സര്‍ജറിയ്ക്ക് ശേഷം കൃത്യമായ പരിചരണം കിട്ടിയില്ല, അങ്ങനെയാണ് മരിക്കുന്നത്; അച്ഛനെപ്പറ്റി ശോഭന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് ശോഭന. ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തി, മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ പ്രതിഭ. അഭിനയത്തിലെന്നത് പോലെ തന്നെ നൃത്തത്തിലും അസാധ്യ പ്രതിഭയാണ് ശോഭന. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് നൃത്ത വിദ്യാലയുമായി ആ രംഗത്ത് സജീവമായി മാറുകയായിരുന്നു ശോഭന.

ഇടക്കാലത്ത് സിനിമയിലേക്ക് തിരികെ വന്നുവെങ്കിലും നൃത്ത ലോകത്തേക്ക് തന്നെ മടങ്ങി. എന്നാല്‍ ഇപ്പോള്‍ അഭിനയത്തിലും സജീവമാകാനുള്ള ഒരുക്കത്തിലാണ് ശോഭന. ഇപ്പോഴിതാ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരിക്കുകയാണ് ശോഭനയെ. ഇതിനിടെ ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ച് ശോഭന പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശോഭന അച്ഛനെക്കുറിച്ച് സംസാരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Shobana

താനൊരു അച്ഛന്‍ കുട്ടിയാണെന്നാണ് ശോഭന പറയുന്നത്. ''അച്ഛന്റെ പൊക്കമാണ് എനിക്ക് കിട്ടിയിരിക്കുന്നത്. സ്വഭാവവും അച്ഛന്റേയാണ്. അച്ഛന്‍ ഉപദേശങ്ങളൊന്നും തരില്ല. ഞങ്ങളിങ്ങനെ ഒരേ മുറിയുടെ ഓരോ മൂലയിലിരുന്ന് വായിക്കുകയോ ചിന്തിക്കുകയോ ചെയ്തു കൊണ്ടിരിക്കും. ഇടയ്ക്ക് ഞങ്ങള്‍ കണ്‍കോണിലൂടെ നോക്കും. നോട്ടങ്ങളിലൂടെയാണ് ഞങ്ങള്‍ കൂടുതലും സംസാരിച്ചിരുന്നത്. പറയാതെ തന്നെ ഒരുപാട് കാര്യങ്ങള്‍ പറയുന്ന ആളാണ് അച്ഛന്‍ ചന്ദ്രകുമാര്‍.'' എന്നാണ് അച്ഛനെക്കുറിച്ച് ശോഭന പറയുന്നത്.

ട്രാവന്‍കൂര്‍ സിസ്റ്റേഴ്‌സ് എന്നറിയപ്പെട്ടിരുന്ന ലളിത പത്മിനി രാഗിണിമാരുടെ അനിയനാണ് ശോഭനയുടെ അച്ഛന്‍. കുറേ ലോക പരിചയമുണ്ടായിരുന്നു അച്ഛനെന്നും താരം ഓര്‍ക്കുന്നുണ്ട്. നിശബ്ദമായി എനിക്ക് ആത്മവിശ്വാസം തന്നിരുന്ന വ്യക്തിയാണ്. അച്ഛനെ എനിക്ക് അറിയാമായിരുന്നു. എനിക്ക് അറിയാമെന്ന് അച്ഛനും അറിയാമായിരുന്നുവെന്നും ശോഭന പറയുന്നു.

നല്ല വായനക്കാരനും ചരിത്രകാരനുമായിരുന്നു അച്ഛനെന്നും താരം പറയുന്നു. അതുപോലെ ആര്‍ക്കിടെക്ചറിനെക്കുറിച്ചും അറിവുണ്ട്. എന്‍ജീനിയറായിരുന്നു. വലിയ കാര്യങ്ങളൊന്നും ചെയ്ത് ഊര്‍ജം കളയാനിഷ്ടപ്പെട്ടില്ല. ഒരു സര്‍ജറിയ്ക്ക് ശേഷം കൃത്യമായ പരിചരണം കിട്ടിയില്ല, അങ്ങനെയാണ് മരിക്കുന്നതെന്നും ശോഭന ഓര്‍ക്കുന്നുണ്ട്.

Shobana

അതേസമയം അച്ഛന്‍ തന്റെ നൃത്തമോ അഭിനയമോ കണ്ട് വളരെയൊന്നും അഭിനന്ദിച്ചിട്ടില്ലെന്നും ശോഭന പറയുന്നു. മരിക്കുന്നതിന് മുമ്പൊരിക്കല്‍ പത്മസുബ്രഹ്‌മണ്യത്തോടൊപ്പമുള്ള എന്റെ നൃത്തം കണ്ട് നന്നായി ചെയ്തു എന്നു പറഞ്ഞു. സ്‌മോള്‍ അടിക്കുന്ന ആളാണ്. മദ്യത്തിന്റെ പുറത്താണോ യഥാര്‍ത്ഥത്തിലാണോ അത് പറഞ്ഞതെന്ന് എനിക്കിപ്പോഴും സംശയമുണ്ടെന്നും താരം പറയുന്നുണ്ട്.

ബാലതാരമായാണ് ശോഭനയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയായിരുന്നു. തുടര്‍ന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ ശോഭന സമ്മാനിച്ചു. പല നടിമാരും വന്ന് ചെയ്തിട്ടും ഏഴയലത്ത് പോലും എത്താനാകാത്ത മണിച്ചിത്രത്താഴിലെ ഗംഗയെ പോലെ ശോഭനയും തലയുയര്‍ത്തി നില്‍ക്കുകയാണ്.

തെലുങ്ക് ചിത്രം കല്‍ക്കിയിലാണ് ശോഭന പോയ വര്‍ഷം ശോഭനയെ സ്‌ക്രീനില്‍ കണ്ടത്. മോഹന്‍ലാലുമൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന തുടരും ആണ് പുതിയ സിനിമ.

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X