twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അജിത് സിനിമയ്ക്ക് ഒപ്പമിറങ്ങിയ വിജയ് പടത്തിന് ആളില്ല; കലിപ്പായ നടൻ, പിന്നീട് സംഭവിച്ചത്!, നിർമ്മാതാവ് പറയുന്നു

    |

    മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഫ്രണ്ട്സ്. ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരാണ് ഉള്ളത്. മലയാളത്തിൽ ഗംഭീര കളക്ഷൻ നേടിയ ചിത്രം തമിഴിലേക്ക് ഇതേ പേരിൽ റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

    സിദ്ദിഖ് തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്തത്. ഇന്ന് തമിഴിലെ സൂപ്പർ താരങ്ങളായ വിജയ്‌യും, സൂര്യയും ഒപ്പം രമേശ് ഖന്നയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സ്വർഗ്ഗചിത്ര അപ്പച്ചൻ ആയിരുന്നു ചിത്രം തമിഴിൽ നിർമ്മിച്ചത്.

    ajith vijay

    Also Read: ഒറ്റയ്ക്ക് വന്നാല്‍ മതി, പാരന്റിനെ കൂട്ടണ്ട എന്ന് പറഞ്ഞു; ദുരനുഭവം വെളിപ്പെടുത്തി ഗ്രേസ് ആന്റണിAlso Read: ഒറ്റയ്ക്ക് വന്നാല്‍ മതി, പാരന്റിനെ കൂട്ടണ്ട എന്ന് പറഞ്ഞു; ദുരനുഭവം വെളിപ്പെടുത്തി ഗ്രേസ് ആന്റണി

    പൊങ്കൽ റിലീസായാണ് ചിത്രം റിലീസ് ചെയ്തത്. അന്ന് ഫ്രണ്ട്സിന് എതിരാളി ആയി ഉണ്ടായിരുന്നത് അജിത് നായകനായ ദീന ആയിരുന്നു. പടമിറങ്ങി ആദ്യ ദിനം ആളുകൾ കയറാതായതോടെ ആശങ്ക പ്രകടിപ്പിച്ച് വിജയ് എത്തിയതും പിന്നീട് സിനിമയ്ക്ക് സംഭവിച്ചതും ഓർക്കുകയാണ് നിർമ്മാതാവ് സ്വർഗ്ഗ ചിത്ര അപ്പച്ചൻ. ഒരിക്കൽ മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം സിനിമയുടെ റിലീസ് സംബന്ധിച്ച് ഉണ്ടായ സംഭവങ്ങൾ പറഞ്ഞത്. വിശദമായി വായിക്കാം.

    'ഫ്രണ്ട്സ്, വഞ്ചിനാഥൻ, അജിത്തിന്റെ ദീന എന്നി സിനിമകൾ ഒരുമിച്ചാണ് ഇറങ്ങുന്നത്. അതൊരു പൊങ്കലിന് ആയിരുന്നു. ദീനയ്ക്ക് ആയിരുന്നു ആളുകൾ അധികവും. പിന്നെ വിജയ്കാന്തിന്റെ പടം വാഞ്ചിനാഥനും. ഷാജി കൈലാസ് ആണ് ആ സിനിമ സംവിധാനം ചെയ്തത്. സുര്യയെ ഒന്നും അന്ന് ആർക്കും അറിയില്ല,'

    'നമ്മുടെ ഫ്രണ്ട്സിന് ആൾ കുറവായിരുന്നു. തിയേറ്ററുകാർ എല്ലാം ഉറപ്പിച്ചു ഫ്രണ്ട്സ് ഹിറ്റാവില്ല. ദീനയാണ് ഓടുകയെന്ന്. സിദ്ദിഖ് അവിടെ നിന്ന് ഇങ്ങോട്ട് പോന്നു. അന്ന് ഏരിയ ഒന്നും വിറ്റിട്ടില്ല. ഞാൻ സ്വന്തമായി റിലീസ് ചെയ്യുകയായിരുന്നു. തമിഴ്നാട് മുഴുവൻ. ഓവർസീസ് പോലും വിറ്റിട്ടുണ്ടായിരുന്നില്ല. സാറ്റലൈറ്റോ ഒന്നും വിറ്റിട്ടില്ല,'

    'വിജയ്യുടെ അച്ഛൻ ചന്ദ്രശേഖർ പറയുമായിരുന്നു, ഇത് വിറ്റില്ലലോ എന്ന്. അന്നൊക്കെ വിറ്റാൽ ഉടനെ വ്യാജ ഡിസ്‌ക് ഇറങ്ങും. അതുകാരണം ഒന്ന് പിടിച്ചു വെച്ചതാണ്. എന്നിട്ടും അത് ഇറങ്ങി. ഏഴ് ദിവസം കഴിഞ്ഞപ്പോൾ നമ്മൾ സിനിമ സാറ്റലൈറ്റിന് വിറ്റു. പടം ഹിറ്റ് ആയത് കൊണ്ട് കുഴപ്പമുണ്ടായില്ല. പടം പൊട്ടിയാൽ ആരും എടുക്കില്ല,'

    'റിലീസ് കഴിഞ്ഞ അന്നത്തെ ദിവസം വൈകുന്നേരം നാല് മണിയായപ്പോൾ വിജയ് ഫ്ലാറ്റിലേക്ക് കയറി വന്നു. വളരെ ഗ്ലൂമിയായി തലയൊക്കെ താഴ്ത്തി ഇരിക്കുകയായിരുന്നു ആൾ. പടം ഫ്ലോപ്പായി സാർ. എല്ലാ തിയേറ്ററുകാരും എന്നെ വിളിച്ചു പറഞ്ഞു. ഞാൻ ഡൗൺ ആയില്ല. കാരണം അനിയത്തിപ്രാവിനും മണിച്ചിത്രത്താഴിന് ഒന്നും ആദ്യ ദിവസം ആളുണ്ടായിരുന്നില്ല. പക്ഷെ കയറി വന്നു. കയറി വരുമെന്ന് എനിക്ക് അറിയാം,'

