'വഴക്കുണ്ടാക്കാൻ നേരമില്ല, രാവിലെ എഴുന്നേറ്റാൽ അത്രയും ജോലി; എന്നെ എന്തുകൊണ്ട് ഇഷ്ടപ്പെട്ടെന്ന് അറിയില്ല'
കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും. സിനിമയ്ക്കപ്പുറം ഇവർക്കിന്ന് ഉത്തരവാദിത്തങ്ങളേറെയാണ്. ഉയർ, ഉലകം എന്നീ ഇരട്ടക്കുട്ടികളാണ് ഇവർക്കുള്ളത്. ഒന്നിലറെ ബിസിനസുകളും നോക്കി നടത്താനുണ്ട്. കോടികളുടെ ആസ്തിയുള്ള നയൻതാരയ്ക്ക് സിനിമയിലും ബിസിനസിലും പൂർണ പിന്തുണ നൽകിക്കൊണ്ട് വിഘ്നേശ് ശിവൻ ഒപ്പമുണ്ട്. വിഘ്നേശ് തനിക്ക് നൽകുന്ന സ്നേഹത്തെയും പിന്തുണയെയും കുറിച്ച് നയൻതാര അടുത്തിടെ സംസാരിച്ചിട്ടുമുണ്ട്.
'അങ്ങനെ ഞാൻ ചെയ്തിരുന്നെങ്കിൽ അവൾ ജീവനോടെ ഉണ്ടാകില്ല...'; നോറയ്ക്ക് നേരെ കയ്യോങ്ങിയിട്ടില്ലെന്ന് ജാൻമണി!
പാെതുവെ ദേഷ്യക്കാരിയാണ് നയൻതാര. ഇക്കാര്യം ഒന്നിലേറെ സഹപ്രവർത്തകർ തുറന്ന് പറഞ്ഞിട്ടുണ്ട്. മീഡിയയിൽ നിന്നും പരമാവധി മാറി നിൽക്കുന്നതിന് ഇതും കാരണമാണ്. അടുത്തിടെ നയൻതാര പൊതുവിടങ്ങളിൽ ദേഷ്യം പ്രകടിപ്പിച്ച ഒന്നിലേറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു ഇവന്റിൽ പങ്കെടുക്കവെ തന്റെ വസ്ത്രത്തിൽ ചവിട്ടിയ ആളെ നടി രൂക്ഷമായി നോക്കിയ വീഡിയോ വെെറലായി. ധനുഷ് ഉൾപ്പെടെയുള്ള നയൻതാരയുടെ ദേഷ്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

നയൻതാര ദേഷ്യക്കാരിയാണെങ്കിൽ ഭർത്താവ് വിഘ്നേശ് ശിവൻ സൗമ്യനാണ്. തന്റെ സിനിമയിൽ പ്രവർത്തിക്കുന്നവരോടൊന്നും ദേഷ്യപ്പെടുന്ന പ്രകൃതമല്ല വിഘ്നേശ് ശിവനും. നയൻതാരയുടെ ദേഷ്യം വിഘ്നേശ് എങ്ങനെ കൈകാര്യം ചെയ്യുന്നെന്ന ചോദ്യം ആരാധകർക്കുണ്ട്. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ വിഘ്നേശ് ശിവൻ സംസാരിക്കുകയുണ്ടായി. നയൻതാരയുമായി വഴക്കുണ്ടാകാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ.
വഴക്കിടാനുള്ള സമയം ഇല്ല. രാവിലെ എണീറ്റാൽ അത്രയും ജോലിയുണ്ട്. ജോലി സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യും. പ്രൊഡക്ഷൻ സൈഡും മറ്റും. ചില കോളുകൾ എടുക്കും. അത്തരം അത്തരം ചർച്ചകൾക്കപ്പുറം വഴക്കാെന്നും നടക്കാറില്ലെന്ന് വിഘ്നേശ് ശിവൻ വ്യക്തമാക്കി. ഇന്നത്തെ റിലേഷൻഷിപ്പിന്റെ ഡൈനാമിക്സ് മാറി. സുഹൃത്തുക്കളെ പോലെയായി. ജെൻഡറെന്നത് എവിടയോ പോയെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.

നയൻതാരയെ പോലൊരു താരത്തിന് തന്നെ ഇഷ്ടപ്പെട്ടത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും വിഘ്നേശ് ശിവൻ പറഞ്ഞു. പൊസസീവ്നെസ് ഇല്ല. പ്രാക്ടിക്കലാണ്. റിലേഷൻഷിപ്പിലാണെങ്കിലും നയൻതാരയുടെ റൊമാന്റിക് സീനുകൾ എടുക്കേണ്ടി വന്നാൽ ഡയറക്ടറെന്ന നിലയിൽ കൃത്യമായി എടുക്കും. തന്റെ പങ്കാളിയായത് കൊണ്ട് സീനിൽ മാറ്റം വരുത്തില്ലെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി.
2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയ്ക്കിടെയാണ് നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാകുന്നത്. വിഘ്നേശിന് കരിയറിൽ വഴത്തിരിവായ സിനിമയാണ് നാനും റൗഡി താൻ. കാത്ത് വാക്ക്ല രണ്ട് കാതൽ ആണ് വിഘ്നേശ് ശിവന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നയൻതാര, സമാന്ത, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.
നയൻതാരയും കരിയറിലെ തിരക്കുകളിലാണ്. വിവാഹശേഷവും നയൻതാര കരിയറിന് നൽകുന്ന ശ്രദ്ധയിൽ മാറ്റം വന്നിട്ടില്ല. ജവാൻ, ഇരവൈൻ, അന്നപൂരണി എന്നിവയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ഇവയിൽ ജവാൻ മാത്രമാണ് ഹിറ്റായത്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications