'നല്ല കോസ്റ്റ്ലി പ്രണയമായിരുന്നു ഞങ്ങളുടേത്; ചാടിക്കേറി വിവാഹം കഴിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല': ചിപ്പി

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ചിപ്പി രഞ്ജിത്. ഒരുകാലത്ത് മലയാള സിനിമയിൽ നായികയായും സഹനടിയായും തിളങ്ങി നിന്ന താരം ഇന്ന് ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയാണ്. 1993ൽ സോപാനം എന്ന ചിത്രത്തിലൂടെ ആയിരുന്നു ചിപ്പിയുടെ അരങ്ങേറ്റം. പാഥേയം എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ശേഷമാണ് ചിപ്പി കൂടുതൽ ശ്രദ്ധനേടുന്നത്. പിന്നീട് ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായി. അതിനിടെ കന്നഡത്തിലും തിളങ്ങി.

അങ്ങനെ മലയാളത്തിലും കന്നഡത്തിലുമായി തിളങ്ങി നിൽക്കുന്നതിനിടെ ആയിരുന്നു ചിപ്പിയുടെ വിവാഹം. വിവാഹശേഷം ചിപ്പി സിനിമയിൽ നിന്നും വിട്ടുനിന്നു. എന്നാൽ അഭിനയം ഉപേക്ഷിക്കാൻ താരം ഒരുക്കമായിരുന്നില്ല. അങ്ങനെയാണ് ടെലിവിഷൻ പരമ്പരകളുടെ ഭാഗമാകുന്നത്. സൂര്യ ടിവിയിലെ സ്ത്രീ ജന്മം ആണ് ആദ്യ സീരിയൽ. ഇപ്പോൾ ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പരയിൽ പ്രധാന കഥാപാത്രമായ ശ്രീദേവിയെ അവതരിപ്പിക്കുകയാണ് ചിപ്പി.

Chippy Renjith

സാന്ത്വനത്തിലെ ശ്രീദേവിക്ക് വൻ ജനപ്രീതിയാണുള്ളത്. താരം തന്നെയാണ് സീരിയലിന്റെ നിർമാതാവും. മലയാളത്തിന് പുറമെ തമിഴിലും ചിപ്പി അഭിനയിക്കുന്നുണ്ട്. നിർമാതാവ് എം രഞ്ജിത്തിനെയാണ് ചിപ്പി വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. അവന്തിക എന്നൊരു മകളാണ് ഇവർക്കുള്ളത്.

പെട്ടെന്നായിരുന്നു തന്റെ പ്രണയവും വിവാഹവുമെന്ന് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ചിപ്പി പറഞ്ഞിട്ടുണ്ട്. ഒരൊറ്റ സിനിമയിൽ ഒരുമിച്ച് വർക്ക് ചെയ്തപ്പോൾ തന്നെ പ്രണയത്തിലായി. പിന്നെയെല്ലാം ചടപടേന്ന് ആയിരുന്നു എന്നാണ് ചിപ്പി പറഞ്ഞത്. ചിപ്പിയുടെ ആ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.

'കുരുവി കൂട് കൂട്ടിയതൊക്കെ വളരെ പെട്ടെന്നായിരുന്നു. ചടപടേന്ന് ആയിരുന്നു. വലിയ ഒരു പ്രണയകഥ ഒന്നും പറയാനില്ല. ആകെ നമ്മൾ ഒരു സിനിമയിലേ വർക്ക് ചെയ്തിട്ടുള്ളൂ. കല്യാണസൗഗന്ധികം എന്ന സിനിമയിലാണ് നമ്മൾ ആദ്യമായി വർക്ക് ചെയ്യുന്നത്. ദിലീപ്- ദിവ്യ ഉണ്ണി ടീമിന്റെ ഒപ്പം. പിന്നെ നമ്മൾ ഒരുമിച്ചൊരു ഗൾഫ് ഷോയ്ക്ക് പോയിട്ടുണ്ട്. പിന്നെ കൂടുതലും ഫോണിലൂടെ ആയിരുന്നു സംസാരം',

Chippy Renjith

'ആ സമയത്താണ് മൊബൈൽ ഇറങ്ങിയത്. നല്ല ചാർജായിരുന്നു കോളിന്. നല്ല കോസ്റ്റ്ലി പ്രണയം ആയിരുന്നു. ഒന്ന് തൊട്ടാൽ നല്ല ചാർജായിരുന്നു', ചിപ്പി തമാശയായി പറഞ്ഞു. നമ്മൾ പരിചയപ്പെട്ടു, വിവാഹം കഴിഞ്ഞു അത്രേ ഉള്ളൂ എന്നാണ് ചിപ്പി പറയുന്നത്. എങ്കിലും ഒരുപാട് കാലത്തെ പരിചയം ഉണ്ടായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. 96-97 കാലഘട്ടത്തിലാണ് പരിചയപ്പെടുന്നത്. 2001ൽ ആയിരുന്നു വിവാഹം. പരസ്പരം അറിയാൻ ഒരുപാട് സമയം ഉണ്ടായിരുന്നു. പരിചയം, പ്രണയം, വിവാഹം ഒക്കെ വളരെ പെട്ടെന്നായിരുന്നു, ചിപ്പി പറഞ്ഞു.

'പ്രണയത്തിന്റെ കാര്യം വീട്ടിൽ അറിഞ്ഞസമയത്ത് നല്ല വിഷയമായിരുന്നു. വീട്ടിൽ ആർക്കും അറിയില്ലായിരുന്നല്ലോ പുള്ളിയെ. സിനിമയിൽ വന്നുള്ള പരിചയം മാത്രമല്ലേ എന്ന നിലപാടായിരുന്നു വീട്ടുകാർക്ക്. എന്നാൽ ഞങ്ങൾ ചാടിക്കേറി വിവാഹം കഴിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വീട്ടിൽ പ്രശ്നമാകും എന്ന് മനസ്സിലായപ്പോൾ തന്നെ ഞങ്ങൾ പോയി വിവാഹം കഴിച്ചു. എന്റെ തീരുമാനം തെറ്റായിരുന്നില്ലെന്ന് പിന്നീട് വീട്ടുകാർക്ക് മനസിലായി',

'ആ സമയത്ത് വിഷയങ്ങൾ ഉണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ അധികം വൈകാതെ തന്നെ വീട്ടിൽ അംഗീകരിച്ചു. നമ്മൾ ഒരുപാട് ഹാപ്പിയാണ്', ചിപ്പി പറഞ്ഞു. അഭിനയിച്ചിരുന്ന സമയത്തേക്കാളും ഇപ്പോഴാണ് താൻ ആക്റ്റീവ് ആയത്. ചെയ്തിരുന്ന ഒന്ന് രണ്ടു സിനിമകൾ തീർത്തിട്ടായിരുന്നു വിവാഹം കഴിച്ചതെന്നും ചിപ്പി വ്യക്തമാക്കി. 2000ൽ പുറത്തിറങ്ങിയ കാറ്റു വന്നു വിളിച്ചപ്പോൾ ആയിരുന്നു ചിപ്പിയുടെ മലയാളത്തിലെ അവസാന സിനിമ. പണ്ടാവ എന്ന കന്നഡ ചിത്രമാണ് ചിപ്പിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X