തെലുങ്കില്‍ ഐറ്റം സോംഗ് ചെയ്തതില്‍ കുറ്റബോധമുണ്ടോ? അവതാരകന്റെ വായയടപ്പിച്ച് ശോഭന
മലയാള സിനിമയിലെ മിന്നും താരമാണ് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ശോഭന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തേയും മികച്ച നായികമാരില്‍ ഒരാളാണ് ശോഭന. നാഗവല്ലിയായും കാര്‍ത്തുമ്പിയായുമൊക്കെ കടന്നു വന്ന് മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം കണ്ടെത്തിയിട്ടുണ്ട് ശോഭന. ഒരിടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശക്തമായി തന്നെ തിരികെ വരികയും ചെയ്തു ശോഭന.
അഭിനയത്തിന് പുറമെ നൃത്തത്തിലും ശോഭന പ്രതിഭ തെളിയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴും നൃത്ത വേദികളിലൂടേയും ഡാന്‍സ് ക്ലാസുകളത്തിലൂടേയുമൊക്കെ നിറഞ്ഞു നില്‍ക്കുകയാണ് ശോഭന. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും നായികയാണ് ശോഭന. തന്റെ അഭിപ്രായങ്ങളും നിലപാടുകളും യാതൊരു മറയും മടിയുമില്ലാതെ ശോഭന തുറന്ന് പറയാറുണ്ട്.

ഷുഗര്‍ കോട്ട് ചെയ്ത് സംസാരിക്കുന്ന ശീലം ശോഭനയ്ക്ക് ഇല്ല. അതുകൊണ്ട് തന്നെ ശോഭനയുടെ അഭിമുഖങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒരിക്കല്‍ താരം മനോരമയിലെ നേരെ ചൊവ്വയില്‍ അതിഥിയായി എത്തിയിരുന്നു. അഭിമുഖത്തിനിടെ താന്‍ അഭിനയിച്ച ഐറ്റം സോംഗിനെക്കുറിച്ചുള്ള ശോഭനയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
ഒരു തെലുങ്ക് സിനിമയില്‍ ഐറ്റം സോങ് ചെയ്തതില്‍ കുറ്റബോധമുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇല്ല, ഐറ്റം ഡാന്‍സ് എന്നത് നമ്മളുടെ സിനിമാ സംസ്‌കാരത്തിന്റെ ഭാഗമാണെന്നായിരുന്നു അതിന് ശോഭന നല്‍കിയ മറുപടി. വാണിജ്യ സിനിമ, ആര്‍ട്ട് സിനിമ എന്നല്ല, ഇന്ത്യന്‍ സിനിമ എന്നാല്‍ ഇതിന്റെയെല്ലാം ഒരു മിക്‌സ് ആണെന്നാണ് ശോഭന പറയുന്നത്.
ഇപ്പോള്‍ ഇന്ത്യന്‍ സിനിമ ഭയങ്കര ഫേമസ് ആണല്ലോ. ജയ് ഹോ എന്ന പാട്ട് ഭയങ്കര ഹിറ്റായി. അത് രാഗം ബേസ് ചെയ്തുള്ളതല്ല. പോപ്പ് ആണ്. അതിനാണ് ഓസ്‌കാര്‍ കിട്ടിയത്. ഇന്ത്യന്‍ സംസ്‌കാരം എന്നാല്‍ വെറും ആര്‍ട്ടും അല്ലെങ്കില്‍ വെറും കൊമേഷ്യലുമല്ല. എല്ലാത്തിന്റേയും മിക്‌സ് ആണെന്ന് അംഗീകരിച്ചാല്‍ മതിയെന്നും ശോഭന പറയുന്നുണ്ട്. അങ്ങനെ പറയുമെങ്കിലും പിന്നെ എന്തുകൊണ്ടാണ് അതില്‍ തുടരാതിരുന്നതെന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്.

ഒരു സിനിമയിലേ ചെയ്തിട്ടുള്ളു. വിജയശാന്തി അവരുടെ സിനിമയിലൊരു പാട്ട് ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ ചെയ്തതാണെന്നും ശോഭന പറഞ്ഞു. അത് നല്ലൊരു പാട്ടായിരുന്നു. നിങ്ങള്‍ അതിനെ ഐറ്റം എന്ന് പറയുന്നു. ഞാനതിനെ ഗസ്റ്റ് അപ്പിയറന്‍സ് എന്നാണ് പറയുന്നതെന്നും ശോഭന കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയായിരുന്നു ശോഭനയുടെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അധികം വൈകാതെ തന്നെ മലയാളത്തിലെ മുന്‍നിര നായികയായി മാറുകയായിരുന്നു ശോഭന. മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളില്‍ നായികയായി എത്തി ശോഭന. മണിച്ചിത്രത്താഴും മിന്നാരവും ഇന്നലെയും പക്ഷെയും നാടോടിക്കാറ്റുമൊക്കെ ശോഭനയുടെ കരിയറിലെ വലിയ ഹിറ്റുകളാണ്. തിരിച്ചുവരവില്‍ സുരേഷ് ഗോപിയോടൊപ്പം അഭിനയിച്ച വരനെ ആവശ്യമുണ്ടും സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.


Click it and Unblock the Notifications