിവെച്ചതാണ്. എല്ലാത്തിനും ഒരു സമയമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ', സംയുക്ത പറഞ്ഞു.

  അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് ബിജു മേനോനും സംസാരിച്ചിരുന്നു. 'എല്ലാവരും എന്നോടു ചോദിക്കും സംയുക്ത എപ്പോഴാണ് തിരിച്ചുവരുന്നതെന്ന്. അത് സംയുക്തയുടെ തീരുമാനമാണ്. സിനിമ വിടാം എന്നു തീരുമാനിച്ചത് സംയുക്തയാണ്. അത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം സംയുക്തയ്ക്ക് തന്നെയാണ്. ഇപ്പോൾ സംയുക്തയ്ക്ക് കുടുംബ കാര്യങ്ങളിലും മോന്റെ കാര്യങ്ങളിലും ശ്രദ്ധിക്കാനാണ് താത്പര്യം. ജീവിതം ഇപ്പോൾ വളരെ ബാലൻസ് ആയി പോകുന്നുണ്ട്,' എന്നാണ് ബിജു മേനോൻ പറഞ്ഞത്.

  Read more about: samyuktha varma
  English summary
  When Samyuktha Varma Revealed About Her Love For Jewellery, Video Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X