'ശോഭനയ്ക്കൊപ്പമുള്ള ആ ​ഗാനരം​ഗം കണ്ട‍ാൽ രാധിക എഴുന്നേറ്റ് പോകും; കൊച്ചുകുട്ടികൾ ശാഠ്യം പിടിക്കുന്നത് പോലെ'

അഭിനയ രം​ഗത്ത് ഇന്ന് പഴയത് പോലെ സജീവമല്ല സുരേഷ് ​ഗോപി. കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ​ഗോപിക്ക് സിനിമകളിലേക്ക് ശ്രദ്ധ നൽകാനാകുന്നില്ല. കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെ‌ട്ട നായക നടനായിരുന്നു ഒരു കാലത്ത് സുരേഷ് ​ഗോപി. പിന്നീട് ആക്ഷൻ സിനിമകളും തുടരെ ചെയ്തു. വളരെ ഇന്റിമേറ്റായി അഭിനയിക്കേണ്ടി വന്ന ചില സിനിമകളും സുരേഷ് ​ഗോപി ചെയ്തിട്ടുണ്ട്. ലങ്ക എന്ന സിനിമ റിലീസ് ചെയ്ത സമയത്ത് വലിയ ചർച്ചയായിരുന്നു.

Also Read
അത് ഇ​ദ്ദേഹത്തിന്റെ ഈ​ഗോ ഹർട്ടാക്കി, പേളിക്കെതിരെ വരുത്തി തീർത്ത വിവാദം; ജോ മലയിലിനെതിരെ കുറിപ്പ്
അത് ഇ​ദ്ദേഹത്തിന്റെ ഈ​ഗോ ഹർട്ടാക്കി, പേളിക്കെതിരെ വരുത്തി തീർത്ത വിവാദം; ജോ മലയിലിനെതിരെ കുറിപ്പ്

ഒരു സിനിമയിൽ ലിപ് ലോക് രം​ഗം വന്നാൽ ചെയ്യുമോ എന്ന ചോദ്യത്തിന് സുരേഷ് ​ഗോപി മുമ്പൊരിക്കൽ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ കലാകാരനാണ്. സിനിമ ആവശ്യപ്പെടുന്നുണ്ടെന്ന് തോന്നിയാൽ ചെയ്യും. വീട്ടിൽ അതേക്കുറിച്ച് ചർച്ച പോലും ഉണ്ടാകില്ലെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. ഭാര്യ രാധികയ്ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളെക്കുറിച്ചും സുരേഷ് ​ഗോപി അഭിമുഖത്തിൽ സംസാരിച്ചു.

Suresh Gopi s Wife

സിന്ദൂരരേഖ എന്ന സിനിമയിൽ ഒരു പാട്ടുണ്ട്. ടിവിയിൽ ആ പാട്ട് ഇടയ്ക്കിടെ വരും. രാധിക അത് കാണും. ഒരിടം വരുമ്പോൾ മാത്രം രാധിക പതുക്കെ എഴുന്നേറ്റ് പോകും. പായയിൽ രണ്ട് പേരും കിടന്നി‌ട്ടുള്ള രം​ഗമാണ്. നാലഞ്ച് പ്രാവശ്യം ഞാനത് ശ്രദ്ധിച്ചു. അതേസമയം ശോഭനയുടെ കൂടെ അഭിനയിക്കുന്നത് കാണുമ്പോൾ ഇവരാണല്ലോ ശരിക്കും ഭാര്യയും ഭർത്താവും എന്ന് ഇപ്പോഴും പറയും.

Recommended For You
ഞാനെന്നൊരാൾ ജീവിച്ചിരിപ്പുണ്ടോന്ന് പോലും നിനക്കറിയില്ലെന്ന് അന്ന് പറഞ്ഞു; കാലം കണക്ക് ചോദിക്കാതെ പോയിട്ടില്ല!
ഞാനെന്നൊരാൾ ജീവിച്ചിരിപ്പുണ്ടോന്ന് പോലും നിനക്കറിയില്ലെന്ന് അന്ന് പറഞ്ഞു; കാലം കണക്ക് ചോദിക്കാതെ പോയിട്ടില്ല!

മാനത്തെ കൊട്ടാരം എന്ന സിനിമ സൂപ്പർഹിറ്റായിരുന്നു. അതിൽ ഞാൻ ഖുശ്ബുവിനെ കോരിയെടുക്കുന്നുണ്ട്. അന്നെന്റെ നടു രണ്ട് മൂന്ന് പ്രാവശ്യം ഒടിഞ്ഞതാണ്. വീ‌ട്ടിൽ ചെന്നപ്പോൾ രാധിക എന്നെ അതുപോലെ എടുക്കണമെന്ന് പറഞ്ഞു. കൊച്ചുകുട്ടികൾ ശാഠ്യം പിടിക്കുന്നത് പോലെ പറഞ്ഞു. സിനിമയിലേത് പോലെ രാധികയെ താൻ എടുത്തെന്നും സുരേഷ് ​ഗോപി ഓർത്തു.

എനിക്ക് ലാളിക്കപ്പെടുന്നത് ഇഷ്ടമാണ്. കാലത്ത് ബ്രേക്ക്ഫാസ്റ്റ് എനിക്ക് വാരി തരുന്നത് രാധികയാണ്. അത് കൊഞ്ചൽ പോലെയാണ് എനിക്ക് തോന്നുന്നത്. അതേസമയം തന്റെ ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിൽ കൊഞ്ചൽ മുങ്ങിപ്പോകാറുണ്ട്. രണ്ട് ഇഡ്ഡലിക്ക് മുകളിൽ ഒരു ഉരുള കൂടി വന്നാൽ മതിയെന്ന് പറയും. ചമ്മന്തിക്ക് രുചി കൂടിയാൽ ഒരു ഇഡലി കൂടുതൽ കഴിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X