ധ്യാനിന് അച്ഛന്റെ അതേ സ്വഭാവം! സ്വന്തം അച്ഛന്റെ സിനിമയെ പോലും വിമര്‍ശിച്ചത് ചിരിച്ചു പോയി
താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്നത് പതിവാണ്. ബോളിവുഡില്‍ മാത്രമല്ല മലയാളത്തിലും അത് സാധാരണയാണ്. അങ്ങനെ അച്ഛന്റെ അഡ്രസുമായി മലയാള സിനിമയിലേക്ക് കടന്നു വന്നവരാണ് ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും. അഭിനയത്തിനൊപ്പം തന്നെ സംവിധാനത്തിലും തിരക്കഥയിലും പാട്ടിലുമെല്ലാം തന്റേതായ കയ്യൊപ്പ് ചാര്‍ത്താന്‍ വിനീതിന് സാധിച്ചിട്ടുണ്ട്.
ധ്യാന്‍ ശ്രീനിവാസനാകട്ടെ അഭിനയത്തിലും സംവിധാനത്തിലും വിജയം നേടി. ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ക്കും ഒരുപാട് ആരാധകരുണ്ട്. തമാശ പറഞ്ഞ് ആളുകളെ കയ്യിലെടുക്കാന്‍ ധ്യാനുള്ള കഴിവ് അപാരം തന്നെയാണ്. ഇപ്പോഴിതാ ധ്യാനിനേയും വിനീതിനേയും കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

''ന്യാനിനേയും വിനീതിനേയുമൊക്കെ കാണുമ്പോള്‍ എനിക്ക് കൗതുകമാണ്. ഞങ്ങള്‍ സ്വയംവര പന്തല്‍ ഒക്കെ ചെയ്യുമ്പോള്‍ മദ്രാസിലെ ഫ്‌ളാറ്റില്‍ ചെല്ലുമായിരുന്നു. അന്ന് കൊച്ച് പയ്യന്മാരായിരുന്നു. രണ്ട് പേരും ശ്രീനിവാസന്റെ മക്കളാണ്. പക്ഷെ രണ്ടാളും തീര്‍ത്തും വ്യത്യസ്തരാണ്. ഒരാള്‍ വിവാദത്തിനൊന്നും ഇല്ലാതെ, നല്ല സിനിമകള്‍ ചെയ്യണം, നല്ല പാട്ടുകള്‍ പാടണം, സിനിമ കൊണ്ട് ജീവിക്കണം എന്ന് പറയുന്നൊരാള്‍'' എന്നാണ് അദ്ദേഹം പറയുന്നത്.
എന്ത് വിടുവായിത്തരം പറയുന്ന മറ്റൊരാള്‍. എനിക്ക് ധ്യാനിനെ ഭയങ്കര ഇഷ്ടമാണ്. ഈയ്യടുത്ത് അവന്‍ ഉഗ്രനൊരു ക്ലാസ് കമന്റ് പറഞ്ഞു. എന്റെ അച്ഛന്‍ ചെയ്യുന്നത് എല്ലാം ഒരു സിനിമ തന്നെയല്ലേ എന്ന്. ഒന്നില്‍ ബിസ്‌ക്കറ്റ് കമ്പനിയായിരിക്കും, അത് മിഥുനം. മറ്റൊന്നില്‍ ബസ് ആയിരിക്കും, അത് വരവേല്‍പ്പ്. എല്ലാത്തിലും തൊഴിലില്ലാത്ത ചെറുപ്പക്കാരനും അയാളുടെ കുടുംബത്തിലെ പ്രശ്‌നങ്ങളും തന്നെയല്ലേ എന്ന്. ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. ശ്രീനിവാസന്റെ മകന്‍ തന്നെ. അദ്ദേഹം സ്വയം വിമര്‍ശനം നടത്തുന്നയാളാണെന്നും അദ്ദേഹം പറയുന്നുണ്ട്.
കൂടാതെ മലയാള സിനിമയിലെ താരപുത്രന്മാരെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ശ്രീനിവാസന്റെ മക്കളില്‍ രണ്ടും രണ്ട് വഴി പോയത് എന്ത് കൊണ്ടാണ്. എന്ത് കൊണ്ടാണ് വിനീത് ശ്രീനിവാസന് ഇത്രയും മാര്‍ക്കറ്റ് വരുന്നത്. വിനീത് ശ്രീനിവാസന്‍ ഒരു സിനിമ ചെയ്താല്‍ എങ്ങനെ പോയാലും നാലഞ്ച് കോടി ലാഭം കിട്ടും. അത് അയാളുടെ കഴിവു കൊണ്ട് നേടിയെടുത്തതാണെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
എന്തേ ഇളയ പയ്യന് അത് നടക്കാത്തത്. അവന്‍ സംവിധായകനും നടനുമാണല്ലോ. ആവശ്യത്തിലധികം സംസാരിക്കുകയും ചെയ്യുന്ന ഒരുത്തന്‍. എന്തേ ക്ലച്ച് പിടിക്കാത്തത്. അങ്ങനെ ഒന്നും നടക്കില്ലെന്നും അദ്ദേഹം പറയുന്നു. മണിയന്‍ പിള്ള രാജുവിന്റെ മകന്‍ വന്നു. ഒരു ചലനവും ഉണ്ടാക്കിയല്ലല്ലോ. കുതിരവട്ടം പപ്പുവിന്റെ മകന്‍ വന്നു. ഭയങ്കരമായി ക്ലിക്ക് ആയില്ലേ. കൈയില്‍ നമ്പര്‍ വേണമെന്നാണ് അദ്ദേഹം പറയുന്നത്.

സുരേഷ് ഗോപിയുടെ മകനെ പാപ്പന്‍ എന്ന സിനിമയില്‍ കണ്ടു. അതില്‍ എന്തിനാണ് ഈ പയ്യന്‍ എന്നെനിക്ക് സംശയം തോന്നി. സുരേഷ് ഗോപി എത്രയും പെട്ടെന്ന് എവിടെ എങ്കിലും ബിസിനസോ വിദേശത്തയച്ച് ജോലിയൊക്കെ വാങ്ങിക്കൊടുക്കുന്നതാവും ബുദ്ധി. നടനെന്ന നിലയ്‌ക്കൊന്നും രക്ഷപ്പെടില്ല. എത്രയും പെട്ടെന്ന് ഇത് മതിയാക്കി അവരെ വേറെ ഒരു പ്രാെഫഷനിലേക്ക് പറഞ്ഞ് വിടുന്നതാണ് ബുദ്ധി എന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം മോഹന്‍ലാലിന്റെ പയ്യന് ക്യാരക്ടറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അവന്‍ ആര്‍ക്കും ശല്യമില്ലാതെ അവന്റെ ലോകത്ത് ജീവിക്കുന്നു. എനിക്കിഷ്ടമാണ്. അവന്റെ അഭിനയവും എനിക്കിഷ്ടമാണ്. ഹൃദയം എന്ന സിനിമയില്‍ കുട്ടിയുടെ അച്ഛനായി അഭിനയിച്ചു. അതെങ്കിലും കണ്ട് ഈ മോഹന്‍ലാല്‍ ഈ കോപ്രാട്ടി വേഷങ്ങള്‍ അവസാനിപ്പിക്കേണ്ടേ. കുറുപ്പ് എന്ന സിനിമയില്‍ ദുല്‍ഖര്‍ എന്ത് പക്വതയോടെ ആണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications











