അമ്മ എതിര്‍ത്തിട്ടും ആ ബന്ധം ഉപേക്ഷിച്ചില്ല; ഭര്‍ത്താവ് ആരെന്ന് മനസിലാക്കാന്‍ അധികനാള്‍ വേണ്ടി വന്നില്ല
ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ശ്രീവിദ്യയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ശ്രീവിദ്യയുടെ ദാമ്പത്യ ജീവിതലും കടുത്ത പ്രതിസന്ധികൡലൂടേയും വെല്ലുവിളികളിലൂടേയുമാണ് കടന്നു പോയത്. ഒരിക്കല്‍ തന്റെ വിവാഹത്തിന് അമ്മയും തന്നെ അറിയുന്നവരുമെല്ലാം എതിര്‍ത്തിരുന്നുവെന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ ശ്രീവിദ്യയുടെ അഭിമുഖം സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ വീണ്ടും പബ്ലിഷ് ചെയ്തിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.
സമൂഹത്തിലെ ഉന്നതതലങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് പേരില്‍ നിന്നും വിവാഹാലോചനകള്‍ വന്ന കാലമായിരുന്നു അത്. പല കാരണങ്ങളാലും ജോര്‍ജുമായുള്ള വിവാഹത്തെ അമ്മ എതിര്‍ത്തു. അമ്മ മാത്രമല്ല സിനിമയിലെ പലരും എന്നോട് പറഞ്ഞു ഈ ബന്ധം വേണ്ടെന്ന്. എന്നിട്ടും ഞാനതില്‍ നിന്നും പിന്മാറിയില്ല. കാരണം അദ്ദേഹത്തെ ഞാന്‍ അത്രമാത്രം സ്‌നേഹിച്ചിരുന്നു. വിശ്വസിച്ചിരുന്നുവെന്നാണ് ശ്രീവിദ്യ പറയുന്നത്.

യഥാര്‍ത്ഥത്തില്‍ അദ്ദേഹം ആരാണെന്ന് പോലും മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. എന്നോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം സത്യമാണെന്ന് മാത്രം ഞാന്‍ വിശ്വസിച്ചു. ഈ വിവാഹം അമ്മ നടത്തിത്തരില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് വീടു വിട്ടു. വിവാഹത്തിന്റെ തലേന്നാള്‍ അമ്മ ഒരു തുണ്ടുകലാസില്‍ ഒരെഴുത്ത് കൊടുത്തുവിട്ടു. എഴുത്തു മാത്രമല്ല, വസ്ത്രങ്ങളും ആഭരണങ്ങളും കൊടുത്തു വിട്ടുവെന്നാണ് ശ്രീവിദ്യ പറയുന്നു.
നിനക്കു വേണ്ടി വാങ്ങിയ ആഭരണങ്ങളും വസ്ത്രങ്ങളും കൊടുത്തയക്കുന്നുവെന്നായിരുന്നു എഴുതിയിരുന്നത്. എഴുത്തു വായിച്ച് ഞാനൊരുപാട് കരഞ്ഞു. പിറ്റേന്ന് അമ്മ വന്നു, എന്നും വില കൂടിയ നല്ല വസ്ത്രങ്ങള്‍ മാത്രം ധരിച്ചു കണ്ടിരുന്ന അമ്മ അന്ന് ധരിച്ചിരുന്നത് വിലകുറഞ്ഞ പഴയ ഒരു സാരിയായിരുന്നു. മുഖവും വല്ലാതെ ക്ഷീണിച്ചിരുന്നുവെന്നാണ് ശ്രീവിദ്യ ഓര്‍ക്കുന്നത്.
ആ വേഷത്തിലും രൂപത്തിലും അമ്മയെ കണ്ട് ഞാന്‍ അമ്പരന്നു. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. അമ്മയുടെ സന്തോഷങ്ങളും അവസാനിച്ചു എന്ന് പറയുമ്പോലെയായിരുന്നു ആ മുഖം. വിവാഹം കഴിച്ച ആള്‍ ആരാണെന്ന് മനസിലാക്കാന്‍ എനിക്ക് ഏറെ കാലമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. വീടും പണവുമെല്ലാം നഷ്ടപ്പെട്ട് എനിക്ക് ഒടുവില്‍ അഭയമായത് അമ്മ തന്നെയാണ്. ജീവിതം എനിക്ക് നല്‍കിയ വലിയൊരു പാഠം കൂടിയായിരുന്നു അത്. അമ്മ എന്ന വലിയ പാഠം എന്നാണ് ശ്രീവിദ്യ പറഞ്ഞത്.

കമല്‍ ഹാസനുമായുള്ള പ്രണയത്തെ ഏറ്റവുമെതിര്‍ത്തത് അമ്മയാണോ എന്ന ചോദ്യത്തിനും ശ്രീവിദ്യ മറുപടി നല്‍കുന്നുണ്ട്. അമ്മ എതിര്‍ക്കുകയായിരുന്നില്ല. ശരിയായ ഒരു കാര്യം ഞങ്ങളെ പറഞ്ഞ് മനസ്സിലാക്കിത്തരികയായിരുന്നു. കമലിന്റെയും എന്റെയും കാര്യത്തില്‍ വലിയൊരു ജീവിത വിജയം സിനിമയിലുണ്ടെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ആളായിരുന്നു അമ്മയെന്നാണ് ശ്രീവിദ്യ പറയുന്നത്.
സ്വപ്‌നതുല്യമായ ആ കരിയറിനെ വളരെ ചെറുപ്പത്തില്‍ വിവാഹം കഴിച്ച് ഇല്ലാതാക്കണോ എന്നു മാത്രമേ, അമ്മ കമലിനോട് ചോദിച്ചുള്ളൂവെന്നാണ് ശ്രീവിദ്യ പറയുന്നത്. പക്ഷെ അത് മനസിലാക്കാന്‍ കമല്‍ തയ്യാറായില്ല. കാത്തിരിക്കുമെന്ന് ഞാന്‍ കരുതിയ വേറെ ജീവിതം തേടിപ്പോയി എന്നതാണ് സത്യം. പക്ഷെ എന്നിട്ടും ആ സൗഹൃദം ഞങ്ങള്‍ മുറിച്ചുമാറ്റിയില്ലെന്നും ശ്രീവിദ്യ പറയുന്നു.


Click it and Unblock the Notifications