'ഷെയ്‌നിന്റെ കഥകളൊക്കെ പറയാൻ തുടങ്ങിയാൽ ജന്മത്തിൽ അവനൊരു സിനിമ കിട്ടില്ല; തന്തയേക്കാൾ മോശം!'
മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനാണ് ഷെയ്ൻ നിഗം. ബാലതാരമായി സിനിമയിൽ എത്തിയതാണ് ഷെയ്ൻ. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ നടൻ കയറി വരുകയായിരുന്നു. ഒടുവിൽ 2016 ൽ പുറത്തിറങ്ങിയ കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് ഷെയ്ൻ നായകനാവുന്നത്. പിന്നീടങ്ങോട്ട് നായകനും സഹനടനായുമെല്ലാം അഭിനയിച്ച ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ഷെയ്ൻ അതിവേഗം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു.
അകാലത്തിൽ വിട പറഞ്ഞ നടൻ അബിയുടെ മകനാണ് എന്നതും ഷെയ്‌നിന് മലയാളി പ്രേക്ഷകരുടെ ഇഷ്ടം ലഭിക്കാൻ കാരണമായി. ഷെയ്ൻ മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നതിനിടെ ആയിരുന്നു അബിയുടെ മരണം. കഴിവുണ്ടായിട്ടും നല്ലൊരു നിലയിലേക്ക് എത്താൻ കഴിയാതെ പോയ നടനായിട്ടാണ് അബി അറിയപ്പെട്ടിരുന്നത്. ദിലീപ്, കലാഭവൻ മണി, സലിം കുമാർ തുടങ്ങി അബിയോടൊപ്പം മിമിക്രി രംഗത്ത് ഉണ്ടായിരുന്ന ഭൂരിഭാഗം പേരും മലയാള സിനിമയിൽ ഒരിടം കണ്ടെത്തിയപ്പോൾ അബിക്ക് അതിന് കഴിയാതെ പോവുകയായിരുന്നു.

ഷെയ്‌നിന്റെ തുടക്കകാലത്തെ വളർച്ച കണ്ട പലരും വിലയിരുത്തിയത് അബിക്ക് നേടാൻ കഴിയാതെ പോയ നേട്ടങ്ങളൊക്കെ മകൻ നേടുമെന്നായിരുന്നു. എന്നാൽ ഷെയ്‌നിന്റെ കരിയർ തന്നെ പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സെറ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ നടനെ സിനിമയിൽ നിന്ന് വിലക്കിയിരിക്കുകയാണ് സിനിമ സംഘടനകൾ. ഷെയ്‌നിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാതാവിന്റെ പരാതിയിന്മേലാണ് നടപടി.
നേരത്തെയും ഷെയ്‌നിനെതിരെ ഇത്തരം ആരോപണങ്ങളും പരാതികളും വന്നിട്ടുണ്ട്. സിനിമയുടെ ഷൂട്ടിനെ ബാധിക്കുന്ന വിധത്തിൽ നടൻ മുടി മുറിച്ച് മാറ്റിയതും അതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളും വലിയ വാർത്തയായതാണ്. അതിന് പിന്നാലെയാണ് ഇപ്പോൾ ഈ സംഭവവും. നിരവധി പേരാണ് ഷെയ്‌നിനെതിരെ വിമർശനവുമായി രംഗത്ത് എത്തുന്നത്. അതിനിടെ, സംവിധായകൻ ശാന്തിവിള ദിനേശ് ഒരിക്കൽ ഷെയ്‌നിനെയും അബിയെയും കുറിച്ച് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചതും വൈറലാവുകയാണ്.
