കോക്കനട്ട് അല്ലച്ഛാ കൗക്കനട്ട്, മലയാളികളുടെ ഉച്ചാരണം മോശമാണ്; വിനീതിന്റെ പരാതി!, ശ്രീനിവാസൻ പറഞ്ഞത്

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ മലയാള സിനിമയിലെ എല്ലാ മേഖലകളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള താരമാണ് വിനീത് ശ്രീനിവാസൻ. യഥാർത്ഥ ജീവിതത്തിൽ നാം കാണുന്ന നിരവധി താരങ്ങളെ വെള്ളിത്തിരയിൽ എത്തിച്ചിട്ടുള്ള താരമാണ് ശ്രീനിവാസൻ. ഇന്ന് അദ്ദേഹത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും അതേ പാത പിന്തുടർന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്.

സ്വഭാവത്തിന്റെ കാര്യത്തിലും കഴിവിന്റെ കാര്യത്തിലുമൊക്കെ ശ്രീനിവാസനിൽ നിന്ന് അൽപം വ്യത്യസ്തനാണ് വിനീത്. ഗായകനായും സംഗീത സംവിധായകനുമായെല്ലാം താരം തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴിതാ, വിനീതിനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ രസകരമായ ഒരു കാര്യമാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്.

നമ്മുടെ കേരളത്തിലുള്ളവരുടെ ഇംഗ്ലീഷ് ഉച്ചാരണം വളരെ വൃത്തികേടാണ്

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വിനീതിനെ മദ്രാസിൽ പഠിക്കാൻ ചേർത്തതും അവിടെ പോയി വന്ന ശേഷം മലയാളികളുടെ ഉച്ചാരണം മോശമാണെന്ന് പറഞ്ഞു വിനീത് തർക്കിച്ചു എന്നുമാണ് ശ്രീനിവാസൻ പറയുന്നത്. നേരത്തെ കൈരളി ടിവിയിൽ ശ്രീനിവാസൻ അവതരിപ്പിച്ചിരുന്ന പ്രത്യേക പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. കൈരളി അടുത്തിടെ അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ച വീഡിയോ ഇപ്പോഴും വൈറലാണ്. ശ്രീനിവാസൻ പറയുന്നത് ഇങ്ങനെ.

'പത്താം ക്ലാസ് കഴിഞ്ഞ് മൂത്തമകനെ ഞാൻ മദ്രാസിൽ പഠിക്കാൻ ചേർത്തു. കുറച്ചു ദിവസം കഴിഞ്ഞ് അവൻ എന്നോട് പറഞ്ഞു. നമ്മുടെ കേരളത്തിലുള്ളവരുടെ ഇംഗ്ലീഷ് ഉച്ചാരണം വളരെ വൃത്തികേടാണ്. ഞാൻ ചോദിച്ചു, അത് എന്താണ്, നമ്മൾ ഉച്ചരിക്കുന്നത് ഒന്നും ശരിയല്ല. ഉദാഹരണത്തിന് നാളികേരത്തിന് കോക്കനട്ട് എന്നാണല്ലോ നമ്മൾ പറയുക. പക്ഷെ അങ്ങനെയല്ല. കൗക്കനട്ട് ആണ്. ആര് പറഞ്ഞെന്ന് ചോദിച്ചപ്പോൾ, ടീച്ചർ പറഞ്ഞെന്ന്. ഇതിനൊക്കെ ഓരോ നിയമങ്ങൾ ഒക്കെ ഉണ്ടല്ലോ എന്നും,'

അപ്പോൾ അവൻ എന്നോട് ചൂടായി

'ഞാൻ പറഞ്ഞു അത് ടീച്ചറെ പഠിപ്പിച്ച ടീച്ചർ അങ്ങനെ പഠിപ്പിച്ചത് കൊണ്ടാകും. നമുക്ക് നമ്മളെ പഠിപ്പിച്ച ടീച്ചർ പഠിപ്പിച്ച പോലെയല്ലേ ഉച്ചരിക്കാൻ കഴിയുകയുള്ളൂ. അപ്പോൾ അവൻ എന്നോട് ചൂടായി. എന്നിട്ട്, തർക്കത്തിന് ഒന്നുമില്ല. ഇനി ഞാൻ കൗക്കനട്ട് എന്നെ പറയൂ എന്ന്. ഞാൻ അങ്ങനെ പറഞ്ഞോളാൻ പറഞ്ഞു,' ശ്രീനിവാസൻ ഓർത്തു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇംഗ്ലീഷ് ഉച്ചാരണത്തെ കുറിച്ചും മലയാളം തെറ്റായി ഉച്ചരിച്ചാലും കുഴപ്പമില്ല ഇംഗ്ലീഷ് ഉച്ചാരണം ശരിയാവണം എന്ന് ചിന്തിക്കുന്നവരെ കുറിച്ചെല്ലാം ശ്രീനിവാസൻ പറയുന്നുണ്ട്. തിരുവനന്തപുരത്ത് കാർപറേഷൻ എന്ന് പറയുമ്പോൾ മലബാറിൽ അത് കോർപറേഷൻ ആണെന്നും തെക്ക് ലാറിയും വടക്ക് ലോറിയും ആണെന്നും ശ്രീനിവാസൻ പറയുന്നു.

ന്യൂജൻ പെൺകുട്ടികളുടെ മംഗ്ളീഷ് സംസാരത്തിനെതിരെയും ശ്രീനിവാസൻ വീഡിയോയിൽ വിമർശനം നടത്തുന്നുണ്ട്

ഇംഗ്ലീഷ് നന്നായി ഉച്ചരിക്കുന്നത് അഭിമാനപ്രശ്‌നവും മലയാളം എങ്ങനെ ഉച്ചരിച്ചാലും പ്രശ്‌നമില്ലാ എന്ന നിലപാടാണ് മലയാളികൾക്ക് എന്നും അദ്ദേഹം പറയുന്നുണ്ട്. 'ഭ' ഉപയോഗിക്കേണ്ടയിടത്ത് 'ഫ' ഉപയോഗിക്കുന്നതും അതിൽ ആർക്കും പരാതികൾ ഇല്ലാത്തതിനെയും ശ്രീനിവാസൻ വിമർശിക്കുന്നത് കാണാം. മലയാളത്തിലെ ന്യൂജൻ പെൺകുട്ടികളുടെ മംഗ്ളീഷ് സംസാരത്തിനെതിരെയും ശ്രീനിവാസൻ വീഡിയോയിൽ പരോക്ഷ വിമർശനം നടത്തുന്നുണ്ട്.

Read more about: sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X