നമ്മൾ വിചാരിക്കുന്ന ആളേ അല്ല സംയുക്ത! ഒന്നും എവിടെയും കാണിക്കാറും പറയാറുമില്ല; ഊർമ്മിള ഉണ്ണി പറയുന്നു

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് സംയുക്ത വർമ്മ. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ സംയുക്ത വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. അടുത്തിടെ പരസ്യ ചിത്രങ്ങളിലൂടെയും മറ്റും വീണ്ടും ക്യാമറക്ക് മുന്നിലേക്ക് എത്തിയെങ്കിലും സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ് താരം. മഞ്ജു വാര്യരും നവ്യ നായരുമെല്ലാം തിരിച്ചുവന്നത് പോലെ സംയുക്തയുടെ ഒരു വമ്പൻ തിരിച്ചുവരവ് സിനിമാ പ്രേമികൾ ആഗ്രഹിക്കുന്നുണ്ട്.

1999ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന സിനിമയിലൂടെയാണ് സംയുക്ത നായികയായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഏകദേശം നാല് വർഷം മാത്രമാണ് സംയുക്ത സിനിമയിൽ സജീവമായി തുടർന്നത്. അതിനിടെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഹിറ്റ് സിനിമകളിൽ നായികയാകാനും സംയുക്തയ്ക്ക് സാധിച്ചു. മികച്ച നടിക്കുള്ള രണ്ടു സംസ്ഥാന പുരസ്കാരമടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കി.

Samyuktha Varma

സംയുക്തയെ പോലെ വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ഇത്രയും വലിയ ഇമ്പാക്ട് ഉണ്ടാക്കിയ നടിമാർ വളരെ വിരളമാണ്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ തിരിച്ചുവരവ് ആരാധകർ ഇത്രയധികം ആഗ്രഹിക്കുന്നത്. എന്നാൽ സംയുക്ത വീണ്ടും സിനിമയിലേക്ക് വരാനുള്ള സാധ്യത കുറവാണെന്നാണ് നടി ഊർമ്മിള ഉണ്ണി പറയുന്നത്.

സംയുക്തയുടെ ചെറിയമ്മയാണ് ഊർമ്മിള. അടുത്തിടെയായി താരത്തിന്റെ പലവിശേഷങ്ങളും ആരാധകർ അറിയാറുള്ളത് ഊർമ്മിളയിലൂടെയാണ്. മുൻപൊരിക്കൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഊർമ്മിള സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ചത്.

'സംയുക്ത ഇനി സിനിമയിലേക്ക് വരുമെന്ന് തോന്നുന്നില്ല. ആദ്യം വന്നത് തന്നെ ഒരു നിയോഗം കൊണ്ട് വന്നതാണ്. ഞാനായിരുന്നു അതിന്റെ പിന്നിലെന്ന് എല്ലാവർക്കും അറിയുന്നതാണ്. ആ കുട്ടി സിനിമയോട് വലിയ ക്രേസുളള ആളെയല്ല. നമ്മളൊന്നും വിചാരിക്കുന്ന ആളെ അല്ല സംയുക്ത. അത് വേറൊരു കുട്ടിയാണ്. എന്റെ വീട്ടിലെ കുട്ടി ആയതുകൊണ്ട് പറയുന്നതല്ല. അതിന്റെ നന്മയൊക്കെ എടുത്ത് പറയേണ്ടതാണ്. നിറകുടം തുളുമ്പില്ല എന്ന് പറയുന്നത് സംയുക്തയെ കുറിച്ചാണ്. അത് ആ കുട്ടിയുടെ അഭിമുഖങ്ങൾ കണ്ടാൽ തന്നെ മനസിലാകും,'

'യോഗ ചെയ്യുന്ന ചിത്രങ്ങളൊക്കെ എങ്ങനെയോ ലീക്കായി പോകുന്നതാണ്. സംയുക്ത അങ്ങനെ അതൊന്നും ഇടുന്ന ആളല്ല. സംയുക്ത അറിയാതെയാണ് പല ചിത്രങ്ങളും വാർത്തകളുമൊക്കെ പുറത്തുവരുന്നത്. യോഗ ഒന്നും അങ്ങനെ പ്രദര്ശിപ്പിക്കേണ്ട കാര്യമല്ലെന്ന് പറയാറുണ്ട്. കുളിക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്ന പോലൊരു കാര്യമാണ് അത്. ഡാൻസ് പോലെ റീൽ എടുത്തിട്ടേണ്ട കാര്യമേ അല്ല അത് എന്നൊക്കെ എന്നോട് പറയാറുണ്ട്. നല്ല വിവരമുള്ള കുട്ടിയാണ്,'

Samyuktha Varma

'ഒരുപാട് പുസ്തകങ്ങളൊക്കെ വായിക്കും. അങ്ങനെ ഒരുപാട് അറിവുണ്ട്. അതൊന്നും അഭിമുഖങ്ങളിൽ പറയാറും ഇല്ല, എവിടെയും കാണിക്കാറുമില്ല. സിനിമ ചെയ്യുന്നില്ലേ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയും. ചിലപ്പോൾ നല്ല കഥ വരട്ടെ എന്ന് പറയും. അഞ്ച് മിനിറ്റ് കഴിഞ്ഞാൽ ചിലപ്പോൾ മാറ്റി പറയും,'

'ബിജു ഇടയ്ക്ക് ചോദിക്കും, ഇങ്ങനെ ഒന്ന് വന്നിട്ടുണ്ടല്ലോ നീ ചെയ്യുന്നുണ്ടോ എന്നൊക്കെ. ഞാൻ കഥകേട്ടു. എനിക്ക് മടിയാണ് ഞാൻ ഇല്ല എന്നായിരിക്കും മറുപടി. ഇതുവരെ അതിലൊരു തീരുമാനം ആയിട്ടില്ല. എന്തും സംഭവിക്കാം, ചിലപ്പോൾ ആള് വരാം, വരാതെയിരിക്കാം. എന്റെ ഒരു കാഴ്ചപ്പാടിൽ വരാതെ ഇരിക്കാനാണ് സാധ്യത,' ഊർമ്മിള ഉണ്ണി പറഞ്ഞു.

പലപ്പോഴും ബിജു മേനോനും ഭാര്യയുടെ തിരിച്ചുവരവ് സംബന്ധിച്ച ചോദ്യം നേരിടേണ്ടി വരാറുണ്ട്. വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെ ആയപ്പോൾ അഭിനയം വിടാമെന്ന് തീരുമാനിച്ചത് സംയുക്ത തന്നെയാണെന്ന് ബിജു മേനോൻ പറഞ്ഞിട്ടുണ്ട്. അഭിനയിക്കണ്ട എന്ന് താൻ പറഞ്ഞിട്ടില്ല. അവളായിട്ട് എടുത്ത തീരുമാനമാണ്. തിരിച്ചുവരവും അവളുടെ തീരുമാനം അനുസരിച്ചായിരിക്കും അതിലൊന്നും താൻ കൈകടത്തില്ല എന്നാണ് ബിജു മേനോൻ പറഞ്ഞത്.

Read more about: samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X