ആനയുടെ ഇടി കൊണ്ട് ചതഞ്ഞ് കിടക്കുന്ന എന്റെ മാറിടത്തില്‍ അയാള്‍ കൈവച്ചു, അമര്‍ത്തി; കണ്ണീരണിഞ്ഞ് സന്ധ്യ

പുരുഷ കേന്ദ്രീകൃതമായ ഈ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നിരവധിയാണ്. സാധാരണക്കാരുടെ മാത്രമല്ല താരങ്ങളുടെ പോലും അവസ്ഥയും വലിയ മാറ്റമില്ലാതെ തുടരുകയാണ് ഇപ്പോഴും. തങ്ങള്‍ നേരിട്ടിട്ടുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് നിരവധി താരങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ചുള്ള നടിയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. മരണത്തെ മുന്നില്‍ കണ്ട് കിടക്കുമ്പോള്‍ പോലും നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ചുള്ള നടിയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

തമിഴ് സീരിയല്‍ രംഗത്തെ പ്രമുഖ താരമാണ് സന്ധ്യ ഗര്‍ലമുടി. നിരവധി ഹിറ്റ് പരമ്പരകളിലും സിനിമകളിലുമെല്ലാം സന്ധ്യ അഭിനയിച്ചു. മുമ്പൊരിക്കല്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സന്ധ്യ തുറന്നു പറച്ചില്‍ നടത്തിയത്. ഷൂട്ടിനിടെ ആനയുടെ ഇടി കൊണ്ട് കിടക്കുമ്പോള്‍ തന്നെ ചിലര്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു അന്ന് സന്ധ്യ പറഞ്ഞത്. വിതുമ്പിക്കൊണ്ടാണ് സന്ധ്യ തന്റെ അനുഭവം വെളിപ്പെടുത്തുന്നത്. ആ വാക്കുകളിലേക്ക്.

Sandhya jagarlamudi

''2006 ല്‍ ഞങ്ങള്‍ കുമ്പകോണത്ത് ചെല്ലമെടി നീ എന്ന സീരിയലിന്റെ ടൈറ്റില്‍ ഗാനം ഷൂട്ട് ചെയ്യുകയായിരുന്നു. കോവിലെ ആനയും പാട്ടിലുണ്ടായിരുന്നു. പെട്ടെന്ന് ആ ആന എന്നെ ഇടിച്ചിട്ടു. അതുവരെ യാതൊരു ദേഷ്യവും കാണിക്കാതിരുന്ന ആനയായിരുന്നു. ആനയുടെ ഇടിയില്‍ വീണ എനിക്ക് ഏഴിടത്താണ് ഒടിവും ചതവുമുണ്ടായത്. സാരമായ പരുക്ക് തന്നെ പറ്റിയിരുന്നു. ഞാന്‍ ബോധം കെട്ട് വീഴുകയായിരുന്നു. മരിക്കാതെ രക്ഷപ്പെട്ടത് തന്നെ വലിയ കാര്യമാണ്'' എന്നാണ് സന്ധ്യ പറഞ്ഞത്.

''ഞാന്‍ കരുതിയത് ആന അതിന്റെ കാലെടുത്ത് എന്റെ ദേഹത്ത് വച്ചതാണെന്നായിരുന്നു. പക്ഷെ തുമ്പിക്കൈ കൊണ്ട് ഇടിച്ചിടുകയാണ് ചെയ്തത്. എനിക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിച്ചിരുന്നില്ല. എല്ലാവരും ചേര്‍ന്നാണ് എന്നെ എടുത്തു കൊണ്ടു പോയത്. എല്ലാവരും ഡാന്‍സേഴ്സായിരുന്നു. അന്നത്തെ നിര്‍മ്മാതാവ് ഇപ്പോഴില്ല. അവര്‍ എന്നെ നന്നായി തന്നെയാണ് നോക്കിയത്. പക്ഷെ അന്ന് എന്നെ എടുത്തു കൊണ്ട് പോയത് പുരുഷന്മാരായ ഡാന്‍സര്‍മാരായിരുന്നു. അതിലൊരാള്‍ അയാളുടെ കൈ എന്റെ നെഞ്ചത്ത് വച്ച് ആസ്വദിക്കുകയായിരുന്നു'' എന്നും സന്ധ്യ വെളിപ്പെടുത്തുന്നുണ്ട്.

തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും വേദനിപ്പിക്കുന്ന അനുഭവമായിരുന്നു അതെന്നാണ് സന്ധ്യ പറഞ്ഞത്. ഞാന്‍ ഏതാണ്ട് മരിച്ച അവസ്ഥയിലായിരുന്നു. നിങ്ങളിത് ഒരു മൃതദേഹത്തോട് ചെയ്യുമോ? എന്നും സന്ധ്യ ചോദിക്കുന്നുണ്ട്. അതേസമയം, എടുത്തു കൊണ്ട് പോകുമ്പോള്‍ എന്റെ മാറില്‍ കൈവച്ച ആ ഡാന്‍സര്‍ ആരെന്ന് അറിയില്ലെന്നും താനിത് തന്റെ അമ്മയോട് പോലും പറഞ്ഞിട്ടില്ലെന്നും സന്ധ്യ പറയുന്നുണ്ട്. തന്റെ അവസ്ഥ കണ്ട് അമ്മ തകര്‍ന്നു പോയിരുന്നുവെന്നും അതിനിടയില്‍ ഇക്കാര്യം കൂടെ എങ്ങനെ പറയാനാണെന്നാണ് സന്ധ്യ ചോദിക്കുന്നത്. കൂടാതെ അന്ന് ഞങ്ങള്‍ക്ക് തമിഴും അറിയില്ലായിരുന്നുവെന്നും സന്ധ്യ പറയുന്നുണ്ട്.

ഒരുപാട് വേദനിച്ച അനുഭവമാണത്. അതില്‍ നിന്നും പുറത്ത് കടക്കാന്‍ കുറേ കാലമെടുത്തുവെന്നും സന്ധ്യ പറയുന്നു. ആ സമയത്ത് തനിക്ക് നേരിടേണ്ടി വിമര്‍ശനത്തെക്കുറിച്ചും സന്ധ്യ സംസാരിക്കുന്നുണ്ട്. കുറച്ച് ദിവസം കഴിഞ്ഞ് ഞാന്‍ കേട്ടു എനിക്ക് ആര്‍ത്തവമായിരുന്നു അതിനാലാണ് ആന എന്നെ ആക്രമിച്ചത് എന്ന്. ചില വിദഗ്ധര്‍ പറഞ്ഞത് ഞാന്‍ ധരിച്ച വസ്ത്രത്തിന്റെ കളര്‍ ആനയ്ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല എന്നായിരുന്നു. ചിലര്‍ കരുതിയത് പെര്‍ഫ്യൂമിന്റെ മണം ആയിരിക്കും പ്രശ്നമായത് എന്നാണെന്നും സന്ധ്യ പറയുന്നുണ്ട്.

Sandhya jagarlamudi

2019 ല്‍ താന്‍ ആ അമ്പലത്തില്‍ വീണ്ടും പോയി, ആ ആനയെ കാണാന്‍ വേണ്ടിയായിരുന്നു പോയത്. കുറച്ച് അകലമിട്ടാണ് ഞാന്‍ നിന്നതെന്നും സന്ധ്യ പറയുന്നു. പിന്നാലെ അന്ന് സന്ധ്യ ആക്രമിക്കാനുണ്ടായ കാരണവും സന്ധ്യ പറയുന്നുണ്ട്.

ആന വരുമ്പോള്‍ ഞാന്‍ പണം നല്‍കണം, അപ്പോള്‍ ആന അനുഗ്രഹിക്കും. അതൊരു ഷൂട്ടിംഗിനുള്ള ആനയായിരുന്നില്ല. അമ്പലത്തിലെ ആനയായിരുന്നു. ടേക്കിന്റെ സമയത്ത് എന്നോട് ഒരു രൂപ അതിന് കൊടുക്കാന്‍ പറഞ്ഞു. എനിക്ക് ഇതേക്കുറിച്ചൊന്നും അറിയില്ല. മൂന്ന് ടേക്ക് പോയി. മൂന്നാമതും ഒരേ നോട്ടാണ് കൊടുത്തത്. ആനയ്ക്ക് ദേഷ്യം വന്നു. ഞങ്ങള്‍ പറ്റിക്കുകയാണെന്നാണ് കരുതിയത്. അതാണ് എന്നെ ആക്രമിച്ചതെന്നാണ് സന്ധ്യ പറയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X