For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങൾ, കഥയും ക്ലൈമാക്‌സും റെഡി; സിനിമ പണിപ്പുരയിലെന്ന് വിനീത്

  |

  മലയാള സിനിമ പ്രേക്ഷകർ എന്നും എക്കാലത്തും ആഘോഷമാക്കിയിട്ടുള്ള കോംബോയാണ് മോഹൻലാൽ-ശ്രീനിവാസൻ എന്നത്. അവരുടെ ഓൺ സ്ക്രീൻ കെമിസ്ട്രിയും കൗണ്ടർ ടൈമിംഗും ആവർത്തിച്ച് കണ്ട് പൊട്ടിച്ചിരിക്കാത്ത ഒരു മലയാളികളും ഉണ്ടാവില്ല. നാടോടിക്കാറ്റിലെ ദാസനും വിജയനും ഒക്കെ മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് വെക്കുന്ന കഥാപാത്രങ്ങളാണ്.

  വർഷം ഒരുപാട് കഴിഞ്ഞെങ്കിലും രണ്ടു തലമുറകൾ വേറെ വന്നെങ്കിലും ഇന്നും ദാസനും വിജയനും ഫേവറിറ്റുകളായി നിലനിൽക്കുന്നു. ഈ 2022ലും ശ്രീനിവാസനും മോഹൻലാലും ഒന്നിച്ച സിനിമകൾക്ക് റിപീറ്റ് വാല്യൂ ഉണ്ട്.

  Vineeth Sreenivasan

  Also Read: സിനിമയുടെ ബജറ്റ് എന്നെ എക്സൈറ്റ് ചെയ്യിക്കുന്നില്ല, ഞാൻ വില്ലനുമാകും നായകനുമാകും: ടൊവിനോ തോമസ്

  നാടോടികാറ്റ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അക്കരെ അക്കരെ അക്കരെ, അയാൾ കഥ എഴുതുകയാണ്, ഏയ് ഓട്ടോ, പട്ടണപ്രവേശം, വരവേൽപ്പ്, ടി.പി ബാല​ഗോപാലൻ എം.എ, ചിത്രം, ചന്ദ്രലേഖ, ഒരു നാൾ വരും, മിഥുനം, ഉദയനാണ് താരം, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഇനിയും ഇവരെ ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ കാണാമെന്ന് ആഗ്രഹിക്കുന്ന സിനിമാ പ്രേമികൾ ധാരാളമാണ്.

  അതുകൊണ്ടാണ് ഈയിടെ ഒരു പൊതുവേദിയിൽ മോഹൻലാലും ശ്രീനിവാസനും ഒന്നിച്ചപ്പോൾ മലയാളികൾ അത് ആഘോഷമാക്കിയത്. മഴവിൽ മനോരമയിൽ വരാനിരിക്കുന്ന ഒരു പരിപാടിയിലാണ് മലയാളികളുടെ ദാസനും വിജയനും ഒരുമിച്ച് എത്തിയത്. അതിന്റെ വീഡിയോയും ചിത്രങ്ങളും സിനിമ താരങ്ങൾ ഉൾപ്പെടെ പങ്കുവെക്കുകയും സന്തോഷം പങ്കിടുകയും ചെയ്തിരുന്നു.

  Also Read: മിന്നൽ മുരളി രണ്ടാം ഭാഗം ഒടിടിയിലേക്കോ?, തന്റെ ആഗ്രഹം വ്യക്തമാക്കി ടൊവിനോ

  ആരാധകരെ പോലെ തന്നെ ഇരുവരെയും സ്‌ക്രീനിൽ ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ താരങ്ങളും അതിൽ പ്രധാനി ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ തന്നെയാണ്. അച്ഛനെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിന്റെ പണിപ്പുരയിൽ ആണെന്നും വിനീത് അടുത്തിടെ പറഞ്ഞിരുന്നു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു ഇത്.

  മോഹൻലാലിനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു കഥയും അതിന് ഒരു ക്ലെെമാക്സും താൻ തയ്യാറാക്കി വെച്ചിട്ടുണ്ട്. പക്ഷേ അതിലേയ്ക്ക് കുറച്ച് കാര്യങ്ങൾ കൂടി ചേർക്കാൻ ഉണ്ട്. കുറെ നാളുകളായുള്ള ആലോചനയ്ക്ക് ശേഷമാണ് താൻ ഇങ്ങനെയൊരു കഥ എഴുതിയത്. അച്ഛനോടും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട് എന്നായിരുന്നു വിനീത് ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞത്.

  Also Read: ദിലീപുമായി ഒരുമിച്ചൊരു സിനിമ ചെയ്യാൻ പേടിയാണ്, കാരണം ആരാധകരുടെ പ്രതീക്ഷ!; ലാൽ ജോസ് പറയുന്നു

  എന്നാൽ അച്ഛനോട് കഥ ഇതുവരെ പറഞ്ഞിട്ടില്ലെന്നും അതിനുള്ള ധെെര്യം താനിക്ക് വന്നിട്ടില്ലെന്നും വിനീത് പറഞ്ഞു. ചിലപ്പോൾ താൻ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം അതായേക്കാം എന്നും വിനീത് പറഞ്ഞിരുന്നു. വിനീതിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഇരുവരെയും സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന എല്ലാ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് വിനീതിന്റെ വാക്കുകളെ കാണുന്നത്.

  Recommended Video

  കൊച്ചിയിൽ ലുലു മാളിനെ ഇളക്കി മറിച്ച് ലാലേട്ടൻ

  അതേസമയം, വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഹൃദയം ആണ്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

  പ്രണവ് മോഹൻലാലിൻറെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായാണ് ഹൃദയത്തെ ആരാധകർ വിലയിരുത്തിയത്. ആദ്യ ദിവസങ്ങളിൽ സമീപ കാലത്തെ കളക്ഷൻ റെക്കോർഡുകൾ തകർത്തായിരുന്നു ചിത്രത്തിന്റെ മുന്നേറ്റം. തമിഴ് നാട്ടിലും ചിത്രം ഗംഭീര ഹിറ്റ് ആയിരുന്നു.

  Read more about: vineeth sreenivasan
  English summary
  When Vineeth Srinivasan revealed that he has a script for the Mohanlal Sreenivasan combo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X