twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിമർശിച്ചാൽ പ്രതികരണം എന്താവുമെന്ന് ചോദ്യം, ശ്രീനിവാസന്റെ കിടിലം മറുപടി; ധ്യാൻ ഇതിലും പൊളിയാണെന്ന് ആരാധകർ

    |

    നടനായും തിരക്കഥാകൃത്തായും മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് ശ്രീനിവാസന്‍. നടന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ക്ക് വേണ്ടിയെല്ലാം ശ്രീനിവാസന്‍ തിരക്കഥ എഴുതിയിട്ടുണ്ട്.

    ഹാസ്യ സിനിമകളും കുടുംബ ചിത്രങ്ങളുമെല്ലാം ശ്രീനിവാസന്റെ രചനയിൽ പിറന്നിട്ടുണ്ട്. കിളിച്ചുണ്ടൻ മാമ്പഴം, കഥപറയുമ്പോൾ, ഒരു മറവത്തൂർ കനവ് തുടങ്ങി പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന ഒരു പിടി സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുള്ള ശ്രീനിവാസൻ, വടക്കുനോക്കി യന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾ സംവിധാനവും ചെയ്തിട്ടുണ്ട്.

    Also Read: ആണുങ്ങള്‍ ശരീരം കാണിച്ചാല്‍ കുഴപ്പമില്ല, പെണ്‍കുട്ടി കാണിച്ചാലെന്താ? കമന്റുകളോട് അഷികAlso Read: ആണുങ്ങള്‍ ശരീരം കാണിച്ചാല്‍ കുഴപ്പമില്ല, പെണ്‍കുട്ടി കാണിച്ചാലെന്താ? കമന്റുകളോട് അഷിക

    ഒരാൾ ശ്രീനിവാസനോട് കത്തിലൂടെ ചോദിച്ച ചോദ്യവും അതിന് ശ്രീനിവാസൻ നൽകിയ മറുപടിയുമാണ് ശ്രദ്ധിക്കപ്പെടുന്നത്

    ശ്രീനിവസാന്റെ തിരക്കഥകൾ മിക്കതും കാലത്തിന് മുമ്പ് സഞ്ചരിച്ചവയാണ്. ശ്രീനിവാസൻ സിനിമകൾ എപ്പോൾ കണ്ടാലും അതിലെ നർമ്മം പ്രേക്ഷകന് ആസ്വദിക്കാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത. ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് വിശ്രമത്തിലാണ് ശ്രീനിവാസൻ. അതിനിടയിലും പുതിയ കഥയുടെ പണിപ്പുരയിലാണ് അദ്ദേഹമെന്നാണ് റിപ്പോർട്ടുകൾ.

    അതേസമയം, ശ്രീനിവാസന്റെ പഴയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കൈരളി ചാനലിലെ ശ്രീനിവാസന്റെ പ്രത്യേക പരിപാടിയിൽ നിന്നുള്ളതാണ് വീഡിയോ. പരിപാടിയുടെ സ്ഥിരം പ്രേക്ഷകനായ ഒരാൾ ശ്രീനിവാസനോട് കത്തിലൂടെ ചോദിച്ച ചോദ്യവും അതിന് ശ്രീനിവാസൻ നൽകിയ മറുപടിയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. ശ്രീനിവാസനോടുള്ള ചോദ്യം ഇങ്ങനെ.

    Also Read: 'ചലഞ്ചിം​ഗ് ആയിരിക്കുമെന്ന് പൃഥിരാജിന്റെ മെസേജുകൾ'; എന്ന് നിന്റെ മൊയ്തീൻ വേദനിപ്പിച്ചെന്ന് എം ജയചന്ദ്രൻAlso Read: 'ചലഞ്ചിം​ഗ് ആയിരിക്കുമെന്ന് പൃഥിരാജിന്റെ മെസേജുകൾ'; എന്ന് നിന്റെ മൊയ്തീൻ വേദനിപ്പിച്ചെന്ന് എം ജയചന്ദ്രൻ

