മധുരം ഇഷ്ടമുള്ള എനിക്ക് മധുരത്തോട് താല്‍പര്യമില്ലാതായി; ഗര്‍ഭകാലത്തെക്കുറിച്ച് ഷംന കാസിം
മലയാളികളുടെ പ്രിയങ്കരിയാണ് ഷംന കാസിം. നര്‍ത്തകിയായും അഭിനേത്രിയായുമെല്ലാം ഷംന സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. മലയാളത്തില്‍ ഷംന കാസിം ആയും മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ പൂര്‍ണയായും നിറഞ്ഞു നില്‍ക്കുന്ന താരം. ഈയ്യടുത്തായിരുന്നു ഷംന വിവാഹം കഴിച്ചതും അമ്മയായതുമെല്ലാം. ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്.
ഇപ്പോഴിതാ ഷംനയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ ഗര്‍ഭകാലത്തെക്കുറിച്ചം ഷംന സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് വൈറലാകുന്നത്. ഗര്‍ഭകാലത്ത് ഏറ്റവും കൂടുതല്‍ ആസ്വദിച്ച് കഴിച്ച ഭക്ഷണം എതാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം.

എനിക്ക് മധുരം വളരെ ഇഷ്ടമാണ്. എപ്പോഴും മധുരം കഴിച്ചു കൊണ്ടിരിക്കണം. പക്ഷെ ഗര്‍ഭകാലത്ത് മധുരത്തോട് ഒരു താല്‍പര്യമേയുണ്ടായിരുന്നില്ല. ഭക്ഷണത്തോട് തന്നെ താല്‍പര്യമുണ്ടായിരുന്നില്ല. ചോക്ലേറ്റ്, അച്ചാറുകള്‍, മാങ്ങാ, ഇതൊന്നും ഇഷ്ടമല്ല. പാസ്ത ഇഷ്ടമായിരുന്നു. പക്ഷെ മിഡ്‌നൈറ്റ് ക്രേവിംഗ് ഒന്നുമില്ല. ഇപ്പോഴാണ് ഭക്ഷണത്തോട് താല്‍പര്യം കൂടിയതെന്നാണ് ഷംന പറയുന്നത്.
ഈ വീഡിയോയുടെ കമന്റിലൂടെ നിരവധി പേര്‍ തങ്ങളുടെ അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്. എനിക്കും ഒന്നും കഴിക്കണം എന്നുള്ള ആഗ്രഹം ഉണ്ടാരുന്നില്ല.. എല്ലാരും പറയുന്ന മസാല ദോശ ഒക്കെ എനിക്ക് കാണുമ്പോ ഒക്കാനം വരുമാരുന്നു.. ഇന്ന് ഞാന്‍ എന്റെ കസിന്റെ പ്രെഗ്‌നന്റ് വൈഫ് ബാഗില്‍ പുളിയും നെല്ലിക്കയും ഒക്കെ കൊണ്ട് നടക്കുന്നത് കണ്ടു. ആള്‍ക്ക് എപ്പളും അതൊക്കെ കഴിച്ചോണ്ട് ഇരിക്കണം എന്ന്.. എനിക്ക് പുളിയുള്ളത് ഒന്നും കഴിക്കാന്‍ ആഗ്രഹം ഉണ്ടാരുന്നില്ലെന്നാണ് ഒരാള്‍ പറഞ്ഞത്. എനിക്കും അങ്ങനെ കൊതിയൊന്നും ഉണ്ടായിരുന്നില്ല... എന്ത് കിട്ടിയാലും കഴിക്കും. ഇഷ്ടവും അനിഷ്ടവും ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് മറ്റൊരാള്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭര്‍ത്താവിനെക്കുറിച്ചും തങ്ങളുടെ വിവാഹത്തെക്കുറിച്ചുമൊക്കെ ഷംന കാസിം മനസ് തുറന്നിരുന്നു. സിനിമ കണ്ട് കമന്റ് ചെയ്യുന്ന ആളോ, ഈ ഡ്രസ് നന്നായിട്ടുണ്ട് എന്നോ പറയുന്ന ആളോ അല്ല ഭര്‍ത്താവെന്നാണ് ഷംന പറയുന്നത്. എന്നാല്‍ ഇതിലൊരു രസമുണ്ടെന്നാണ് ഷംന പറയുന്നത്. ഞാന്‍ അറിയുന്നവരൊക്കെ നല്ല രസമുണ്ട് കാണാന്‍ എന്നൊക്കെ പറയുന്നവരാണ്. അതൊക്കെ കുറേ കേട്ടിട്ടുള്ളതാണ്. അതുകൊണ്ടാണെന്നും ഷംന പറയുന്നു.

കൂടാതെ തന്റെ ഭര്‍ത്താവില്‍ ഇഷ്ടമില്ലാത്ത കാര്യങ്ങളെക്കുറിച്ചും ഷംന സംസാരിക്കുന്നുണ്ട്. ഇഷ്ടപ്പെടാത്ത കാര്യം സിഗരറ്റ്് വലിയാണ്. ഭയങ്കര അഡിക്റ്റടാണ്. ഇപ്പോഴും അടിയാണ്. എത്രയോ സിഗരറ്റ് ആ എട്ടാമത്തെ നിലയില്‍ നിന്നും താഴേക്ക് വീണിട്ടുണ്ടെന്നോ, ഞാന്‍ എടുത്ത് എറിയും. എവിടെയൊക്കെയാണ് ഒളിപ്പിച്ചു വെക്കുന്നത് എന്ന് എനിക്കറിയാമെന്നും നഷം പറയുന്നു. അതുകൊണ്ട് അവിടെയൊന്നും വെക്കില്ല. ഒരു ദിവസം അടുത്ത് വന്നപ്പോള്‍ സിഗരറ്റിന്റെ മണം അടിച്ചു. ഞാന്‍ വലിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നീ കണ്ടോ ഞാന്‍ വലിക്കുന്നത്, ഇവിടെ എവിടെയെങ്കിലും സിഗരറ്റുണ്ടോ എന്ന് ചോദിച്ചുവെന്നും ഷംന പറഞ്ഞിരുന്നു.
പക്ഷെ ഞാന്‍ എവിടെ നോക്കിയിട്ടും കണ്ടില്ല. പിന്നീട് ഞാന്‍ വെറുതെ പുറത്തെ പച്ച മാറ്റ് പൊക്കി നോക്കിയപ്പോള്‍ അതിന്റെ അടിയില്‍ സിഗരറ്റുണ്ടായിരുന്നു. നീ കഴിഞ്ഞ ജന്മത്തില്‍ പോലീസ് നായയായിരുന്നുവോ എന്നാണ് ഇക്ക ചോദിച്ചതെന്നാണ് ഷംന പറയുന്നത്.


Click it and Unblock the Notifications