ഷെയ്‌നിന്റെ കഥകളൊക്കെ അറിഞ്ഞാൽ ജന്മത്ത് ആരും സിനിമ നൽകില്ലെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അബി വളരെ പ്രശ്നക്കാരനായിരുന്നു. അതിനേക്കാൾ പ്രശ്നമെന്നും അദ്ദേഹം പറയുന്നു. 'നിങ്ങൾ അവന്റെ കഥകളൊക്കെ കേൾക്കണം. ഇതൊന്നുമല്ല. ഒരു ഹോട്ടലിന്റെ എസിയുടെ സർക്യൂട്ട് മുഴുവൻ വലിച്ച് പൊട്ടിച്ച് കളഞ്ഞിട്ടുണ്ട് ഈ ചെറുക്കൻ. ഹോട്ടൽ റൂമിനകത്ത് കിടന്ന് ബഹളം ഉണ്ടാക്കരുത് എന്ന് പറഞ്ഞതിന്. ആ കഥകളൊക്കെ പറയാൻ തുടങ്ങിയാൽ ജന്മത്തിൽ ഇവനൊരു സിനിമ കിട്ടില്ല. തന്തയേക്കാൾ മോശം,'
'തന്ത കുഴപ്പമായിരുന്നല്ലോ, അതുകൊണ്ടല്ലേ ദിലീപ് അടക്കമുള്ള മിമിക്രിക്കാർ രക്ഷപ്പെട്ടിട്ടും രക്ഷപ്പെടാതെ പോയത്. അവൻ അമിതാഭ് ബച്ചൻ എന്ന് പറഞ്ഞാണ് സെറ്റിൽ നടന്നിരുന്നത്. അങ്ങനെ ആകുമ്പോൾ ആരും സഹകരിപ്പിക്കില്ല. മറ്റു സമുദായക്കാരെ മാറ്റി നിർത്താം. മുസ്ലിം സമുദായത്തിൽ നിന്നുള്ള എത്രപേർ മിമിക്രി രംഗത്തുണ്ട്, സിദ്ദീഖ് അടക്കം. ഒരാളും അബിയെ സഹകരിപ്പിക്കാത്തത് എന്താകും. കയ്യിലിരിപ്പ് കൊണ്ട് തന്നെ,'

'നശിപ്പിച്ചു കളയും. അബിക്ക് പരസ്യമായി പിന്തുണ കൊടുത്ത ആളാണ് മഹാ സുബൈർ. അയാൾ 24 സിനിമ ചെയ്ത ആളാണ്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരെയോകെക് വെച്ച് സിനിമ ചെയ്തിട്ടുള്ള ആളാണ്. അയാൾ ഫോണിൽ വിളിച്ച് കെഞ്ചിയിട്ടുണ്ട്, ക്‌ളൈമാക്‌സ് ഒന്ന് തീർത്ത് തരാൻ. എനിക്ക് പറ്റില്ല നാളെ രാത്രി 12 മണിക്ക് വെക്ക് എന്നൊക്കെയുള്ള രീതിയിലാണ് സംസാരിച്ചത്,' ശാന്തിവിള ദിനേശ് പറഞ്ഞു.
മിമിക്രി രംഗത്ത് തല തൊട്ടപ്പനായി വളരേണ്ട ആളായിരുന്നു അബിയെന്ന് ഇതേ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറയുന്നുണ്ട്. വലിയ നടനാവേണ്ട ആളായിരുന്നു എന്നാൽ ഈ സ്വഭാവം കൊണ്ടായിരിക്കാം വളരാതെ പോയത്. തന്റെ അച്ഛൻ എന്തുകൊണ്ട് നല്ലൊരു രീതിയിൽ വളർന്നില്ല എന്ന് ചിന്തിച്ച് അതിനനുസരിച്ച് മകൻ മാറേണ്ടത് ആണെന്നും അദ്ദേഹം പറയുന്നുണ്ട്. വിലക്കിന് പിന്നാലെ വിശദീകരണവുമായി ഷെയ്ൻ താരസംഘടനായ അമ്മയെ സമീപിച്ചിട്ടുണ്ട്. ഷെയ്‌നിന് പുറമെ നടൻ ശ്രീനാഥ് ഭാസിയ്ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications