അജിത് ഭാര്യയെ തിരുത്തി, ശാലിനി എന്നെ വിളിച്ച് മാപ്പ് പറഞ്ഞു; വെളിപ്പെടുത്തലുമായി നടൻ ബബ്ലൂ പൃഥ്വിരാജ്

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ശാലിനി അജിത്ത്. സിനിമകളിൽ നിന്നൊക്കെ വിട്ട് നിൽക്കുകയാണെങ്കിലും നടിയോടുള്ള സ്നേഹത്തിൽ യാതൊരു വ്യത്യാസവും വന്നിട്ടില്ല എന്നതാണ് സത്യം. വളരെ ചെറു പ്രായത്തിൽ തന്നെ ബേബി ശാലിനിയായി സ്‌ക്രീനിലെത്തി മലയാളികൾ ഉൾപ്പെടെയുള്ള പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടി പിന്നീട് തെന്നിന്ത്യയിലെ ഏറ്റവും വലിയ നായികമാരിൽ ഒരാളായി മാറുകയായിരുന്നു. ഒരു കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള ബാലതാരവും നായിക നടിയുമൊക്കെ ആയിരുന്നു ശാലിനി.

1983 ൽ ആയിരുന്നു ശാലിനിയുടെ സിനിമ അരങ്ങേറ്റം. ബാലതാരമായി തന്നെ പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് ശാലിനി സ്‌ക്രീനിൽ അവതരിപ്പിച്ചത്. മലയാളത്തിൽ നിന്നായിരുന്നു ശാലിനിയുടെ അരങ്ങേറ്റം. നായികയായി തുടങ്ങിയതും മലയാളത്തിൽ നിന്ന് തന്നെയാണ്. അനിയത്തി പ്രാവായിരുന്നു ശാലിനി നായികയായ ആദ്യ ചിത്രം. പിന്നീട് തമിഴിലേക്കും മറ്റും നടി ചേക്കേറുകയായിരുന്നു. അങ്ങനെ കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു തമിഴ് സൂപ്പർ താരം അജിത്തുമായുള്ള ശാലിനിയുടെ വിവാഹം.

shalini ajith

വിവാഹത്തോടെ അഭിനയം വിട്ട ശാലിനി ഇപ്പോൾ രണ്ടു കുട്ടികളെയും വീട്ടു കാര്യങ്ങളും നോക്കി. കുടുംബിനിയായി ജീവിതം നയിക്കുകയാണ്. തെന്നിന്ത്യൻ സിനിമാ ലോകത്തെ പവർ കപ്പിളായാണ് ശാലിനിയും അജിത്തും അറിയപ്പെടുന്നത്. മറ്റു താരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പൊതു ഇടങ്ങളിൽ നിന്നും വാർത്തകളിൽ നിന്നുമെല്ലാം മാറി നിൽക്കാൻ ശ്രമിക്കുന്ന താരങ്ങളാണ് ഇരുവരും. എങ്കിലും ഇവരുടെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയിൽ ചർച്ചയായി മാറാറുണ്ട്.

ഇപ്പോഴിതാ, ശാലിനിയെ കുറിച്ച് തമിഴിലെ മുതിർന്ന നടനായ ബബ്ലൂ പൃഥ്വിരാജ് പറഞ്ഞ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിലൊക്കെ ശ്രദ്ധനേടുന്നത്. കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി തെന്നിന്ത്യൻ സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്ന നടനാണ് ബബ്ലൂ പൃഥ്വിരാജ്. മലയാളത്തിൽ ലൈല ഓ ലൈല തുടങ്ങി ഒന്ന് രണ്ടു സിനിമകളിലും ബബ്ലു അഭിനയിച്ചിട്ടുണ്ട്. തമിഴിൽ അജിത്ത്, സൂര്യ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളിലൂടെയാണ് ബബ്ലു കൂടുതൽ പേരും പ്രശസ്തിയും നേടുന്നത്.

അടുത്തിടെ രണ്ടാം വിവാഹം കഴിച്ച ബബ്ലു ആ വാർത്തകളിലൂടെ ശ്രദ്ധ നേടിയിരുന്നു. ആ ഭാര്യയുമായി വേർപിരിഞ്ഞ 54 കാരനായ ബബ്ലു തന്റെ പകുതി പ്രായമുള്ള ശീതൾ എന്ന യുവതിയെ ആണ് വിവാഹം കഴിച്ചത്. ഇതിന്റെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് നടന് കേൾക്കേണ്ടി എന്നത്. എന്നാൽ അതൊന്നും വകവയ്ക്കാതെ മുന്നോട്ട് പോവുകയാണ് നടൻ. അതിനിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ശാലിനിയെ കുറിച്ച് ബബ്ലു സംസാരിച്ചത്.

shalini ajith

അജിത്തിന്റെ ഭാര്യ ശാലിനി ഒരിക്കൽ തന്നോട് ക്ഷമാപണം നടത്തിയിട്ടുണ്ടെന്നാണ് ബബ്ലു പറഞ്ഞത്. അദ്ദേഹം പറഞ്ഞ സംഭവം ഇങ്ങനെയാണ്. ബബ്ലു പലപ്പോഴും ശാലിനിയെ ഒരു റെസ്റ്റോറന്റിൽ വെച്ച് കാണാറുണ്ട്. എന്നാൽ ശാലിനിയോട് പോയി സംസാരിക്കാൻ അദ്ദേഹത്തിന് മടി ആയിരുന്നു. ശാലിനി വലിയ നായികയായതിനാൽ തോന്നിയ ഒരു മടി ആയിരുന്നു അത്. ശാലിനിയും ബബ്ലുവിനോട് ഒന്നും സംസാരിച്ചിരുന്നില്ല.

എന്നാൽ ഒരു ദിവസം ശാലിനി ആ റസ്റ്റോറന്റില് ജോലി ചെയ്യുന്ന ആളോട് പറഞ്ഞ് ബബ്ലുവിന്റെ മൊബൈൽ നമ്പർ വാങ്ങി വിളിച്ച് മാപ്പ് പറയുകയായിരുന്നു. ഒരു സീനിയർ നടനോട് ഇങ്ങനെ സംസാരിക്കാതിരുന്നത് തെറ്റാണെന്നും, അത് ശരിയായില്ലെന്നും, അദ്ദേഹത്തോട് സംസാരിക്കൂ എന്നും അജിത് ശാലിനിയോട് പറഞ്ഞതനുസരിച്ചാണ് ശാലിനി ബബ്ലുവിനെ വിളിച്ച് മാപ്പ് പറഞ്ഞത് എന്നാണ് പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ബബ്ലു ഇക്കാര്യം പറഞ്ഞത്.

Read more about: shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X