    ഞാൻ താങ്കളെയും താങ്കളുടെ സിനിമകളെയും ശക്തമായി വിമർശിച്ചാൽ

    'മറ്റുള്ളവരെ പലതരത്തിൽ താങ്കൾ വിമർശിക്കുന്നു. പക്ഷെ താങ്കളെ ആരും വിമർശിച്ച് കാണുന്നില്ല. ഞാൻ താങ്കളെയും താങ്കളുടെ സിനിമകളെയും ശക്തമായി വിമർശിച്ചാൽ എന്തായിരിക്കും താങ്കളുടെ പ്രതികരണം', അതിന് ശ്രീനിവാസൻ നൽകുന്ന രസകരമായ മറുപടി ഇങ്ങനെയാണ്.

    'താങ്കളുടെ വിമർശനം കത്തിലൂടെയാണോ നേരിട്ടാണോ എന്ന് എനിക്ക് ആദ്യം അറിയണം. നേരിട്ട് ആണെങ്കിൽ താങ്കളുടെ തടി തൂക്കം എന്നിവ എന്നെ നേരത്തെ അറിയിച്ചാൽ നന്നായിരിക്കും. പിന്നെ കരാട്ടെ കളരി തുടങ്ങിയവ പഠിച്ചിട്ടുണ്ടെങ്കിൽ അക്കാര്യവും. ഇതൊന്നും പഠിക്കാതെ ഇരിക്കുകയും ആവശ്യത്തിനുള്ള ആരോഗ്യ സ്ഥിതി ഇല്ലാതെയിരിക്കുകയും ചെയ്യുകയാണെങ്കിൽ ഇങ്ങനെ ഒരു വിമർശനം വേണോ?' എന്നാണ്,'

    Also Read: ശരിക്കും വെള്ളം പോലെയാണ് മമ്മൂക്ക; സെറ്റിൽ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും നിർത്തും; അനുഭവം പങ്കുവച്ച് ഗ്രേസ്Also Read: ശരിക്കും വെള്ളം പോലെയാണ് മമ്മൂക്ക; സെറ്റിൽ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും നിർത്തും; അനുഭവം പങ്കുവച്ച് ഗ്രേസ്

    തരക്കേടില്ലാത്ത ചോദ്യമാണെന്ന് പറഞ്ഞ ശേഷം അതിനും കിടിലം മറുപടിയാണ് ശ്രീനിവാസൻ നൽകുന്നത്

    മറ്റൊരു ചോദ്യം സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ശ്രീനിവാസൻ ആരാകുമായിരുന്നു എന്നാണ്. അത് തരക്കേടില്ലാത്ത ചോദ്യമാണെന്ന് പറഞ്ഞ ശേഷം അതിനും കിടിലം മറുപടിയാണ് ശ്രീനിവാസൻ നൽകുന്നത്. 'സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ, സിനിമ വാരികകൾ ഒക്കെ വായിച്ച്, ആവശ്യമില്ലാത്ത സിനിമകൾ കണ്ട്, കണ്ട നാടിനടന്മാർക്ക് കത്തുകളൊക്കെ അയച്ച്. ചാനലുകളിലേക്കും ആവശ്യമില്ലാതെ കത്തുകൾ അയക്കുന്ന ഒരു ഞരമ്പ് രോഗി ആകുമായിരുന്നു എന്നാണ്,'

    അതേസമയം, രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങളും ധ്യാൻ നൽകുന്ന മറുപടികളുമാണ് ആളുകൾ താരതമ്യപ്പെടുത്തുന്നത്. ധ്യാൻ ഇതിലും പൊളിയാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. കത്തിന് നൽകിയ മറുപടികൾ അടിപൊളി ആയെന്നും ഒരുപാട് പേർ കമന്റ് ചെയ്യുന്നുണ്ട്. മറ്റു രസകരമായ കമന്റുകളും കാണാം.

    Read more about: sreenivasan
    English summary
    When Sreenivasan Hilariously Replied To Fan's Question On Criticism Video Goes Viral Again - Read in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X