എനിക്കൊരു കൂട്ടായിരുന്നു, എപ്പോഴും കൂടെ തന്നെ; ആ ഭാഗ്യം അവനുണ്ടായില്ല; അനിയനെക്കുറിച്ച് സുരാജ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികളിലൂടെയാണ് സുരാജ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് മിനിസ്‌ക്രീനിലെത്തി. തുടര്‍ന്നാണ് സിനിമയിലേക്ക് എത്തുന്നത്. മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരങ്ങള്‍ നിരവധി തവണ നേടിയ, മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള കൊമേഡിയനായിരുന്നു സുരാജ്. എന്നാല്‍ പിന്നീട് സുരാജ് വെഞ്ഞാറമൂട് തന്റെ ഗിയറൊന്ന് മാറ്റി.

കൊമേഡിയനില്‍ നിന്നും നായകനിലേക്ക് സുരാജ് മാറി നടന്നു. മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം സുരാജിനെ തേടിയെത്തുകയും ചെയ്തു. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായകനാണ് സുരാജ്. അതേസമയം സുരാജ് ഇന്നും മനസില്‍ കൊണ്ടു നടക്കുന്നൊരു വിഷമമുണ്ട്. തന്റെ അനിയന്‍ അരുണിന്റെ മരണം.

Suraj Venjaramoodu

കോമഡി ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് സുപിരിചതനായിരുന്നു അരുണ്‍. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായൊരു വാഹനാപകടത്തില്‍ അരുണ്‍ മരണപ്പെടുകയായിരുന്നു. ഇപ്പോഴിതാ തന്റെ സഹോദരനെക്കുറിച്ച് സുരാജ് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മുമ്പൊരിക്കല്‍ കഥ ഇതുവരെ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് സുരാജ് സഹോദരനെക്കുറിച്ച് സംസാരിച്ചത്.

എന്റെ കസിന്‍ ബ്രദറാണ്, കുഞ്ഞമ്മയുടെ മകന്‍. ചാനലിലൊക്കെ ഒരുപാട് പരിപാടികള്‍ ചെയ്തിട്ടുണ്ട്. സിനിമയില്‍ വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഞാന്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച സംഭവം എന്റെ അനിയന്റെ മരണമായിരുന്നുവെന്നാണ് സുരാജ് പറയുന്നത്. സുരാജ് വികാരഭരിതനായി മാറുന്നത് വീഡിയോയില്‍ കാണാം. ഈ വീഡിയോ മഴവില്‍ മനോരമയുടെ യൂട്യൂബ് ചാനല്‍ വീണ്ടും പങ്കുവെക്കുകയായിരുന്നു.

ചേട്ടന്റേന്നാണ് ഞാന്‍ മിമിക്രി പഠിക്കുന്നത്. നമ്മളയൊക്കെ കണ്ടാണ് അവന്‍ വളരുന്നത്. അവന് മിമിക്ര പറഞ്ഞു കൊടുക്കുന്നത് ഞാനായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ എന്റെ കൂടെ തന്നെയായിരുന്നു. അനിയന്‍ എന്നതിലുപരിയായി ഏറ്റവും ഇഷ്ടമുള്ള സുഹൃത്ത് കൂടിയായിരുന്നു. എപ്പോഴും എന്റെ കൂടെയായിരുന്നു നടന്നിരുന്നത്. സിനിമയ്ക്ക് പോകുമ്പോഴും എന്തെങ്കിലും പ്രോഗ്രാം കാണാന്‍ പോകുമ്പോഴുമെല്ലാം എനിക്കൊരു കൂട്ടായിട്ടുണ്ടായിരുന്നുവെന്നാണ് സുരാജ് പറയുന്നത്.

അവന്‍ ഓരോ മിമിക്രി ഐറ്റങ്ങളൊക്കെ ചോദിക്കും. ഞാന്‍ കാണിച്ചു കൊടുക്കും. അതില്‍ അവന് സമ്മാനമൊക്കെ കിട്ടുമ്പോള്‍ സന്തോഷമാണ്. എനിക്ക് അനൗണ്‍സ്‌മെന്റ് പരിപാടിയുണ്ടായിരുന്നു. ആദ്യം ചേട്ടനായിരുന്നു. പിന്നീട് ഞാന്‍ ഏറ്റെടുത്തു. ഉത്സവപ്പറമ്പിലെ അനൗണ്‍സ്‌മെന്റ് മുതല്‍ ടെക്‌സ്റ്റൈല്‍സിന്റെ വരെയുണ്ടായിരുന്നു. ഞാന്‍ സിനിമയില്‍ വന്ന ശേഷം അതെല്ലാം എന്റെ അനിയനെയായിരുന്നു ഏല്‍പ്പിച്ചിരുന്നതെന്നും സുരാജ് പറയുന്നു.

Suraj Venjaramoodu

പിന്നെ അവനായിരുന്നു എല്ലാം ചെയ്തിരുന്നത്. ട്രൂപ്പുകളില്‍ പോയിരുന്നതും വോയ്‌സ് കൊടുത്തിരുന്നതുമെല്ലാം. സ്വന്തമായിട്ട് റെക്കോര്‍ഡിംഗ് സ്റ്റുഡിയോ തുടങ്ങിയിരുന്നു. ചാനല്‍ പരിപാടികള്‍ ചെയ്തു. സിനിമയില്‍ എന്‍ട്രി ആയതാണ്. പക്ഷെ ആ സിനിമ കാണാനുള്ള ഭാഗ്യം അവനുണ്ടായില്ല. അതിന് മുമ്പ് തന്നെ അവന്‍ നമ്മളെ വിട്ടു പോയി എന്നും സുരാജ് പറയുന്നു.

മദനോല്‍സവം ആണ് സുരാജിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. പ്രൊഫസര്‍ ഡിങ്കന്‍, അച്ചാര്‍ വരുത്തിയ വിന തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്. ഒടിടി ലോകത്തേക്കും സുരാജ് ഈ വര്‍ഷം കടന്നു വരുമെന്നാണ് കരുതപ്പെടുന്നത്.

More from Filmibeat

Read more about: suraj venjaramoodu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X