For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പോഴാണ് ആ ഫീൽ കിട്ടുന്നത്! മുട്ടേന്ന് വിരിഞ്ഞില്ലെന്നും പറഞ്ഞ് മമ്മി തല്ലി; ആദ്യ പ്രണയത്തെ പറ്റി റിമി ടോമി!

  |

  മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന പാട്ടുകാരിയാണ് റിമി ടോമി. മീശ മാധവൻ സിനിമയിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമാലപിച്ച് സിനിമാ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്ന റിമി ടോമിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരവധി ഹിറ്റ് ഗാനങ്ങളാണ് റിമിയുടെ ശബ്ദത്തില്‍ പിറവിയെടുത്തത്.

  ഒരുകാലത്ത് സ്‌റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. കാഴ്ചക്കാരെ ആസ്വദിപ്പിക്കാനുള്ള എല്ലാം കയ്യിലുണ്ടായിരുന്ന റിമിയെ പോക്കറ്റ് ഡൈനമേറ്റ് എന്നൊക്കെ വിശേഷിപ്പിച്ചിരുന്നു. റിമിയുടെ അണ്‍ലിമിറ്റഡ് എനര്‍ജിയും സ്റ്റേജിലെ നൃത്തവുമൊക്കെ ആസ്വദിച്ചിരുന്നവർ. പാട്ടിനു പുറമേ അവതാരകയായും, നടിയായും റിമി തിളങ്ങിയിട്ടുണ്ട്.

  Also Read: 'അന്ന് വീട്ടിലേക്ക് ക്ഷണിക്കുമ്പോൾ മോഹൻലാൽ റൗഡി ആയിരുന്നില്ലേ?'; അടൂരിനോട് മേജർ രവി! കുറിപ്പ് വൈറൽ

  ഇന്ന് ടോക് ഷോകൾക്കും അവതാരകർക്കും ഒന്നും കുറവിലെങ്കിലും ഈ ടോക് ഷോകളുടെയൊക്കെ തന്നെ പാറ്റേൺ മാറ്റിയത് റിമി ടോമി ആയിരുന്നു. നിഷ്ക്കളങ്കമായ സംസാര ശൈലിയിലൂടെ ആളുകളെ കയ്യിലെടുക്കാൻ റിമിക്ക് പ്രത്യേക കഴിവുണ്ട്. ഇന്ന് യൂട്യൂബ് ചാനലൊക്കെയായി സജീവമാണ് റിമി ടോമി.

  തന്റെ വിശേഷങ്ങളും യാത്രകളും വർക്ക്ഔട്ട് വീഡിയോകളുമൊക്കെ റിമി ഇന്ന് യൂട്യൂബിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പങ്കുവയ്ക്കാറുണ്ട്. റിമിയുടെ സ്റ്റേജ് ഷോകൾ അധികം കണ്ടിട്ടില്ലാത്ത പുതു തലമുറ പോലും ഇന്ന് റിമി ടോമിയുടെ ആരാധകരാണ്.

  കരിയറിൽ ഉയർച്ചകളിലേക്ക് പോകുമ്പോഴും ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടായ ഒരാളാണ് റിമി. വിവാഹമോചിതയാണ് താരം. 2008 ൽ ബിസിനസുകാരനായ റോയിസിനെ വിവാഹം കഴിച്ച റിമി 2019 ൽ വേർപിരിയുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു ഇത്.

  അതേസമയം, വിവാഹത്തിന് മുൻപ് പല പ്രണയങ്ങളും റിമിക്ക് ഉണ്ടായിരുന്നു. ഒരിക്കൽ അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ എത്തിയപ്പോൾ റിമി തന്റെ ആദ്യ പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ ശ്രദ്ധനേടുകയാണ്. എത്രാമത്തെ വയസിൽ ആയിരുന്നു റിമിയുടെ ആദ്യ പ്രണയം എന്ന അവതാരകൻ എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

  'കലാകാരനോ കലാകാരിയോ ആകുമ്പോൾ കുറച്ചു ഫീലിങ്സ് കൂടുതൽ ഉണ്ടെങ്കിലേ ഉള്ളു. പ്രണയമുണ്ടായിട്ടുണ്ട്. ഈ അടുത്ത് വാലന്റൈസ് ദിനത്തിൽ ഞങ്ങളുടെ റിയാലിറ്റി ഷോയിൽ പ്രണയത്തെ കുറിച്ച് പറയണം എന്ന് പറഞ്ഞിട്ട് ഇല്ലാത്ത കാര്യങ്ങ ഒക്കെ ചേർത്ത് പറഞ്ഞ് അത് വലിയ സംഭവമായി. വീണ്ടും ഞാൻ ചുമ്മാ ഒരു കഥ പറയണോ?' എന്നായിരുന്നു റിമിയുടെ ആദ്യ പ്രതികരണം.

  Also Read: മേഘ്‌നയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിച്ചു; മകന്റേത് മൂന്നാം വിവാഹമല്ല, സത്യമെന്താണെന്ന് പറഞ്ഞ് താരമാതാവ്

  എന്നാൽ കഥ വേണ്ട എന്നാണ് എന്ന് പറഞ്ഞാൽ മതിയെന്നാണ് എം ജി ശ്രീകുമാർ പറഞ്ഞത്. ശരിക്കും കഥകൾ ഒന്നും താൻ പറയില്ലെന്നും റിമി പറയുന്നുണ്ട്. 'പ്ലസ് ടു വിൽ പഠിക്കുമ്പോഴാണ്‌ ആത്മാർത്ഥമായി ഒരു പ്രണയമൊക്കെ തോന്നുന്നത്. പ്രണയമെന്ന ഫിലൊക്കെ എനിക്ക് തോന്നുന്നത് ഒമ്പതാം ക്ലാസിലാണ്. അഞ്ചാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ ഒരു പയ്യൻ അവൻ പൂന്തോട്ടത്തിൽ ഇരിക്കുന്ന ഫോട്ടോയൊക്കെ എനിക്ക് കൊണ്ടുവന്ന് തന്നിട്ടുണ്ട്,'

  'അന്ന് വീട്ടിൽ ഫോണിലാഞ്ഞിട്ട് അപ്പുറത്തെ വീട്ടിൽ വിളിച്ച ആളോട് എന്റെ മമ്മി ചൂടായിട്ടുണ്ട്. എന്നിട്ട് മുട്ടേന്ന് വിരിഞ്ഞില്ലെന്നും പറഞ്ഞ് എന്നെയും തല്ലി. ഒരു കാര്യവും ഇല്ലായിരുന്നു. എട്ട് ഒമ്പത് ക്ലാസിലൊക്കെ ആയപ്പോഴാണ് ആദ്യ പ്രണയം. അന്നും എന്താണ് അതെന്ന ഒരു ഫീൽ കിട്ടിയതേ ഉള്ളൂ. അങ്ങനെ പ്രേമിച്ചിട്ട് ഒന്നുമില്ല ആ വ്യക്തിയെ. അത് പാലയിൽ തന്നെ ആയിരുന്നു. സ്‌കൂളിൽ നിന്ന് പോവുകയും വരുകയും ചെയ്യുമ്പോൾ കാണുക, അങ്ങനെയൊക്കെ,' റിമി പറഞ്ഞു.

  Read more about: rimi tomy
  English summary
  When Singer Rimi Tomy Open Up About Her First Love In MG Sreekumar's Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X