ദുൽഖറിനും പ്രണവിനും ഉള്ള ലോഡ് എന്തായാലും ഗോകുലിന് ഉണ്ടാവില്ല, കാരണം.!; മകനെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്

താരങ്ങളുടെ മക്കൾ സിനിമയിലേക്ക് വരുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി മാതാപിതാക്കളുമായുള്ള താരതമ്യപ്പെടുത്തലുകളാണ്. പ്രണവ് മോഹൻലാൽ, ദുൽഖർ സൽമാൻ, ഗോകുൽ സുരേഷ് എന്നിവരെല്ലാം ഈ പ്രശ്‌നം നേരിട്ടിട്ടുണ്ട്. ആദ്യ സിനിമയ്ക്ക് ശേഷം ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നവരാണ് ഇവർ മൂന്ന് പേരും. ദുൽഖറും പ്രണവും അതിൽ ഏറ്റവും മോശം അനുഭവങ്ങൾ ഉള്ളവരാണ്. അച്ഛന്റെ ഏഴ് അയലത്ത് എത്താൻ പറ്റില്ലല്ലോ, എന്തിനാണ് പറ്റാത്ത പണിക്ക് ഇറങ്ങുന്നതെന്നായിരുന്നു അവർ കേട്ട ചോദ്യം.

ഒരിക്കൽ സുരേഷ് ഗോപി ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും മക്കൾക്ക് മേൽ വരുന്ന ഭാരം തന്റെ മകൻ ഗോകുൽ സുരേഷിനുണ്ടാവില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അതിന്റെ കാരണവും സുരേഷ് ഗോപി വ്യക്തമാക്കി. ഗോകുലിനൊപ്പം മുമ്പ് ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

pranav suresh gopi

"ഞാൻ മോഡെസ്റ്റാവുന്നതല്ല. പക്ഷേ യേശുദാസിന്റെ മകൻ പാടുന്നു എന്ന് പറയുമ്പോഴുള്ള വിജയ്ക്ക് ഉണ്ടാകുന്ന ലോഡ്, മമ്മൂട്ടിയുടെ മകൻ അഭിനയിക്കുന്നു എന്ന് പറയുമ്പോൾ ദുൽഖറിനുള്ള ലോഡ്, പ്രണവിന് ഉള്ള ലോഡ്, അത് എന്തായാലും ഗോകുലിന് ഉണ്ടാവില്ല. കാരണം ഞാൻ അത്രയും വലിയ ആക്ടറല്ല," എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.

അച്ഛൻ തനിക്ക് അങ്ങനെ ഒരു പ്രഷർ തന്നിട്ടില്ലെന്ന് ഗോകുലും ഈ അഭിമുഖത്തിൽ പറയുകയുണ്ടായി. അച്ഛൻ സ്വന്തം കരിയറിൽ അങ്ങനെ ഒരു പ്രഷർ ബിൽഡ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങൾക്കും അങ്ങനൊരു പ്രഷർ തന്നിട്ടില്ല. നിനക്ക് ഇങ്ങനെ ഒരു ഉത്തരവാദിത്തമുണ്ട്. അത് കളയരുത് എന്ന് പറഞ്ഞ് ടെൻഷനടിപ്പിക്കില്ല. പഠിത്തത്തിന്റെ കാര്യമാണെങ്കിലും സിനിമയുടെ കാര്യമാണെങ്കിലും ഒരിക്കലും പ്രഷർ തന്നിട്ടില്ല, ഗോകുൽ സുരേഷ് വ്യക്തമാക്കി.

അതേസമയം മകന്റെ സിനിമകൾ താൻ കാണാറുണ്ടായിരുന്നില്ലെന്നും സുരേഷ് ഗോപി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഗോകുലിന്റെ സിനിമകളൊന്നും കാണാറില്ലായിരുന്നു. ഇര വന്നപ്പോൾ രാധിക എന്നോട് പറഞ്ഞു, ഏട്ടൻ ഇതുവരെ ഇറങ്ങിയ അവന്റെ രണ്ട് പടവും കണ്ടിട്ടില്ല, ഇര നന്നായി ഓടുന്നു, ഉണ്ണി മുകുന്ദൻ വരെ ചോദിക്കുന്നുണ്ട് പടം കണ്ടിട്ട് അച്ഛൻ വല്ലോം പറഞ്ഞോ എന്ന്. ഏട്ടൻ അവന്റെ പടങ്ങൾ പോലും കാണുന്നില്ലെന്ന് അവന് പരാതിയുണ്ടെന്ന് രാധിക പറഞ്ഞു.

suresh gopi gokul sursh

അങ്ങനെ ഏരിസ് ഫ്ളെക്സിൽ പോയി ഇര കണ്ടു. അവിടെ വെച്ച് തനിക്ക് കുറ്റബോധം തോന്നി. അവൻ ആ സിനിമ ഡബ്ബ് ചെയ്യുന്ന സമയത്ത് ഒന്ന് കൂടെ പോയിരുന്നെങ്കിൽ ചില ഏരിയകൾ ബ്ലാസ്റ്റ് ചെയ്തുകൊടുക്കാമായിരുന്നു. അവന്റെ പൊട്ടൻഷ്യൽ അതിലുണ്ട്. പക്ഷേ അത് ഒന്ന് ബൂസ്റ്റ് ചെയ്ത് വിടണം. ഗോകുൽ അങ്ങനെയൊരു ഫേസിൽ നിൽക്കുകയാണ്. അവന് ഒരുപാട് പഠിക്കാനുണ്ട്. ശരിയായത് അവൻ തെരഞ്ഞെടുക്കുന്ന സമയം വരും. അത് വരുന്നത് വരെ കാത്തിരിക്കാമെന്നാണ് അന്ന് സുരേഷ് ഗോപി പറഞ്ഞത്.

അതേസമയം ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ കിങ് ഓഫ് കൊത്തയിൽ ഗോകുൽ സുരേഷും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ചെമ്പൻ വിനോദ് ജോസ്, ഷബീർ കല്ലറക്കൽ, പ്രസന്ന, നൈല ഉഷ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X