നായികയാക്കാമെന്ന് പറഞ്ഞ് തടി കുറപ്പിച്ചു, പിന്നെ പറഞ്ഞത് റോള്‍ തരാന്‍ പറ്റില്ലെന്ന്: വിന്‍സി അലോഷ്യസ്
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. വികൃതി, ഭീമന്റെ വഴി, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലെ വിന്‍സിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. റിയാലിറ്റി ഷോയിലൂടെയാണ് വിന്‍സി സിനിമയിലെത്തുന്നത്. മഴവില്‍ മനോരമയിലെ നായികാനായകന്‍ എന്ന പരിപാടിയിലൂടെയാണ് വിന്‍സി ശ്രദ്ധിക്കപ്പെടുന്നതും സിനിമയിലെത്തുന്നതും.
തന്റെ പ്രതിഭ തെളിയിക്കാന്‍ സാധിച്ച നടിയാണ് വിന്‍സി. എന്നാല്‍ വിന്‍സിയുടെ സിനിമയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല.കരിയറില്‍ അവഗണനകളും നിരസിക്കലുമൊക്കെ വിന്‍സിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നായികയായി അഭിനയിക്കാനിരുന്ന സിനിമയില്‍ നിന്നും ഒരിക്കല്‍ അവസാനം നിമിഷം തന്നെ ഒഴിവാക്കിയതനെക്കുറിച്ച് മുമ്പ് വിന്‍സി മനസ്തുറന്നിരുന്നു.

കരിയറിന്റെ തുടക്കകാലത്താണ് വിന്‍സിയ്ക്ക് ഈ അനുഭവമുണ്ടായത്. മൂന്ന് വര്‍ഷം മുമ്പ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിന്‍സി ആ സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
''ആളുടെ പേര് ഞാന്‍ പറയുന്നില്ല, പറഞ്ഞാല്‍ എല്ലാവര്‍ക്കും കിട്ടും. ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാറായി നില്‍ക്കുന്ന ഒരാളുടെ മൂവി ആണെന്ന് മാത്രം ഞാന്‍ പറയാം. അതില്‍ ആകെ ഒരു ഫീമെയില്‍ ലീഡേ ഉള്ളൂ. അതിലേക്ക് എന്നെ വിളിച്ചു. എന്നോട് പറഞ്ഞു 99 ശതമാനവും വിന്‍സിയെ തന്നെയാണ് ആ ക്യാരക്ടറായി ഞങ്ങള്‍ മനസില്‍ കാണുന്നത്. പക്ഷെ തടിയൊന്നു കുറക്കേണ്ടി വരും, അതിന് ശ്രമിച്ചോളൂ'' എന്ന് പറഞ്ഞുവെന്നാണ് വിന്‍സി പറയുന്നത്.
ഇതോടെ താന്‍ എന്നും രാവിലെ നാല് മണിക്ക് എണീറ്റ് അപ്പച്ചന്റെ കൂടെ നടക്കാന്‍ പോവുമായിരുന്നുവെന്നാണ് വിന്‍സി പറയുന്നത്. അപ്പച്ചന്‍ ഓടുമ്പോ കൂടെ കിതച്ച് ബുദ്ധിമുട്ടി ഞാനും ഓടുമായിരുന്നുവെന്നും താരം പറയുന്നുണ്ട്. എന്നാല്‍ ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ആ ഷൂട്ട് തുടങ്ങുന്നതിന് രണ്ടാഴ്ച മുന്നെ, സോറി ആ റോള്‍ തരാന്‍ കഴിയില്ല എന്ന് തന്നോട് പറഞ്ഞുവെന്നാണ് വിന്‍സി പറയുന്നത്.
അതേസമയം വിന്‍സി നായികയായി എത്തുന്ന രേഖ തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഉണ്ണി ലാലുവാണ് ചിത്രത്തിലെ നായകന്‍. മികച്ച പ്രതികരണമാണ് സിനിമ കണ്ടവരില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ താരതമ്യേന ചെറിയ സിനിമയായ തങ്ങളുടെ ചിത്രത്തിന് പ്രൊമോഷന്‍ ലഭിക്കാതെ പോയതിനെക്കുറിച്ചുള്ള വിന്‍സിയുടെ കുറിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ജിതിന്‍ ഐസക്ക് പറയുന്ന സിനിമയുടെ പോസ്റ്റര്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ പോലും ഇല്ലെന്നാണ് വിന്‍സി പറഞ്ഞത്. പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നടി പാര്‍വ്വതി തിരുവോത്തടക്കം വിന്‍സിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. അമ്പത് തീയേറ്ററുകളാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ അതല്ല പ്രശ്‌നമെന്നും പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ലെന്നാണ് വിന്‍സി പറയുന്നത്.

വികൃതിയിലൂടെയായിരുന്നു വിന്‍സിയുടെ അരങ്ങേറ്റം. പിന്നീട് കനകം കാമിനി കലഹത്തിലാണ ്‌വിന്‍സിയത്തിയത്. ചിത്രത്തിലെ പ്രകടനം കയ്യടി നേടിയിരുന്നു. തുടര്‍ന്ന് വന്ന ഭീമന്റെ വഴി, ജനഗണ മന എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സോളമന്റെ തേനീച്ചകള്‍, 1744 വൈറ്റ് ഓള്‍ട്ടോ, സൗദി വെള്ളക്ക എന്നിവയായിരുന്നു പിന്നീട് അഭിനയിച്ച സിനിമ. രേഖയാണ് അറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പഴഞ്ചന്‍ പ്രണയം, ദ ഫേസ് ഓഫ് ദ ഫെയ്‌സ്ലെസ് എന്നീ സിനിമകളാണ് അണിയറയിലുള്ളത്.
സിനിമയ്ക്ക് പുറമെ സീരീസുകളിലും വിന്‍സി അഭിനയിച്ചിട്ടുണ്ട്. കരിക്കിന്‍റെ കലക്കാച്ചിയിലും എമിലി എന്ന സീരീസിലും വിന്‍സി അഭിനയിച്ചിട്ടുണ്ട്. അവതാരകയായും വിന്‍സി കയ്യടി നേടിയിട്ടുണ്ട്. ഡി 5 ജൂനിയേഴ്സിന്റെ അവതാരകയായിരുന്നു വിന്‍സി.


Click it and Unblock the Notifications