Don't Miss!
- News
കേരള ബജറ്റ്: വന്യജീവി ആക്രമണം തടയാൻ 50 കോടി, മത്സ്യബന്ധനത്തിനായി ആകെ 321.31 കോടി
- Sports
Odi World Cup 2023: കീപ്പറായി രാഹുല്‍ മതി!അപ്പോള്‍ സഞ്ജുവിന് ചാന്‍സില്ലേ?ഉത്തപ്പ പറയുന്നു
- Automobiles
മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്യുവികൾ
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
- Lifestyle
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
'എനിക്ക് ഇഷ്ടമില്ലാത്ത വിവാഹമായിരുന്നു, ആത്മഹത്യ ഭീഷണി മുഴക്കിയാണ് സമ്മതിപ്പിച്ചത്'; ശാന്തി വില്യംസ് പറഞ്ഞത്
മലയാള സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് ശാന്തി വില്യംസ്. സൂപ്പർ ഹിറ്റ് സീരിയലായ മിന്നുകെട്ടിലെ ജാനകിയമ്മയായി എത്തിയ ശാന്തിയെ പ്രേക്ഷകർ മറക്കാനിടയില്ല. തേനും വയമ്പും, സ്നേഹ കൂട്, നൊമ്പരപ്പൂവ് തുടങ്ങിയ സീരിയലുകളിൽ ഉൾപ്പെടെ തിളങ്ങിയിട്ടുള്ള ശാന്തി ഇപ്പോൾ തമിഴ് സീരിയലുകളിലാണ് കൂടുതലും സജീവമായി നിൽക്കുന്നത്.
പളുങ്ക്, യെസ് യുവർ ഹോണർ, രാക്കിളിപ്പാട്ട് തുടങ്ങിയ മലയാള സിനിമകളിൽ അടക്കം അഭിനയിച്ചിട്ടുള്ള ശാന്തിയുടെ ഭർത്താവ് ജെ വില്യംസും മലയാള സിനിമാ ലോകത്തിന് സുപരിചിതനാണ്. മലയാളത്തിലെ പ്രമുഖ ഛായാഗ്രഹകനും സംവിധായകനുമായിരുന്നു അദ്ദേഹം.

സ്ഫടികം, ഇൻസ്പെക്ടർ ബൽറാം തുടങ്ങി ഒട്ടേറെ മലയാള സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു വില്യംസ്. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലുമെല്ലാം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2005 ലാണ് വില്യംസ് മരിക്കുന്നത്. അർബുദ ബാധിതനായിരുന്നു.
ഇപ്പോഴിതാ, വില്യംസുമായുള്ള തന്റെ തന്റെ വിവാഹത്തെ കുറിച്ച് ശാന്തി സംസാരിക്കുന്ന വീഡിയോ വൈറലാവുകയാണ്. ഒരിക്കൽ അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ശാന്തി വിവാഹത്തെ കുറിച്ച് മനസ് തുറന്നത്. തങ്ങളുടെ ഒരു പ്രണയ വിവാഹം ആയിരുന്നില്ലെന്നും തന്റെ പൂർണ ഇഷ്ടത്തോടെ നടന്ന വിവാഹമായിരുന്നില്ല അതെന്നുമാണ് ശാന്തി പറയുന്നത്. നടിയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

'വില്യംസ് സംവിധാനം ചെയ്ത മിസ്റ്റര്‍ മൈക്കിള്‍ എന്ന സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോഴാണ് പരിചയപ്പെടുന്നത്. ഒറ്റ ദിവസത്തെ ഷൂട്ട് മാത്രമേയുള്ളൂ. എന്ന് പറഞ്ഞ് വിളിച്ചപ്പോള്‍, വേണ്ട അത് ശരിയാവില്ല. അവളിപ്പോള്‍ അത്യാവശ്യം നല്ല ക്യാരക്ടര്‍ റോളുകള്‍ എല്ലാം ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. അതിനിടയില്‍ ചെറിയ ക്യാരക്ടര്‍ റോളുകള്‍ ഒന്നും ചെയ്യാന്‍ താത്പര്യം ഇല്ല എന്ന് പറഞ്ഞു ഒഴിവാക്കാൻ നോക്കിയതാണ്.
പക്ഷെ വില്യേട്ടന്‍ അച്ഛനെ പറഞ്ഞ് സമ്മതിപ്പിച്ചു. അന്ന് ഞാൻ ജേര്‍ണലിസം പഠിക്കാന്‍ പോകുന്ന തയ്യാറെടുപ്പിലായിരുന്നു. ആ ദിവസം അതിന്റെ ഭാഗമായ ഒരു മീറ്റിങ് എനിക്ക് ഉണ്ടായിരുന്നു. പറ്റില്ല എന്ന് ഞാന്‍ പറഞ്ഞെങ്കിലും നേരത്തെ വിടാമെന്ന് പറഞ്ഞു കൊണ്ടുപോയി. വൈകുന്നേരം ആറ് മണിക്ക് വിടാം എന്ന് പറഞ്ഞത് പ്രകാരമാണ് ഞാന്‍ സമ്മതിച്ചത്. ആറ് മണിയായി, ആറരയായി, ഏഴ് മണിയായി എന്നെ വിടുന്നില്ല. എനിക്ക് പോകാന്‍ പറ്റാത്തതിന്റെ ദേഷ്യമായി.

