ദുൽഖറിനെ ഹോട്ടായി തോന്നിയിട്ടില്ല, ക്യൂട്ടാണ്‌; ആ നടനാണ് മലയാളത്തിൽ ഏറ്റവും ഹോട്ട്; ദുർഗ കൃഷ്ണ പറഞ്ഞത്

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് നടി ദുർഗ കൃഷ്ണ. വിമാനം എന്ന സിനിമയിലൂടെ ആയിരുന്നു ദുർഗയുടെ സിനിമാ അരങ്ങേറ്റം.

പൃഥ്വിരാജിന്റെ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പല ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും ദുർഗയ്ക്ക് കഴിഞ്ഞു. ദുർഗയുടെതായി അവസാനം പുറത്തിറങ്ങിയ ഉടൽ, കുടുക്ക് തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു.

Dulquer Salmaan  durga krishna

കൃഷ്ണ ശങ്കർ, ദുർഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സൈ-ഫൈ ത്രില്ലർ സിനിമ ആയിരുന്നു കുടുക്ക് 2025. ബില ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഷൻ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിൽ ദുർഗ പങ്കെടുത്തിരുന്നു. അതിൽ ഒരു അഭിമുഖത്തിൽ മലയാള സിനിമയിലെ യൂത്തൻമാരെ കുറിച്ച് ദുർഗ കൃഷ്ണ പറഞ്ഞിരുന്നു.

ആ വാക്കുകൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. കൃഷ്ണ ശങ്കറിനോടൊപ്പം ബിഹൈൻഡ് വുഡ്സ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു ദുർഗ തന്റെ അഭിപ്രായം പങ്കുവച്ചത്.

മലയാള സിനിമയിലെ യൂത്തന്മാരിൽ ആരാണ് കൂടുതൽ ഹോട്ടെന്നാണ് നടി പറഞ്ഞത്. അവതാരകയുടെ അത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുർഗ.

ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, ഫഹദ് ഫാസിൽ എന്നിവരെ അവരുടെ ഹോട്ട്നസിന് അനുസരിച്ച് റാങ്ക് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു അവതാരക.

പൃഥ്വിരാജിനെയാണ് ഏറ്റവും ഹോട്ടായ നടനായി ദുർഗ വിശേഷിപ്പിച്ചത്. ദുൽഖർ സൽമാനെ ക്യൂട്ട് ആന്റ് ഹാൻഡ്സമായ നടനായാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ദുർഗ പറഞ്ഞു.

ലിസ്റ്റിലുള്ള നടന്മാരിൽ പൃഥ്വിരാജ് ആണ് ഏറ്റവും ഹോട്ടായിട്ട് എനിക്ക് തോന്നിയത്. അതു കഴിഞ്ഞ് ടൊവിനോ തോമസ്.

ദുൽഖറിനെയാണ് പിന്നെ എനിക്ക് ഹോട്ട് ആയി തോന്നിയത്. ഭയങ്കര ക്യൂട്ട് ആൻഡ് ഹാൻഡ്സം ആയിട്ടാണ് തോന്നിയിട്ടുള്ളതെന്നുമാണ് ദുർഗ കൃഷ്ണ പറഞ്ഞത്.

കൂട്ടത്തിൽ കല്യാണം കഴിഞ്ഞെങ്കിലും തനിക്ക് ഡേറ്റിംഗിന് പോവാൻ താൽപര്യം തോന്നിയിട്ടുള്ള നടൻ രൺബീർ കപൂർ ആണെന്നും ദുർഗ പറയുന്നുണ്ട്.

അതേസമയം, 2022 ൽ പുറത്തിറങ്ങിയ ഉടൽ എന്ന ചിത്രത്തിലെ ദുർഗയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. സിനിമയിലെ ലിപ് ലോക്കിന്റെ പേരിൽ താരം കുറെ വിമർശനങ്ങൾ നേരിട്ടെങ്കിലും പ്രകടനത്തിൽ ഞെട്ടിച്ചിരുന്നു.

മോഹൻലാൽ നായകനായ റാം ആണ് താരത്തിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. ശ്രദ്ധേയ കഥാപാത്രത്തെയാണ് അതിൽ അവതരിപ്പിക്കുന്നത് എന്നാണ് വിവരം.

നേരത്തെ ഒരു അഭിമുഖത്തിൽ മോഹൻലാലിനോടുള്ള തന്റെ ആരാധനയെ കുറിച്ച് ദുർഗ പറഞ്ഞ വാക്കുകൾ വളരെയധികം ശ്രദ്ധനേടിയിരുന്നു.

കുഞ്ഞു നാൾ മുതൽ താൻ കടുത്ത മോഹൻലാൽ ആരാധിക ആയിരുന്നെന്നും ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ നാൾ മുതൽ താൻ അദ്ദേഹത്തിന് മെസേജ് അയക്കാറുണ്ടായിരുന്നു എന്നുമാണ് ദുർഗ പറഞ്ഞത്.

പതിനാറാം വയസ് തൊട്ട് ലാലേട്ടന് മെസേജ് അയക്കുന്നുണ്ട്. ലാലേട്ടനെ കാണാൻ ആഗ്രഹിച്ച് പണ്ട് ഞാൻ കുറെ പരിപാടികൾക്ക് ഒക്കെ പോയിട്ടുണ്ട് അന്നൊന്നും കാണാൻ പറ്റിയില്ല.

prithviraj durga krishna

ജീവിതത്തിലെ എല്ലാ വിശേഷങ്ങളും, സങ്കടങ്ങളും എല്ലാം മെസേജ് ചെയ്യാറുണ്ടായിയിരുന്നു. സിനിമയിൽ വന്ന ശേഷം അമ്മയുടെ ഷോയ്ക്കായുള്ള പ്രാക്ടീസിന് ഇടയിൽ കണ്ടിരുന്നു.

കണ്ടപ്പോൾ ഞാൻ ഇതൊക്കെ പറഞ്ഞു, മെസേജ് ഒക്കെ കാണിച്ചു കൊടുത്തു. ഏട്ടൻ അല്ല അതൊന്നും നോക്കുന്നെ എന്ന് പറഞ്ഞെന്നും

അവിടെ വെച്ച് മോഹൻലാലിനോടൊപ്പം ഫോട്ടോയെടുത്ത് നമ്പറൊക്കെ വാങ്ങിയെന്നുമാണ് ദുർഗ പറഞ്ഞത്.

Read more about: durga krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X