അച്ഛനും മമ്മൂക്കയും വഴക്കായി, നേരില്‍ കണ്ടാല്‍ വഴക്ക്; കാരണം വെളിപ്പെടുത്തി ഷോബി തിലകന്‍
മലയാള സിനിമയുടെ മഹാനടന്മാരാണ് തിലകനും മമ്മൂട്ടിയും. മമ്മൂട്ടി സൂപ്പര്‍ താരമായും മെഗാ താരമായും നിറഞ്ഞു നില്‍്ക്കുമ്പോള്‍ തിലകനെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നത് മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടനായും മലയാള സിനിമയുടെ പെരുന്തച്ചനായുമാണ്. ഇന്നും തിലകന്‍ അഭിനയിച്ചു വച്ച് പോയ കഥാപാത്രങ്ങളുടെ വ്യത്യസ്തയും മികവുമൊന്നും മറ്റാര്‍ക്കും തൊടാന്‍ പോലും സാധിക്കാത്തതാണ്.
മികച്ച അഭിനേതാക്കള്‍ എന്നത് പോലെ തന്നെ വെട്ടിത്തുറന്ന് സംസാരിക്കുന്നവരും അതിന്റെ പേരില്‍ തെറ്റിദ്ധരിക്കപ്പെട്ടവരുമാണ് മമ്മൂട്ടിയും തിലകനും. തന്റെ നിലപാടുകള്‍ തുറന്ന് പറയുന്ന തിലകന്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളെ പോലും പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ വിലക്കുകളടക്കം തിലകന് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് വസ്തുത.

ഇപ്പോഴിതാ തിലകനും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് മനസ് തുറക്കുകയാണ് മകന്‍ ഷോബി തിലകന്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി തിലകന്‍ മനസ് തുറന്നത്. അച്ഛനും മമ്മൂക്കയും തമ്മില്‍ എപ്പോഴും വഴക്കിടുമായിരുന്നുവെന്നാണ് ഷോബി പറയുന്നത്. തച്ചിലേടത്ത് ചുണ്ടന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഓര്‍മ്മകളും ഷോബി പങ്കുവെക്കുന്നുണ്ട്.
''തച്ചിലേടത്ത് ചുണ്ടന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ലൊക്കേഷനില്‍ മുഴുനീളം അച്ഛനൊപ്പം ഞാനുണ്ടായിരുന്നു. ആ സമയത്ത് അച്ഛനും മമ്മൂക്കയും തമ്മില്‍ വഴക്കായിരുന്നു. ആ സിനിമയുടെ ലൊക്കഷനില്‍ മൊത്തം വഴക്കായിരുന്നു. ഒരു കാര്യവുമുള്ള കാര്യത്തിനല്ല. വെറുതെ. സൗന്ദര്യ പിണക്കം എന്നൊക്കെ വേണമെങ്കില്‍ പറയാം. രണ്ടു പേരും ഒരേ സ്വഭാവക്കാരാണ്. ഒരു ഉദാഹരണം പറയാം'' ഷോബി പറയുന്നു.
രണ്ട് പേരും കസേരയില്‍ ഇരിക്കുകയാണ്. ചായ കൊണ്ടു തരുന്നു. മമ്മൂക്ക ചായ കസേരയുടെ കയ്യില്‍ വച്ചിട്ട് ഇരിക്കുന്നു. ഉടനെ അച്ഛന്‍ ചോദിക്കും, ഇപ്പോള്‍ ഒരു ഇടിമിന്നല്‍ വന്നാല്‍ താന്‍ എന്ത് ചെയ്യും? ഇത് ചോദിക്കേണ്ട ഒരു ആവശ്യവുമില്ല. ഇടി വരുന്നതിന് മുമ്പ് മിന്നലുണ്ടാകുമല്ലോ. പ്രകാശമുണ്ടാകുമല്ലോ. അപ്പോള്‍ ഞാന്‍ ഈ ഗ്ലാസെടുത്ത് മാറ്റി വെക്കും എന്ന് മമ്മൂക്ക മറുപടി നല്‍കും. അത് പറഞ്ഞ് പറഞ്ഞ് വഴക്കാകും. ഒരു കാര്യവുമില്ലാത്ത കാര്യമാണെന്നും ഷോബി പറയുന്നു.
ചുമ്മാതാണ്. എനിക്ക് തോന്നുന്നത് തമ്മില്‍ വഴക്കിടുന്നത് അവര്‍ക്ക് ഒരു ആത്മസംതൃപ്തി നല്‍കുന്നുണ്ടെന്നാണ്. ചുമ്മാ വഴക്കിടുന്നതാണ്. സീരിയസായ വഴക്കിടലല്ല. മനസില്‍ വച്ച് നടന്ന് വല്ലാത്തൊരു അവസ്ഥയിലേക്ക് പോകുന്ന വഴക്കൊന്നുമല്ല. ഈ വഴക്കുണ്ടായി രണ്ട് മിനിറ്റിനുള്ളില്‍ അതങ്ങ് മാറുകയും ചെയ്യും. അതുകൊണ്ടൊക്കെയാണ് അച്ഛന്‍ ആശുപത്രിയിലായപ്പോള്‍ മമ്മൂക്ക വന്നത്. ദുല്‍ഖറും വന്നിരുന്നുവെന്നും ഷോബി പറയുന്നു.

1970 കളില്‍ സിനിമയിലെത്തിയ തിലകന്‍ 2013 വരെ മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും തലയെടുപ്പോടെയായിരുന്നു തിലകന്‍ ജീവിച്ചിരുന്നത്. തന്റെ അസാധ്യ പ്രകടനം കൊണ്ട് തിലകന്‍ പ്രേക്ഷകരെ അമ്പരപ്പിച്ചതിന് കണക്കില്ല. ബാംഗിള്‍സ് എന്ന 2013 ല്‍ പുറത്തിറങ്ങിയ സിനിമയാണ് തിലകന്റെ ഒടുവിലിറങ്ങിയ സിനിമ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും തിലകന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുള്ള തിലകനെ തേടി മൂന്ന് തവണ ദേശീയ പുരസ്‌കാരവുമെത്തി. രണ്ട് തവണ മികച്ച നടനുളളതടക്കം ഒമ്പത് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന്റെ പക്കലെത്തി. പെരുന്തച്ചനലൂടെയാണ് അദ്യം മികച്ച നടനുള്ള പുരസ്‌കാരം നേടുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ ഗമനം, സന്ദാനഗോപാലം എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മികച്ച നടനായി മാറി.


Click it and Unblock the Notifications