ഞാൻ അച്ഛനോട് വിടാൻ പറയാൻ പറഞ്ഞു. പക്ഷെ വിട്ടില്ല. അതിനടയില്‍ വില്യേട്ടനോടും സംസാരിച്ചിരുന്നു. അന്ന് ആൾ എന്തോ മനഃപ്രയാസത്തിൽ ആയിരുന്നു. എന്റെ സംസാരത്തില്‍ എന്തോ ഒന്ന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരിയ്ക്കാം. അതിനു ശേഷം ഒരു ദിവസം കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു.
നിങ്ങളെ പോലെ ഒരാളെ എനിക്ക് കല്യാണം കഴിക്കാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞു. പിന്നീട് അച്ഛനോട് പോയി സംസാരിച്ചു. അവളെ എനിക്ക് കല്യാണം കഴിക്കണം നിങ്ങൾ സമ്മതിപ്പിക്കണം എന്ന്. അച്ഛനും അവള്‍ക്ക് ഇഷ്ടമില്ലാതെ നടക്കില്ലെന്ന് പറഞ്ഞു. അന്ന് പാന്‍ക്രോയിലായിരുന്നു അദ്ദേഹം താമസിക്കുന്നത്. ഹോട്ടലിന്റെ മുകളില്‍ കയറി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കി.

റിസപ്ഷനില്‍ എന്റെയും അച്ഛന്റെയും പേരും ഫോണ്‍ നമ്പറും നല്‍കിയിട്ടാണ് ആത്മഹത്യാ ശ്രമം നടത്തിയത്. അവര്‍ വിളിച്ച് കാര്യം പറഞ്ഞു. അച്ഛന്‍ അങ്ങോട്ടേയ്ക്ക് പോയി. മരിക്കുന്നെങ്കില്‍ മരിക്കട്ടെ, എന്നാലും ഞാന്‍ സമ്മതിക്കില്ല എന്ന നിലയില്‍ ഞാന്‍ പോയില്ല. അച്ഛന്‍ അവിടെ എത്തി സംസാരിച്ചിട്ടൊന്നും ആൾ താഴെ ഇറങ്ങിയില്ല. അവസാനം എന്നെ വിളിച്ച് ഇപ്പോഴത്തേക്ക് സമ്മതിപ്പിച്ചെന്ന് പറയാൻ പറഞ്ഞു, അങ്ങനെ വില്യേട്ടനെ താഴെ ഇറക്കി.

പിന്നീട് ആൾ അതിൽ പിടിച്ചു കയറി. ഞാൻ ഇല്ലെന്ന് പറഞ്ഞു നിന്നു. പിന്നീട് വില്യേട്ടന്റെ കഴിഞ്ഞ കാലം ഒക്കെ അറിഞ്ഞപ്പോൾ ഒരു സിംപതി ഒക്കെ വന്നിരുന്നു. ആദ്യ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ച് പോയതാണ്, ആ വിഷമത്തില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എനിക്ക് അവസാനം വരെ താത്പര്യം ഉണ്ടായിരുന്നില്ല. ശരിക്കും പറഞ്ഞാൽ എനിക്ക് ഇഷ്ടമില്ലാത്ത കല്യാണം ആയിരുന്നു. പക്ഷെ അച്ഛനൊക്കെ ഇഷ്ടമായിരുന്നു.
അദ്ദേഹത്തെ പോലൊരു ടെക്‌നീഷ്യൻ ഇല്ലെന്നാണ് പറഞ്ഞിരുന്നത്. അയാൾ നിന്നെ നന്നായി നോക്കുമെന്ന് ഒക്കെ പറഞ്ഞു. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്,' ശാന്തി വില്യംസ് പറഞ്ഞു. 1979 ൽ ആയിരുന്നു ഇവരുടെ വിവാഹം. നാല് മക്കളാണ് ഇവർക്ക് ഉള്ളത്. അതിൽ ഒരാൾ 2020 ൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.