വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ശ്രീവിദ്യയും കമല്‍ ഹാസനും; തടസമായത് അമ്മയോ? കമലിന്റെ കല്യാണം വേദനിപ്പിച്ചെന്ന് നടി

ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് താരമാണ് കമല്‍ ഹാസന്‍. സകലകലാ വല്ലഭന്‍ എന്ന് കമലിനെ വെറുതെ വിളിക്കുന്നതല്ല. സിനിമയുടെ എല്ലാ മേഖലയെക്കുറിച്ചും ആഴത്തില്‍ അറിവുണ്ട് അദ്ദേഹത്തിന്. തന്റെ സിനിമകളിലൂടെ എന്നെന്നും ഓര്‍മ്മിക്കപ്പെടും കമല്‍ ഹാസന്‍. അതേസമയം ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളുടെ പേരില്‍ മാത്രമല്ല കമല്‍ ഹാസന്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളത്. കമല്‍ ഹാസന്റെ പ്രണയ ബന്ധങ്ങളും വിവാഹങ്ങളുമെല്ലാം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നവയാണ്.

രണ്ട് തവണ വിവാഹിതനായിട്ടുണ്ട് കമല്‍ ഹാസന്‍. നര്‍ത്തകിയായ വാണി ഗണപതിയാണ് ആദ്യ ഭാര്യ. പിന്നീടാണ് നടി സരികയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. നടി ഗൗതമിയും കമല്‍ ഹാസനും 13 വര്‍ഷം ഒരുമിച്ച് കഴിഞ്ഞവരാണ്. 2016 ലാണ് ഇരുവരും പിരിയുന്നത്. കമല്‍ ഹാസന്റെ പ്രണയങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയതാണ് നടി ശ്രീവിദ്യമായുള്ളത്.

Sreevidya

തങ്ങളുടെ കരിയറിന്റെ തുടക്കകാലത്താണ് കമലും ശ്രീവിദ്യയും പ്രണയത്തിലാകുന്നത്. എന്നാല്‍ ആ പ്രണയം വിവാഹത്തിലേക്ക് എത്തിയില്ല. അതിന് മുമ്പ് ഇരുവരും പിരിയാന്‍ തീരുമാനിച്ചു. ഇരുവരുടേയും ഹൃദയം തകര്‍ത്ത വേര്‍ പിരിയലായിരുന്നു അത്. രണ്ട് വഴിക്ക് പിരിഞ്ഞുവെങ്കിലും പരസ്പരമുണ്ടായിരുന്ന സ്‌നേഹവും കരുതലുമെല്ലാം അതുപോലെ കാത്തു സൂക്ഷിച്ചിരുന്നു കമലും ശ്രീവിദ്യയും. ഒരിക്കല്‍ കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമലുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് ശ്രീവിദ്യ തുറന്ന് സംസാരിച്ചിരുന്നു.

''എന്റെ ജീവിതം തന്നെ തീര്‍ന്നുവെന്നാണ് എനിക്ക് തോന്നിയത്'' ശ്രീവിദ്യ പറയുന്നു. ''ഞങ്ങളുടെ കുടുംബങ്ങള്‍ ഞങ്ങള്‍ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കമലിന്റെ അച്ഛന് ഞാന്‍ പ്രിയങ്കരിയായിരുന്നു. കമല്‍ വലിയ ഹീറോ ആയി വരുന്ന കാലമാണ്'' എന്നാണ് ശ്രീവിദ്യ ഓര്‍ക്കുന്നത്. കാത്തിരിക്കണം എന്നായിരുന്നു കമല്‍ പറഞ്ഞത്. എന്നാല്‍ വിവാഹം വൈകിപ്പിക്കാന്‍ ശ്രീവിദ്യ ഒരുക്കമായിരുന്നില്ല.

കുടുംബത്തെ എതിര്‍ത്താന്‍ താന്‍ ഒരുക്കമായിരുന്നില്ല. ഇതാണോ നിന്റെ അവസാന തീരുമാനമെന്ന് അദ്ദേഹം ചോദിച്ചു. ശേഷം അദ്ദേഹം പോയി. കുറച്ച് കാലത്തേക്ക് എന്നെ വിളിച്ചതു പോലുമില്ല. പിന്നീട് ഒരു ദിവസം എന്റെ വീട്ടില്‍ വന്നു. ഇത്തവണ ശ്രീവിദ്യയുടെ അമ്മ ഇടപെട്ടു. നാലഞ്ച് കൊല്ലം കൂടെ കാത്തിരിക്കാനാണ് അമ്മ പറഞ്ഞ്. കമല്‍ വളര്‍ന്നു വരികയാണ്. ശ്രീവിദ്യയും വലിയ താരമാകാനുള്ള പ്രതിഭയുള്ളവളാണ്. ഭാവിയില്‍ ഇപ്പോഴെടുക്കുന്ന തീരുമാനത്തില്‍ കുറ്റബോധമുണ്ടാകാന്‍ പാടില്ല. ഇപ്പോള്‍ 22 വയസ് മാത്രമാണ് പ്രായം. തിരക്കു പിടിക്കേണ്ടെന്ന് അമ്മ പറഞ്ഞു. അമ്മ പറഞ്ഞത് ശരിയായിരുന്നുവെന്നാണ് ശ്രീവിദ്യ പറയുന്നത്.

Take a Poll

Sreevidya

പിന്നീടാണ് കമല്‍ ഹാസന്‍ വാണി ഗണപതിയെ വിവാഹം കഴിക്കുന്നത്. ''എന്നെയത് വല്ലാതെ വേദനിപ്പിച്ചു. സ്ത്രീയെന്ന നിലയില്‍ ഞാനൊരു പരാജയമാണെന്ന് തോന്നി. എനിക്കില്ലാത്ത എന്താണ് അവള്‍ക്കുള്ളതെന്ന് ഞാന്‍ ചിന്തിച്ചു. ഞങ്ങള്‍ അതിന് ശേഷം അടുത്ത സുഹൃത്തുക്കളായില്ലെങ്കിലും എപ്പോഴും സൗഹൃദം നിലനിര്‍ത്തിയിരുന്നു'' എന്നാണ് ശ്രീവിദ്യ പറഞ്ഞത്. അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം നല്‍കിയൊരു അഭിമുഖത്തിലും ശ്രീവിദ്യയെ കാമുകി എന്നാണ് കമല്‍ ഹാസന്‍ അഭിസംബോധന ചെയ്തിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം ഇന്ത്യന്‍ ടുവാണ് കമല്‍ ഹാസന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ സിനിമ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് നേരിട്ടത്. ഇന്ത്യന്റെ മൂന്നാം ഭാഗം അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. അതേസമയം തഗ്ഗ് ലൈഫ് ആണ് ചിത്രീകരണം നടക്കുന്ന സിനിമ. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിമ്പു, തൃഷ, അശോക് ശെല്‍വന്‍, ഐശ്വര്യ ലക്ഷ്മി, സാന്യ മല്‍ഹോത്ര, പങ്കജ് തൃപാഠി, ജോജു ജോര്‍ജ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

FAQs
കമല്‍ ഹാസന്റെ മക്കള്‍ ആരെല്ലാം?

നടിമാരായ ശ്രുതി ഹാസനും അക്ഷര ഹാസനുമാണ് കമല്‍ ഹാസന്റെ മക്കള്‍

Filmibeat Entertainment

Read more about: sreevidya kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X