Don't Miss!
- News
'ഹിന്ദു കൊല്ലപ്പെട്ടാല്‍ ഡിവൈഎഫ്ഐക്ക് ആനന്ദം, അന്തം കമ്മികളെ ആട്ടി ഓടിക്കണം': സംവിധായകന് അഖില്‍
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Sports
Ranji Trophy: തിരിച്ചുവരവില്‍ ശോഭിക്കാതെ ജഡേജ, ബാറ്റിങ്ങിലും ബൗളിങ്ങിലും ഫ്ളോപ്പ്
- Automobiles
ആര്‍ക്കും എസ്യുവി മുതലാളിയാകാം; 6 ലക്ഷം രൂപക്ക് എസ്യുവി വരുന്നു!
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
- Lifestyle
മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- Finance
ക്രെഡിറ്റ് കാർഡ് മോഹം ഉള്ളിലുണ്ടോ? ഉപയോഗിക്കും മുൻപ് നിരക്കുകളും പിഴകളും അറിയാം
'എന്റെ അച്ഛന് 96 വയസ്സായി, എനിക്ക് 61 ഉം; അക്കാര്യത്തിൽ അച്ഛനെ പോലെ ആവാനാണ് താത്പര്യം': വേണുഗോപാൽ പറഞ്ഞത്
മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ് ജി വേണുഗോപാല്‍. എന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവെക്കുന്ന ഒരുപിടി നല്ല ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. മനസിനെ തൊട്ട് തലോടാനും ചേര്‍ത്തു പിടിക്കാനുമൊക്കെ സാധിക്കുന്ന നിരവധി ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. സിനിമാ പിന്നണി ഗാനരംഗത്തും ആൽബം ഗാനാലാപത്തിലുമെല്ലാം ഇന്നും സജീവമാണ് അദ്ദേഹം.
സംഗീത റിയാലിറ്റി ഷോകളിൽ വിധി കര്‍ത്താവായും ജി വേണുഗോപാല്‍ ശ്രദ്ധ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മിനിസ്ക്രീൻ പ്രേക്ഷകരെല്ലാം എന്നെന്നും കാണുന്ന മുഖമാണ് അദ്ദേഹത്തിന്റേത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് വേണുഗോപാല്‍.
Also Read: മകളെ കണ്ട് അനിയത്തി ആണോയെന്ന് ചോദിച്ചവർ ഒരുപാട്; മകൾ പതിയെ അത് മനസ്സിലാക്കി; വിന്ദുജ

തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും ഓര്‍മ്മകളുമൊക്കെ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ജീവിതത്തിലെ ഒരു ദുഃഖം ആരാധകരെ അറിയിച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ പിതാവ് ആർ ഗോപിനാഥൻ നായരുടെ വിയോഗ വാർത്തയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
'അച്ഛൻ ഇനി ഓർമ്മകളിൽ മാത്രം!' എന്ന് കുറിച്ചുകൊണ്ടാണ് അച്ഛന്റെ വിയോഗത്തിന്റെ വേദന ജി വേണുഗോപാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അച്ഛന്റെയും അമ്മയുടെയും ഒപ്പമുള്ള കുഞ്ഞു നാളിലെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജി വേണുഗോപാലിന്റെ കുറിപ്പ്. ജി വേണുഗോപാലിനെ അച്ഛൻ എടുത്ത് നിൽക്കുന്നതാണ് ചിത്രത്തിൽ.

അദ്ദേഹത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് നിരവധി പേർ ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. നേരത്തെ പല അഭിമുഖങ്ങളിലും ജി വേണുഗോപാൽ അച്ഛനെ കുറിച്ച് വാചാലനായിട്ടുണ്ട്. അടുത്തിടെ മകനും ഗായകനുമായ അരവിന്ദിനോപ്പം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വേണുഗോപാൽ അച്ഛൻ ഗോപിനാഥൻ നായരെ കുറിച്ച് വാചാലനായിരുന്നു.
അച്ഛൻ വളരെ ചിട്ടയുള്ള വ്യക്തിയാണ്. അത് തന്നെയാണ് തനിക്കും ഇഷ്ടമെന്നാണ് വേണുഗോപാൽ പറഞ്ഞത്. വയസ് 96 ആയെങ്കിലും ഇപ്പോഴും പല്ലോ മുടിയോ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'എനിക്ക് പ്രായം 61 ആയി. ഇവൻ കളിയാക്കും. അച്ഛൻ ഡൈയാണ് എന്നൊക്കെ പറഞ്ഞ്. എന്റെ അച്ഛന് ഇപ്പോൾ 96 വയസ്സുണ്ട്. പല്ലോ മുടിയോ ഒന്നും പോയിട്ടില്ല. അമ്മയ്ക്ക് 90 ആയി. ചിട്ടയായുള്ള ജീവിതശൈലിയാണ് രണ്ടു പേരുടേതും. അച്ഛനും നല്ല ചിട്ടയുള്ള ആളാണ്. എനിക്കും അതാണ് താൽപര്യം' എന്നാണ് ജി വേണുഗോപാൽ പറഞ്ഞത്.

അതേസമയം, വേണുഗോപാലിനെ പോലെ തന്നെ മകൻ അരവിന്ദ് വേണുഗോപാലും ഇന്ന് പ്രേക്ഷകർക്ക് സുപരിചിതനാണ്. അച്ഛന്റെ പാത പിന്തുടർന്ന് പിന്നണി ഗാനരംഗത്തേക്ക് എത്തിയ അരവിന്ദ് ഇതിനോടകം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മലയാളത്തിലും കന്നഡത്തിലുമായി ഏകദേശം 14 ഓളം സിനിമകളിൽ അരവിന്ദ് ഇപ്പോൾ പാടി.

മലയാളത്തിൽ അരവിന്ദ് പാടിയ സൺഡേ ഹോളിഡേ എന്ന ചിത്രത്തിലെ മഴപാടും കുളിരായി എന്ന ഗാനവും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിലെ നഗുമോ എന്ന ഗാനവും വൈറലായി മാറിയിരുന്നു. അരവിന്ദ് വേണുഗോപാൽ എന്ന ഗായകന് ഒരു ഐഡന്റിറ്റി ഉണ്ടാക്കി കൊടുത്ത ഗാനമായിരുന്നു ഹൃദയത്തിലേത്. ഇപ്പോൾ സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലുമെല്ലാം അച്ഛനൊപ്പം അരവിന്ദും എത്താറുണ്ട്.