twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൻ വിജയങ്ങൾക്ക് ശത്രുക്കൾ വേണം, നമ്മളിലേക്ക് ശ്രദ്ധ ലഭിക്കാൻ ചില കളികൾ കളിക്കേണ്ടി വരും: സന്തോഷ് പണ്ഡിറ്റ്

    |

    മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. മലയാള സിനിമയിൽ പുതുവഴി വെട്ടി നടന്നയാൾ. സിനിമയിലെ ഒറ്റയാൾ പേരാളി എന്നാണ് സന്തോഷ് പണ്ഡിറ്റ് സ്വയം വിശേഷിപ്പിക്കാറുള്ളത്. അഭിനയം, കഥ, തിരക്കഥ, സംഗീതം, സംഭാഷണം, സംവിധാനം, നിർമ്മാണം എന്നിങ്ങനെ എല്ലാം സ്വന്തമായി ചെയ്ത് സിനിമയെടുക്കുന്ന ആളാണ് അദ്ദേഹം.

    സമൂഹ മാധ്യമങ്ങളിൽ അടക്കം ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്ന സിനിമാക്കാരൻ കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ സ്വന്തം സിനിമകളുമായി മുന്നോട്ട് പോവുകയാണ് സന്തോഷ്. മുഖ്യധാര സിനിമകളുടെ ഭാഗമായിട്ട് അല്ലെങ്കിലും ഒരു അരികിലൂടെ സന്തോഷ് പണ്ഡിറ്റും വഴി നടക്കുന്നുണ്ട്.

    Also Read: ടെൻഷൻ വരുമ്പോൾ ചേട്ടനെ കുറിച്ചോർക്കും, അപ്പോൾ ഒരു ധൈര്യം കിട്ടും; ദിലീപിനെ കുറിച്ച് അനൂപ്Also Read: ടെൻഷൻ വരുമ്പോൾ ചേട്ടനെ കുറിച്ചോർക്കും, അപ്പോൾ ഒരു ധൈര്യം കിട്ടും; ദിലീപിനെ കുറിച്ച് അനൂപ്

    തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ സ്വന്തം അഭിപ്രായങ്ങൾ പങ്കുവെയ്ക്കാറുമുണ്ട് താരം

    എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാടുള്ള വ്യക്തി കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. സമൂഹിക വിഷയങ്ങളിൽ ഒക്കെ തന്റെ നിലപാടുകൾ കൃത്യമായി അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്യാറുണ്ട്. തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ സ്വന്തം അഭിപ്രായങ്ങൾ പങ്കുവെയ്ക്കാറുമുണ്ട് താരം. സന്തോഷ് നടത്തുന്ന ആതുരസേവനങ്ങൾക്കും വലിയ രീതിയിൽ അഭിനന്ദനം ലഭിച്ചിട്ടുണ്ട്.

    ഇപ്പോഴിതാ, സന്തോഷ് പണ്ഡിറ്റിന്റെ പഴയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിജയിക്കാൻ സുഹൃത്തുക്കൾ വേണം വൻ വിജയങ്ങൾക്ക് ശത്രുക്കൾ വേണം എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ചില വിജയങ്ങൾക്ക് ചില കളികൾ കളിക്കേണ്ടി വരുമെന്നും സന്തോഷ് പറയുന്നുണ്ട്. റിപ്പോർട്ടർ ടിവിയിലെ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ.

    മറ്റുള്ളവർ എന്റെ പുറകെയാണ് വരുന്നത്

    നമുക്ക് ഒരു സ്റ്റാർ ആകണം. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കൃത്യമായി എഴുതി ഉണ്ടാക്കുന്ന സ്ക്രിപ്റ്റിന് അനുസരിച്ചാണ് ഞാൻ മുന്നോട്ട് പോകുന്നത്. മറ്റുള്ളവർ എന്റെ പുറകെയാണ് വരുന്നത്. ഈ ചെറിയ കുട്ടികൾ കണ്ടിട്ടില്ലേ കൂടുതൽ ശ്രദ്ധ അവരിലേക്ക് കിട്ടാൻ അവർ ആഗ്രഹിക്കും. അതിനായി അവർ ഓരോന്ന് ചെയ്യും. അതാണ് സൈക്കോളജി. നമ്മളിലേക്ക് ശ്രദ്ധ ലഭിക്കാൻ ചില ചെറിയ കളികൾ കളിക്കണം,' സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

    ചാനലുകളിൽ പങ്കെടുക്കുമ്പോൾ എനിക്ക് പൈസ കിട്ടാറുണ്ട്

    ചാനൽ പരിപാടികളിൽ പോകുമ്പോൾ നേരിടുന്ന കളിയാക്കലുകളെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. 'ചാനലുകളിൽ പങ്കെടുക്കുമ്പോൾ എനിക്ക് പൈസ കിട്ടാറുണ്ട്. അപ്പോൾ കളിയാക്കാൻ ആണോ അവർ വിളിക്കുന്നത് എന്ന് ചിന്തിക്കാറില്ല. വരുന്ന ആളുകൾക്ക് ഉച്ചഭക്ഷണം കിട്ടുന്നു, ചാനലിന് പരസ്യവും എനിക്ക് പൈസയും കിട്ടുന്നു. കാണുന്നവർക്ക് എന്തു ലഭിക്കുന്നുവെന്ന് അറിയില്ല. അത് അവരോട് ചോദിക്കണം,'

    എനിക്ക് പണം പ്രധാനം തന്നെയാണ്

    'എനിക്ക് അംഗീകാരം ജനം നൽകുന്നുണ്ട്. പിന്നെ ഒന്ന് രണ്ടു മിമിക്രിക്കാർക്ക് മാത്രമാണ് ഞാൻ പ്രശ്‌നം. പത്ത് പേർ ഇരിക്കുമ്പോൾ അതിൽ എന്നിലേക്ക് ശ്രദ്ധ ലഭിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എനിക്ക് പണം പ്രധാനം തന്നെയാണ്. എന്റെ ഗാനങ്ങൾ ഒക്കെ ആളുകളിലേക്ക് എത്തിക്കാൻ ഇത് ഉപകരിക്കും. ഞാൻ വലിയ ബുദ്ധിജീവി കളിച്ചിരുന്നാൽ എന്നെ ഒരാളും ഒരു പരിപാടിക്കും വിളിക്കാൻ പോകുന്നില്ല. നിങ്ങൾ പോലും വിളിക്കില്ല,'

    Also Read: 'നടിയോട് മോശമായി പെരുമാറിയപ്പോൾ ലാലേട്ടൻ ചെയ്തത്'; അങ്ങനെയൊരു മുഖം മുമ്പ് കണ്ടിട്ടില്ലെന്ന് സംവിധായകൻAlso Read: 'നടിയോട് മോശമായി പെരുമാറിയപ്പോൾ ലാലേട്ടൻ ചെയ്തത്'; അങ്ങനെയൊരു മുഖം മുമ്പ് കണ്ടിട്ടില്ലെന്ന് സംവിധായകൻ

    മേക്കപ്പ് റൂമിൽ നിന്നു തന്നെ പ്രശ്‌നങ്ങൾ തുടങ്ങും

    'ഗൂഗിൾ ട്രെൻഡിങ്ങിൽ സന്തോഷ് പണ്ഡിറ്റ് മുൻപിൽ തന്നെ വരും. പുതുമയോടെ എന്തെങ്കിലും ചെയ്താൽ റേറ്റിങ്ങിൽ വരുമെന്ന് അറിയാം. സത്യസന്ധമായി പറഞ്ഞാൽ, മേക്കപ്പ് റൂമിൽ നിന്നു തന്നെ പ്രശ്‌നങ്ങൾ തുടങ്ങും. ഒരു സംഘം ആളുകൾ എന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കുമ്പോൾ എന്തിന് നിങ്ങളുടെ ഒപ്പം ഫോട്ടോ എടുക്കുന്നു എന്ന ചോദ്യം വരും. അപ്പോൾ അവിടെ മുതൽ തന്നെ വിഷയങ്ങൾ തുടങ്ങും. ഒരുതരം ഈഗോയാണ്,'

    സ്വന്തം പേര് സന്തോഷ് എന്ന് ആണെന്നും വെറുതെ സന്തോഷ് എന്ന് വിളിക്കുന്നതിനേക്കാൾ നല്ലതല്ലേ പണ്ഡിറ്റ് എന്ന് കൂടെ ചേർക്കുന്നത് എന്ന് കരുതിയാണ് അങ്ങനെ പേരിട്ടതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നുണ്ട്.

    Read more about: santhosh pandit
    English summary
    When Santhosh Pandit Opens Up About How He Tries To Grab Attention, Video Goes Viral Again - Read in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X