'ഒരു സീനിലെങ്കിലും ദിലീപിനൊപ്പം അഭിനയിക്കണം, ആ സിനിമ കണ്ടപ്പോൾ മുതലുള്ള ആഗ്രഹം!'; ഷക്കീല പറഞ്ഞത്

തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് ഷക്കീല. സോഫ്റ്റ് പോൺ ചുവയുള്ള സിനിമകളിലാണ് നടി കൂടുതലായും അഭിനയിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ എല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഷക്കീല കൂടുതൽ തിളങ്ങിയത് മലയാളത്തിൽ ആയിരുന്നു. സിൽക് സ്മിതയ്ക്ക് ശേഷം തെന്നിന്ത്യൻ സിനിമ ലോകത്ത് മാദക സുന്ദരി ആയിട്ടായിരുന്നു ഷക്കീല വിശേഷിപ്പിക്കപ്പെട്ടത്. എന്നാൽ ഏറെ കാലമായി അത്തരം സിനിമകളിൽ നിന്നൊക്കെ മാറി നിൽക്കുകയാണ് താരം.

1994 ൽ പ്ലേ ഗേൾസ് എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു ഷക്കീലയുടെ അരങ്ങേറ്റം. 1997 ൽ പുറത്തിറങ്ങിയ ശോഭനം എന്ന ചിത്രത്തിലൂടെയാണ് ഷക്കീല മലയാളത്തിലേക്ക് എത്തുന്നത്. എന്നാൽ ഷക്കീലയ്ക്ക് ഏറെ ശ്രദ്ധനേടി നൽകിയത് 2000 ൽ ഇറങ്ങിയ കിന്നാരത്തുമ്പികൾ ആയിരുന്നു. അങ്ങനെ മലയാളത്തിലെ സ്ഥിരസാന്നിധ്യമായി ഷക്കീല മാറുകയായിരുന്നു. വലിയ തോതിൽ പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാൻ അക്കാലത്തെ ഷക്കീല ചിത്രങ്ങൾക്ക് കഴിഞ്ഞിരുന്നു.

shakeela dileep

മലയാളത്തിലെ പല സൂപ്പർ താര ചിത്രങ്ങളേക്കാൾ ഷക്കീല ചിത്രങ്ങൾ നേട്ടമുണ്ടാക്കി. എന്നാൽ കുറച്ചു വർഷങ്ങൾക്ക് ഉള്ളിൽ തന്നെ ഷക്കീല ചിത്രങ്ങൾ മലയാളത്തിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീടാണ് നടി തമിഴിലും മറ്റു ഭാഷകളിലുമൊക്കെ സജീവമാകുന്നത്. അടുത്ത കാലത്തായി സാധാരണ സിനിമകളുടെയൊക്കെ ഭാഗമായി സജീവമായി നിൽക്കുകയാണ് ഷക്കീല. ടെലിവിഷൻ ഷോകളിലും പരമ്പരകളിലും താരം സജീവമാണ്.

മലയാളത്തിൽ ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സുരഭിയും സുഹാസിനിയും എന്ന പരമ്പരയിലും ഷക്കീല അഭിനയിക്കുന്നുണ്ട്. ഷക്കീലയുടെ മലയാളം പരമ്പരകളിലേക്കുള്ള അരങ്ങേറ്റം ആണ് ഇത്. അടുത്തിടെ നൽകിയ അഭിമുഖങ്ങളിലൊക്കെ മലയാളത്തിൽ നല്ല സിനിമകളുടെ ഭാഗമാകണമെന്ന ആഗ്രഹവും ഷക്കീല പ്രകടിപ്പിച്ചിരുന്നു. അതിനിടെ ഒരു അഭിമുഖത്തിൽ ഷക്കീല ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളും വൈറലായി മാറുകയാണ്.

തനിക്ക് ദിലീപിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നാണ് ഷക്കീല പറഞ്ഞത്. ഒന്നെങ്കിൽ ഒരു സീനിലെങ്കിലും അഭിനയിക്കണം. അത്രയും നല്ല നടനാണ് അദ്ദേഹം എന്നൊക്കെ ആയിരുന്നു വാക്കുകൾ. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഒപ്പം അഭിനയിക്കാൻ ആഗ്രഹമുള്ള നടനാരാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷക്കീല.

'ദിലീപിന്റെ കൂടെ നല്ല കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം. നായികയാവണം എന്നൊന്നുമില്ല. നല്ലൊരു ക്യാരക്ടർ ചെയ്യണം. ഞാൻ ചാന്തുപൊട്ട് സിനിമ കണ്ടിരുന്നു. അത് കണ്ടത് മുതൽ തോന്നിയ ആഗ്രഹമാണ്. അയാൾ വളരെ നല്ല നടനാണ്. ഒരു സീനെങ്കിലും നല്ലത് ആണെങ്കിൽ ചെയ്യണമെന്നാണ് ആഗ്രഹം. ഇതുവരെ കാണനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല', എന്നായിരുന്നു ഷക്കീല പറഞ്ഞത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.

shakeela dileep

ഈ വീഡിയോ ദിലീപ് കണ്ട് അവസരം ലഭിക്കട്ടെ. ആഗ്രഹം നടക്കും. എന്നൊക്കെയാണ് കമന്റുകൾ. ഒപ്പം ദിലീപിന്റെ ചാന്തുപൊട്ടിലെ വേഷത്തെ കുറിച്ചും ധാരാളം കമന്റുകൾ വരുന്നുണ്ട്. ആ വേഷം മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്ന് ആണ് ഓരോരുത്തർ കമന്റ് ചെയ്യുന്നത്. അതേസമയം, നിരവധി ചിത്രങ്ങളാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വോയ്‌സ് ഓഫ് സത്യനാഥനാണ് അതിൽ ആദ്യത്തേത്. റാഫി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ജോജു ജോര്‍ജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇതു കൂടാതെ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ആക്ഷന്‍ ചിത്രവും പറക്കും പപ്പന്‍ എന്ന ചിത്രവും വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും ദിലീപിന്റേതായി അണിയറയിൽ ഉണ്ട്. ബാന്ദ്രയിൽ തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് നായികാ. ചിത്രത്തില്‍ ഡോണ്‍ ആയിട്ടാണ് ദിലീപെത്തുന്നത് എന്നാണ് സൂചന.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X