For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് മോഹൻലാലിന്റെ മോന്തയ്ക്കിട്ട് ഒന്ന് കൊടുക്കാനാണ് തോന്നിയത്; നാടോടിക്കാറ്റ് ഷൂട്ടിനിടെ കിട്ടിയ പണി!

  |

  മലയാള സിനിമയിലെ എക്കാലത്തെയും ഐക്കോണിക് ജോഡിയാണ്‌ മോഹൻലാലും ശ്രീനിവാസനും. ഇവർ ഒന്നിച്ചെത്തിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് നാടോടിക്കാറ്റ്. പ്രേക്ഷകർ ഇന്നും ഇഷ്ടപ്പെടുന്ന മോഹൻലാലിന്റെയും ശ്രീനിവാസന്റെയും കഥാപാത്രങ്ങളാണ് അതിലെ ദാസനും വിജയനും. 1987 ൽ ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു.

  സിനിമ ഇറങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ദാസനും വിജയനും ഇന്നും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങൾ തന്നെയാണ്. മലയാളികളുടെ സിനിമാ ആസ്വാദന രീതിയിൽ ഒരുപാട് മാറ്റങ്ങൾ വന്നെങ്കിലും നാടോടിക്കാറ്റ് ഇന്നും റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളിൽ ഒന്നായി നിലനിൽക്കുന്നു. ചിത്രത്തിലെ കോമഡികളും ഗാനങ്ങളും എല്ലാം പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നവയാണ്.

  Also Read: ഡബ്ബിങ്ങിനിടെ മകളെ പാലൂട്ടി നടി അഞ്ജലി നായര്‍; ഇത്രയും ഡെഡിക്കേഷനുള്ള നടി വേറെയുണ്ടാവുമോന്ന് പ്രിയപ്പെട്ടവരും

  ചിത്രത്തിലെ കരകാണാ കടലല മേലെ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലും ശ്രീനിവാസനും ആ ഗാനരംഗത്തിൽ ചുവടുവെക്കുകയും ചെയ്തിരുന്നു. ഒരിക്കൽ കൈരളി ടിവിയിലെ ഒരു പരിപാടിയിൽ ഡാൻസിനെ കുറിച്ചുള്ള തന്റെ ധാരണകൾക്ക് കിട്ടിയ ഒരു തിരിച്ചടി ആയിരുന്നു ആ ഗാനരംഗം എന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നു. ശ്രീനിവാസന്റെ ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്.

  'ഡാൻസ് എന്നാൽ പെണ്ണുങ്ങൾ ചെയ്യുന്ന പരിപാടി അല്ലെ എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. അതുകൊണ്ട് ആ ഭാഗത്തേക്കെ പോകാറില്ലായിരുന്നു. നമ്മുടെ ചില ചിന്തകൾക്കും തെറ്റിദ്ധാരണകൾക്കുമൊക്കെ നമ്മുടെ ജീവിതത്തിൽ തന്നെ പിൽക്കാലത്ത് തിരിച്ചടി ലഭിക്കും. അത് എനിക്ക് ബോധ്യപ്പെട്ട ഒരു സംഭവമാണ് നാടോടിക്കറ്റിലെ ഗാനരംഗം',

  'എന്റെ ആ ധാരണകൾക്ക് ആദ്യമായി അടി കിട്ടിയത് അന്നാണ്. ദാസനും വിജയനും കാണുന്ന സ്വപ്നമാണ് ആ ഗാനരംഗം. ദുബായിലെത്തി കാശുകാരായി അവിടെ തരുണീമണികളുമായി നൃത്തം ചെയ്യുന്നതാണ്. ഞാൻ ആ പാട്ട് ചിത്രീകരണ സമയം ഒരു ഞെട്ടലോടെയാണ് ഓർക്കുന്നത്. മധുരാശിയിലെ മറീന ബീച്ചിൽ ഒരു രാത്രിയിലാണ് ഈ ഗാനം ചിത്രീകരിക്കാൻ തീരുമാനിച്ചത്,'

  'ദാസന്റെ കൂടെ വിജയനും ഡാൻസ് ചെയ്യണം എന്നറിഞ്ഞപ്പോൾ തന്നെ എന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. ജീവിതത്തിൽ ഒരിക്കലും താളാത്മകമായി ശരീരം ചലിപ്പിച്ചിട്ടില്ലാത്ത ഞാൻ ഡാൻസ് ചെയ്യുക. ബീച്ചിൽ ഞാൻ നിൽക്കുന്ന ഭാഗം പിളർന്ന് ഞാൻ പാതാളത്തിലേക്ക് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച നിമിഷമാണത്,'

  Also Read: 'ശ്രീവിദ്യയുടെ യഥാർത്ഥ പ്രണയം കമൽഹാസനോട് ആയിരുന്നില്ല, ആ മഹാനായ കലാകാരനോട്!'; ജോൺ പോൾ പറഞ്ഞത്

  'പാട്ട് ഇട്ടു. ഡാൻസ് മാസ്റ്റർ സ്റ്റെപ്പുകൾ കാണിച്ചു തന്നു, എന്നോട് ചെയ്തൂടെ എന്ന് ചോദിച്ചു. നന്നായി ചെയ്യാമെന്ന് ഞാനും പറഞ്ഞു. ഞാൻ പതുകെ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ അടുത്ത് ചെന്നിട്ട് ദാസൻ ഡാൻസ് ചെയ്യുമ്പോൾ വിജയൻ മാറി നിന്ന് കണ്ട് ആസ്വദിച്ചാൽ പോരേയെന്ന ചോദിച്ചു. അത് പറ്റില്ല സ്വപ്‍നം രണ്ടുപേരുടെയും ആണ് ഡാൻസ് ചെയ്യണമെന്ന് പുള്ളി പറഞ്ഞു',

  'ചിത്രത്തിന്റെ തിരക്കഥ എഴുതുന്ന സമയത്തൊക്കെ എന്നോട് ബഹുമാനത്തോടെ നിന്ന സത്യൻ അന്തിക്കാടിന്റെ മറ്റൊരു ക്രൂര മുഖം കണ്ട് ഞാൻ ഞെട്ടി തരിച്ചു. യാതൊരു കാരുണ്യവുമില്ലാതെ ഞാനും ഡാൻസ് ചെയ്യണമെന്ന് നിർബന്ധിക്കുകയാണ്. എനിക്ക് മനസിലായി. എന്നെ സഹായിക്കാൻ ആരുമില്ല. രക്ഷിക്കാൻ ആരുമില്ല',

  Also Read: 'പാർവതി വിഷം കുടിച്ചു, കടലിൽ ചാടി'; വിവാഹശേഷം വന്ന ഗോസിപ്പുകളെ കുറിച്ച് ജയറാം പറഞ്ഞത്

  'ഞാൻ ബീച്ചിലെ ഇരുട്ടിൽ പോയി നിന്നു. പാട്ടിനൊപ്പം ശരീരം അനക്കാൻ ശ്രമിച്ചു. ഇല്ല പറ്റുന്നില്ല. സ്റ്റീൽ കമ്പി പോലെ എന്റെ ശരീരം അനങ്ങാതെ നിൽക്കുകയാണ്. അതിനിടെ ഡാൻസ് മാസ്റ്റർ ടേക്ക് വിളിച്ചു. എന്ത് ടേക്ക്. ഞാൻ അവിടെ നിന്ന് നോക്കുമ്പോൾ ഉണ്ട്. മറ്റേ ദുഷ്ടൻ മോഹൻലാൽ പാൽപായസം കുടിക്കുന്നത് പോലെ, പയർ പയർ പോലെ ഡാൻസ് റിഹേഴ്‌സൽ ചെയ്യുകയാണ്. അത് കണ്ടപ്പോൾ അയാളുടെ മോന്തയ്ക്കിട്ട് ഒന്ന് കൊടുക്കാനാണ് തോന്നിയത്',

  'അവസാനം എല്ലാവരും നിർബന്ധിച്ചു. ഞാൻ ഒരു ജീവച്ഛവം പോലെ മോഹൻലാലിനും ഡാൻസ് ചെയ്യുന്ന പെൺകുട്ടികൾക്കും ഇടയിൽ പോയി നിന്നു. പിന്നെ സംഭവിച്ചത് എന്താണെന്ന് എനിക്ക് ഓർമയില്ല. എന്നെ കൊണ്ട് എന്തൊക്കെയോ ചെയ്യിപ്പിക്കാൻ ശ്രമിക്കുന്നതും. ഞാൻ വീഴുന്നതും ഈ പെൺപിള്ളേരും മോഹൻലാലുമൊക്കെ എന്നെ പരിഹസിച്ച് ചിരിക്കുന്നതും അർദ്ധ ബോധാവസ്ഥയിൽ എനിക്ക് ഓർമയുണ്ട്. ഇന്നും ആ പാട്ട് ടിവിയിൽ വരുമ്പോൾ മനഃസമാധാനത്തിന് വേണ്ടി അത് ഓഫ് ചെയ്ത് വെല്ല കടൽക്കരയിലും പുഴക്കരയിലും പോയി ഇരിക്കാറാണ് പതിവ്,' ശ്രീനിവാസൻ പറഞ്ഞു.

  Read more about: sreenivasan
  English summary
  When Sreenivasan Recalled Dancing With Mohanlal On Nadodikkattu Movie Goes Viral Again - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X