ഉമ്മിച്ചി എന്റെ കൂടെ വളർന്നുവന്നയാളാണ്; ഞങ്ങളുടെ സന്തോഷവും ദുഃഖവുമൊക്കെ ഒരുപോലെയാണ്: ഷെയ്‌നിന്റെ വാക്കുകൾ!

മലയാളത്തിലെ യുവതാരങ്ങളിൽ പ്രധാനിയാണ് ഷെയ്ൻ നിഗം. ഭാവിയിൽ മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളായി മാറുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന നടനാണ് ഷെയ്ൻ. മിനിസ്ക്രീനിലൂടെയാണ് ഷെയ്ൻ ആദ്യമായി ക്യമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിലേക്ക് എത്തിയ ഷെയ്ൻ അധികം വൈകാതെ നായകനായി മാറുകയായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ കിസ്മത്താണ് ഷെയ്‌നിന്റെ നായകനായുള്ള ആദ്യ സിനിമ. അവിടെ നിന്നങ്ങോട്ട് ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു നടൻ.

ഇടയ്ക്ക് ചില വിവാദങ്ങളും അതുമൂലം വിലക്കുകളുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഷെയ്ൻ നിഗം എന്ന നടനെ അതൊന്നും തെല്ലും ബാധിച്ചിട്ടില്ല. കൈ നിറയെ ചിത്രങ്ങളും മിന്നും പ്രകടനങ്ങളുമൊക്കെയായി തിളങ്ങി നിൽക്കുകയാണ് ഷെയ്ൻ. അതിനൊപ്പം തന്റെ 28-മത്തെ ജന്മദിനവും ആഘോഷിച്ചിരിക്കുകയാണ് താരം. പുതിയ സിനിമയായ ലിറ്റിൽ ഹേർട്ട്സിന്റെ ടീസർ ലോഞ്ചിനിടെയാണ് ഷെയ്ൻ ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. കൂടെ നടി മഹിമയുടെയും ജന്മദിനാഘോഷവും നടന്നിരുന്നു.

Shane Nigam, shane nigam mother

ഉമ്മിച്ചിക്കും സഹോദരിമാർക്കും ഒപ്പമാണ് ഷെയ്ൻ ടീസർ ലോഞ്ചിന് എത്തിയത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷെയ്‌നിന്റെ വളർച്ചയ്ക്കും എല്ലാ നേട്ടങ്ങൾക്കും പിന്നിലെ ശക്തമായ സാന്നിധ്യമാണ് ഉമ്മയും സഹോദരിമാരും. ഷെയ്ൻ പലപ്പോഴും അഭിമുഖങ്ങളിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇന്നും ഷൂട്ടിങ് ലൊക്കേഷനുകളിൽ അടക്കം ഷെയ്‌നിനൊപ്പം ഉണ്ടാകുന്ന ആളാണ് ഉമ്മച്ചി സുനില.

വാപ്പ കലാഭവൻ അബിക്ക് മലയാള സിനിമയിൽ ലഭിക്കാതെ പോയ അംഗീകാരങ്ങൾ ഒക്കെയും ഷെയ്ൻ കൈപ്പിടിയിലാക്കി വിജയ യാത്ര തുടരുമ്പോൾ അത് ഒപ്പം നിന്ന് കാണാനും അതിന് പിന്തുണ നൽകാനും ഉള്ളത് ഉമ്മയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഉമ്മയുടെ ഈ സപ്പോർട്ടിനെ കുറിച്ച് ഷെയ്ൻ വാചാലനാവുകയുണ്ടായി. ഇപ്പോഴിതാ ആ വാക്കുകൾ ശ്രദ്ധ നേടുകയാണ്

"ഉമ്മിച്ചി എന്റെ കൂടെ വളർന്നു വന്നയാളാണ്. ഉമ്മിച്ചിയുടെ 21-മത്തെ വയസ്സിലാണ് ഞാൻ ജനിക്കുന്നത്. ഉമ്മിച്ചി ഈ ലോകം കാണുന്നത് എന്നിലൂടെയാണ്. അതുകൊണ്ട് തന്നെ എന്റെ കൂടെയാണ് ഉമ്മിച്ചി വളർന്നത്. ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം റിലേറ്റഡായ കാര്യങ്ങളാണ്. ഞങ്ങളുടെ ദുഖവും സന്തോഷവും ഒരുപോലെയാണ്.

ഞങ്ങൾ ജീവിക്കുന്നത് ഒരേ ജീവിതമാണ്. ഞാൻ തന്നെയാണ് ഉമ്മിച്ചി, ഉമ്മിച്ചി തന്നെയാണ് ഞാൻ. എന്റെ സന്തോഷങ്ങൾ ആണ് ഉമ്മിച്ചിയുടെ സന്തോഷം. ഉമ്മിച്ചിയുടെ സന്തോഷങ്ങൾ ആണ് എന്റെ സന്തോഷം. ഞങ്ങളുടെ ജീവിതം അങ്ങനെയാണ്. ഞങ്ങൾ രണ്ടു ശരീരത്തിൽ ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടും വിഷമവും മാത്രമേയുള്ളു." എന്നാണ് ഷെയ്ൻ ഒരിക്കൽ പറഞ്ഞത്.

Shane Nigam, shane nigam mother

"സ്വന്തം അമ്മയെ ജീവനേക്കാളേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു മകനും നശിച്ചു പോകില്ല. ഒരു ശക്തിക്കും അടിച്ചമർത്താനാവില്ല. എന്നും നന്മകൾ നേരുന്നു" എന്നാണ് ഷെയ്‌നിന്റെ വൈറലാകുന്ന വീഡിയോക്ക് താഴെ ആരാധകർ കുറിക്കുന്നത്. 2017 നവംബര്‍ 30ന് ആയിരുന്നു ഷെയ്‌നിന്റെ പിതാവും നടനുമായ കലാഭവൻ അബിയുടെ വിയോഗം. അഹാന, അലീന എന്നിങ്ങിനെ രണ്ടു സഹോദരിമാരാണ് നടനുള്ളത്. ഒരാൾ എൽഎൽബിയ്ക്കും ഒരാൾ സൈക്കോളജിയും പഠിക്കുകയാണ്.

അതേസമയം ആർഡിഎക്‌സിന് ശേഷം ഷെയ്‌നും മഹിമയും ഒന്നിക്കുന്ന സിനിമയാണ് ലിറ്റിൽ ഹാർട്സ്. സാന്ദ്ര തോമസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവരാണ്. ഷൈൻ ടോം ചാക്കോ, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read more about: shane nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X