    'സിനിമ കാണുന്നവർ ഒക്കെ ആസ്വദിക്കുന്നുണ്ട്. ഞാൻ വിജയോട് പറഞ്ഞു, ഒരു മൂന്ന് ദിവസം വിട്ടേക്കു എന്ന്. പക്ഷെ ആൾ സങ്കടത്തോടെ ദേഷ്യപ്പെടുകയാണ്. അച്ഛനോട് സംസാരിക്കാൻ പറഞ്ഞു. ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹം ഇത് ധൈര്യം ഒന്നുമല്ല ആരും ഓവർസീസ് വാങ്ങാൻ ഒന്നും പോകുന്നില്ല എന്നൊക്കെ പറഞ്ഞു,'

    'ഞാൻ അത് കഴിഞ്ഞ് വീണ്ടും വിജയോട് പറഞ്ഞു. ഫാസിൽ സാറിന്റെ സിനിമകൾക്ക് ഒക്കെ ഇങ്ങനെ സംഭവിച്ചിട്ടുണ്ട് ആളുകൾ വരുമെന്ന്. തിങ്കളാഴ്ച മുതൽ ആളുകൾ ഉണ്ടാവും. നിങ്ങൾ തിങ്കളാഴ്‌ച വൈകുന്നേരം വരൂ. ദീനായേക്കാൾ ആളുകൾ നമ്മുടെ സിനിമയ്ക്ക് ഇല്ലെങ്കിൽ ഞാൻ ഈ പണി നിർത്തും എന്ന് പറഞ്ഞു. എനിക്ക് അത്രയും വിഷമമായി,'

    'അടുത്ത ദിവസം വീണ്ടും വന്നു. ആൾ കുറവാണ് സാർ പക്ഷെ തിയേറ്ററിൽ നല്ല ചിരിയൊക്കെ ഉണ്ടെന്ന്. സിനിമ പൊട്ടിയാൽ വിജയ്‌യുടെ രണ്ടു കോടി എന്ന സാലറിയും താഴെ പോകും ഇമേജും താഴെ പോകും. അതിന്റെ വിഷമമാണ്. അതിനെ കുറ്റം പറയാൻ പറ്റില്ല. അന്ന് വിജയ്‌യുടെ എതിരാളി ആണ് അജിത്. അങ്ങനെയുള്ളപ്പോൾ ആ പടം പൊട്ടിയാൽ അവന് സഹിക്കാൻ പറ്റുമോ,'

    vijay ajith

    Also Read: അര്‍ച്ചന കവി പ്രണയത്തില്‍! കാമുകനെ തേടിയിറങ്ങിയ സുഹൃത്തിന് കിട്ടിയ മറുപടി ഇങ്ങനെAlso Read: അര്‍ച്ചന കവി പ്രണയത്തില്‍! കാമുകനെ തേടിയിറങ്ങിയ സുഹൃത്തിന് കിട്ടിയ മറുപടി ഇങ്ങനെ

    'ഞായറാഴ്ച ആയപ്പോൾ അവരുടെ അവിടെയെല്ലാം തിയേറ്റർ നിറഞ്ഞിരിക്കുകയാണെന്ന് വിജയ് വന്നു പറഞ്ഞു. ഞാൻ പറഞ്ഞു തിങ്കളാഴ്ച ആവട്ടേയെന്ന്. തിങ്കളാഴ്ച്ച അവിടെ പൊങ്കൽ ആണ്. സിനിമകൾക്ക് എല്ലാം ആളുകൾ ഉണ്ട്. നമ്മുടെ സിനിമയ്ക്ക് മൂന്ന് ഷോക്കുള്ള ആളുകൾ വന്ന് തിരിച്ചു പോവുകയാണ്. ഞാൻ അവിടെ ഒരു കാര്യം ചെയ്തിരുന്നു,'

    'അവിടത്തെ രണ്ടു പ്രധാന പത്രങ്ങളിൽ നൂറ് ദിവസത്തേക്ക് ഫ്രണ്ട് പേജിൽ പരസ്യം നൽകാൻ കൊടുത്തു. അന്ന് ഫ്രണ്ട് പേജിൽ പരസ്യം വരുന്നത് ചുരുക്കമാണ്. സിനിമക്കാർക്കിടയിൽ വരെ ഇത് ചർച്ചയായി. വിജയുടെ അച്ഛൻ ഒക്കെ അന്തം വിട്ടുപോയി. അങ്ങനെ പടം 100 തിയേറ്ററുകളിൽ ഉണ്ടെങ്കിൽ അതിൽ 90ലും നൂറ് ദിവസവും പിടിച്ചു നിന്നു. വിജയ് അന്തം വിട്ടുപോയി,'

    'പടം ഇറങ്ങി രണ്ടാമത്തെ ആഴ്ച ദീനയുമില്ല വാഞ്ചിനാഥനും ഇല്ല. സത്യം പറഞ്ഞാൽ വിജയ് സറണ്ടറായി. അവനു സ്നേഹവും ബഹുമാനവും ഒക്കെ കൂടി. അതിനിടെ ഓവർസീസ് കൊടുത്തു. നമ്മുക്ക് നല്ല പേരും കിട്ടി ലാഭവും കിട്ടി' സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറഞ്ഞു.

    Read more about: vijay
    English summary
    When Swargachithra Appachan Opened Up What Happened When Vijay's Friends And Ajith's Movie Released Together
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X