'മമ്മൂക്ക കണ്ട് പഠിക്കണം ദുൽഖറിന്റെ അഭിനയം! ഫഹദ് ചെയ്തത് മോഹൻലാലിനെ കൊണ്ടുപോലും കഴിയില്ല': ശാന്തിവിള ദിനേശ്

മലയാളത്തിൽ നിന്ന് പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന രണ്ടു താരങ്ങളാണ് ദുൽഖർ സൽമാനും ഫഹദ് ഫാസിലും. മലയാള സിനിമയിലെ ഒഴിച്ച് നിർത്താനാവാത്ത രണ്ടു അതുല്യ പ്രതിഭകളുടെ മക്കളാണ് രണ്ടുപേരും. എങ്കിലും അവരുടെ പേരിലൂടെ അല്ലാതെ സ്വന്തം പേരിലൂടെയാണ് ഇരുവരും സിനിമയിൽ തന്റെ വിലാസമുണ്ടാക്കിയെടുത്തത്. ഇന്ന് ബോളിവുഡിൽ അടക്കം തിളങ്ങി നിൽക്കുകയാണ് ദുൽഖർ സൽമാൻ.

ഫഹദാകട്ടെ ബോളിവുഡിൽ അഭിനയിച്ചില്ലെങ്കിലും ബോളിവുഡ് താരങ്ങളുടെ അടക്കം ശ്രദ്ധ നേടി തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടനായി നിറഞ്ഞു നിൽക്കുകയാണ്. ഇവരിൽ ആദ്യം സിനിമയിലെത്തിയത് ഫഹദ് തന്നെയാണ്. 2002 ൽ മമ്മൂട്ടി നായകനായ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഫഹദിന്റെ അരങ്ങേറ്റം എന്നാൽ ചിത്രം പരാജയം രുചിച്ചതോടെ ഫഹദ് അഭിനയത്തോട് താത്കാലിക ബൈ പറയുകയായിരുന്നു.

dulquer salmaan fahadh faasil

പിന്നീട് 2009 ൽ കേരള കഫെ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഫഹദിന്റെ തിരിച്ചുവരവ്. അവിടെ ഓരോ സിനിമകളിലൂടെ പിന്നീട് ഫഹദ് എന്ന നടന്റെ വളർച്ചയ്‌ക്കാണ്‌ മലയാള സിനിമ സാക്ഷിയായത്. ചാപ്പ കുരിശ് എന്ന ചിത്രത്തിലൂടെ ആദ്യ സംസ്ഥാന അവാർഡ് സ്വന്തമാക്കിയ ഫഹദ് പിന്നീട് വിവിധ സിനിമകളിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച യുവതാരമായി മാറുകയായിരിന്നു. ആദ്യ ചിത്രത്തിന്റെ പേരിൽ പരിഹാസങ്ങൾ കേട്ട് തുടങ്ങിയ ഫഹദാണ് ഇന്ന് കാണുന്ന ഫഹദിലേക്ക് എത്തിയത്.

ഏതാണ്ട് ഇതേ രീതിയിൽ തന്നെ കയറി വന്നയാളാണ് ദുൽഖർ സൽമാനും. 2012 ൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ആയിരുന്നു ദുൽഖറിന്റെ സിനിമ അരങ്ങേറ്റം. ആദ്യ സിനിമയ്ക്ക് ശേഷം കേട്ട പരിഹാസങ്ങൾ എല്ലാം ഉസ്താദ് ഹോട്ടൽ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ തകർത്തെറിഞ്ഞ് ദുൽഖർ മുന്നോട്ട് കുതിക്കുകയായിരുന്നു. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലും ഹിന്ദിയിലും എല്ലാം ഒരുപോലെ തിളങ്ങി നിൽക്കുകയാണ് ദുൽഖർ.

അതിനിടെ ദുൽഖറിനെയും ഫഹദിനെയും കുറിച്ച് സംവിധായകനായ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രണ്ടു പേരുടെയും അഭിനയ മികവിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. വിശദമായി വായിക്കാം.

'ഞാൻ തമാശയായി മറ്റു പലരോടും പറയാറുള്ളത് മമ്മൂക്ക കണ്ട് പഠിക്കണം ദുൽഖറിന്റെ അഭിനയം എന്നാണ്. കാരണം ആ ചെറുപ്പക്കാരൻ എത്ര റേഞ്ചിലാണ് നിൽക്കുന്നത്. അയാൾ അഭിനയിക്കുകയെ അല്ലല്ലോ. നന്നായിട്ട് ബീഹെവ് ചെയ്യുകയല്ലേ. ഇന്ത്യയിലെ എല്ലാ ഭാഷകളിലും വരുകയാണ് ദുൽഖർ. അയാൾ തന്നെ നിർമ്മാതാവായൊക്കെ വരുന്നു. അയാൾ മലയാള സിനിമയ്ക്ക് തന്നെ വലിയ ഒരു അസറ്റാണ്. അയാളെ മലയാള സിനിമയിലെ ആർക്കും തന്നെ ഇനി തള്ളി കളയാൻ പറ്റില്ല,'

'മലയാള സിനിമ മേഖലയിൽ ആർക്കും തള്ളി കളയാൻ പറ്റാത്ത ഒരു സീറ്റ് അയാൾ ഉണ്ടാക്കിയെടുത്തു. അത് വാപ്പയുടെ കെയറോഫിൽ ഒന്നുമല്ല. ഇന്ന് മലയാള സിനിമയിലെ നല്ല സംവിധായകർ എല്ലാം അയാളുടെ ഡേറ്റിനായി കൊതിക്കുന്നവരാണ്. അയാളും ഫഹദ് ഫാസിലും മലയാള സിനിമയ്ക്ക് കിട്ടിയ രണ്ടു പുണ്യമാണെന്ന് ഞാൻ പറയും. ഫഹദ് ഫാസിലിന്റെ അഭിനയം കണ്ടപ്പോൾ എനിക്ക് തോന്നിയത്, അയാൾക്ക് ഇന്ത്യയിലെ അല്ല ലോകത്തിലെ മികച്ച നടനുള്ള അവാർഡ് ലഭിക്കേണ്ടത് ആണെന്നാണ്,'

dulquer salmaan fahadh faasil

'മലയാളത്തിൽ ആര് ചെയ്യും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കഴിഞ്ഞ് ഒരു 25 വർഷത്തിന് ശേഷം മോഹൻലാലിനെ കൊണ്ട് അത് ചെയ്യാൻ കഴിഞ്ഞോ? മമ്മൂട്ടിയെ കൊണ്ടോ മോഹൻലാലിനെ കൊണ്ടോ ഒന്നും ചെയ്യാൻ പറ്റില്ല. ഇന്ന് മലയാള സിനിമയിലുള്ള ഒരു താരങ്ങൾക്കും കഴിയില്ല. ഞാൻ അത്ഭുതത്തോടെയാണ് നോക്കി ഇരുന്നത്' എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.

അതേസമയം, കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ പ്രേക്ഷകർ കാത്തിരിക്കുന്ന പുതിയ ചിത്രം. ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം തഅതിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ്. പാച്ചുവും അത്ഭുതവിളക്കും, പുഷ്പ, മാമാനൻ, ധൂമം തുടങ്ങിയ ചിത്രങ്ങളാണ് ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X