സോഷ്യൽമീഡിയ ഇല്ലാത്ത കൊണ്ടാണ് ഞങ്ങളുടെ ഒളിച്ചോട്ടം സക്സസായത്; പ്രണയവിവാഹത്തെ കുറിച്ച് ഷാജുവും ചാന്ദ്‌നിയും!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് നടൻ ഷാജു ശ്രീധറും നടി ചാന്ദ്‌നിയും. ഒരുകാലത്ത് സിനിമകളിലും സീരിയലുകളിലുമൊക്കെ സജീവമായിരുന്ന നടിയാണ് ചാന്ദ്നി. പിന്നീട് അഭിനയം വിട്ട് നൃത്തത്തിലേക്കും ഒപ്പം കുടുംബ കാര്യങ്ങളിലേക്കും ശ്രദ്ധിക്കുകയായിരുന്നു താരം. ഷാജു ഇന്നും സിനിമകളിലെ നിറ സാന്നിധ്യമാണ്. ചില സിനിമകളിലൊക്കെ ഇരുവരും ദമ്പതികളായി എത്തിയിട്ടുണ്ട്. ഒരുമിച്ച് അഭിനയപ്പോൾ ഉടലെടുത്ത അടുപ്പം പ്രണയമായി മാറുകയായിരുന്നു.

എന്നാൽ വിവാഹത്തിന് വീട്ടുകാർ എതിരായതോടെ രണ്ടുപേരും ഒളിച്ചോടി പോയി വിവാഹം കഴിച്ചു. തങ്ങളുടെ വിപ്ലവകരമായ വിവാഹത്തെ കുറിച്ചൊക്കെ ഇരുവരും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് താരങ്ങൾ. രണ്ടു പെണ്മക്കളാണ് ഇവർക്കുള്ളത്. മക്കളായ നന്ദനയും നീലാഞ്ജനയും സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഇടയ്ക്ക് അഭിമുഖങ്ങളിലൂടെ ഷാജുവും ചാന്ദിനിയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചെത്താറുണ്ട്.

Shaju Sreedhar, Chandini

ഇപ്പോഴിതാ, ഇവരുടെ പഴയൊരു അഭിമുഖം ശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയ കാലത്ത് ആയിരുന്നെങ്കിൽ തങ്ങളുടെ ഒളിച്ചോട്ടം വിജയിക്കില്ലായിരുന്നു എന്നാണ് ഷാജുവും ചാന്ദ്നിയും പറയുന്നത്. മുൻപൊരിക്കൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇത് പറഞ്ഞത്. സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ വലിയ രീതിയിൽ വൈറലാകേണ്ടിയിരുന്ന വിവാഹമായിരുന്നല്ലോ നിങ്ങളുടേത് എന്ന അവതാരകയുടെ പരാമർശത്തിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

'ഞങ്ങളുടേത് പ്രണയവും ഒളിച്ചോട്ടവും ആയിരുന്നു. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ ഈ ഒളിച്ചോട്ടം സക്സസ് ആവില്ലായിരുന്നു. അതിന് മുന്നേ ആരെങ്കിലും കേറി മുടക്കിയേനെ. സോഷ്യൽ മീഡിയ ഇല്ലാത്തത് കൊണ്ടാണ് ഞങ്ങൾ ഇവിടെ വരെ എത്തിയത്. ഇന്നത് ഇങ്ങനെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാം. എന്നാൽ അന്നത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ സക്സസ് ആവുമെന്ന് തോന്നുന്നില്ല,' ഷാജുവും ചാന്ദ്നിയും പറയുന്നു.

'ഞങ്ങൾ കുറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദത്തിൽ നിന്നും ഞങ്ങൾ പതിയെ പ്രണയത്തിലേക്കും അവിടെന്ന് വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഞങ്ങൾ സ്വയം എടുത്ത തീരുമാനമായിരുന്നു. ഞങ്ങൾ തന്നെ പറഞ്ഞു, പ്ലാൻ ചെയ്തു, അന്നത്ര പ്രായമൊന്നും ഉണ്ടായിരുന്നില്ല. ജീവിതത്തിന്റെ സീരിയസ്നസ് ഒന്നും അറിയുമായിരുന്നില്ല. ആ ഒരു കുട്ടിത്തത്തിൽ ഇറങ്ങി തിരിച്ചതാണ്. എവിടെ, എന്ത്, എങ്ങോട്ട് എന്നൊന്നും യാതൊരു ധാരണയും ഉണ്ടായിരുന്നില്ല,'

Shaju Sreedhar, Chandini

'ഞങ്ങൾ നേരെ പോയി വിവാഹം രജിസ്റ്റർ ചെയ്തു. സിനിമയിൽ കണ്ട പരിചയത്തിൽ പോയി ചെയ്തതാണ്. പിന്നീട് വീട്ടിൽ അക്സപ്റ്റ് ചെയ്തു. ഒരു ദിവസത്തെ സംഭവമായിരുന്നു. അത് കഴിഞ്ഞപ്പോൾ ശരിയായി,' ഷാജു ഓർമിച്ചു.

അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ തങ്ങളുടെ പ്രണയം ഇന്നായിരുനെങ്കിൽ അതുപോലൊരു ആത്മാർത്ഥത ഉണ്ടാകില്ലെന്ന് ഷാജുവും ചാന്ദിനിയും പറഞ്ഞിരുന്നു. ഇന്നായിരുന്നെങ്കിൽ മാതാപിതാക്കൾ സമ്മതിക്കുമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.

ഇന്നായിരുന്നെങ്കിൽ പ്രണയത്തിന് അന്നത്തെ ആത്മാർത്ഥ ഉണ്ടാവില്ലായിരുന്നു. ചിലപ്പോൾ ഈ ബന്ധം തന്നെ ഉണ്ടാവില്ലായിരുന്നു. വീട്ടുകാർ ചിലപ്പോൾ സമ്മതിക്കുമായിരിക്കും എന്നാൽ പ്രണയിക്കുന്നവർ തന്നെ ചിലപ്പോൾ വേണ്ടെന്ന് പറയും. സോഷ്യൽ മീഡിയയൊക്കെ ഉള്ളത് കൊണ്ട് ഒരുപാട് പേരെ കിട്ടും ആരെ വേണമെന്ന് തീരുമാനിക്കുന്നത് ഏറ്റവും അവസാനമാണെന്നാണ് ഷാജു പറഞ്ഞത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X