For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളത്തിൽ നിർമ്മാതാവായി, ഇനി നായകനായി എത്തുന്നത് എപ്പോൾ?, ജോൺ എബ്രഹാം പറയുന്നു

  |

  ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് ജോണ്‍ എബ്രഹാം. മോഡലിംഗിലൂടെയാണ് ജോണ്‍ എബ്രഹാം സിനിമയിലേക്ക് എത്തുന്നത്. ജിസം എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് വന്ന ധൂമിലൂടെ യുവാക്കളുടെ ഹരമായി മാറുകയായിരുന്നു ജോണ്‍ എബ്രഹാം. അതോടെ ജോണിന് നിരവധി ആരാധകരുണ്ടായി.

  പാതി മലയാളി കൂടിയാണ് ജോൺ എബ്രഹാം. ജോണിന്റെ അച്ഛൻ എറണാകുളം ആലുവ സ്വദേശിയും അമ്മ ഇറാൻകാരിയുമാണ്. അതുകൊണ്ട് തന്നെ മലയാളികൾക്കിടയിൽ ജോൺ എബ്രഹാമിന് പ്രത്യേക വാത്സല്യവും ലഭിക്കാറുണ്ട്. തനിക്ക് കേരളത്തോടും മലയാളികളോടും ഉള്ള സ്നേഹം പലപ്പോഴും പല അഭിമുഖങ്ങളിലും ജോൺ വ്യക്തമാക്കിയിട്ടുമുണ്ട്.

  ദീപികയ്ക്കും രൺവീറിനും കുട്ടികളുണ്ടാവുമ്പോൾ...; താര ദമ്പതികളെക്കുറിച്ച് രൺബീർ പറഞ്ഞത്

  ഇപ്പോൾ മലയാളത്തിൽ ഒരു സിനിമാ നിർമ്മാതാവായി എത്തുകയാണ് ജോൺ എബ്രഹാം. വിഷ്‍ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മൈക്ക് എന്ന ചിത്രമാണ് ജോൺ എബ്രഹാം നിർമിക്കുന്നത്. ജോൺ എബ്രഹാം എന്റർടൈൻമെന്റ് നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് ഇത്. അനശ്വര രാജനാണ് ചിത്രത്തിലെ നായിക.

  ചിത്രത്തിന്റെ പ്രീ- റിലീസ് പരിപാടിയിൽ പങ്കുടുക്കാനായി നടൻ ജോൺ എബ്രഹാം ഇന്നലെ കൊച്ചിയിൽ എത്തിയിരുന്നു. കൊച്ചി സെന്റർ സ്‌ക്വയർ മാളിൽ നടന്ന പരിപാടിയിൽ ജോൺ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.

  പിതാവ് രണ്ടാമതും വിവാഹത്തിനൊരുങ്ങു എന്ന് അറിഞ്ഞപ്പോള്‍ ചോദിച്ചത്; കരീനയെ കുറിച്ച് സാറ പറഞ്ഞ വാക്കുകള്‍ വൈറല്‍

  മലയാളത്തിൽ നിർമ്മാതാവായ ജോൺ, നായകനാകുന്ന ഒരു മലയാള ചിത്രം ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് താരം നടത്തിയ പ്രകടനമാണ് ശ്രദ്ധേയമാകുന്നത്. മലയാളം തനിക്ക് കുറച്ചു മാത്രമേ അറിയൂ എന്നും അത് പഠിച്ച ശേഷം വേണം അഭിനയിക്കാൻ എന്നുമാണ് ജോൺ എബ്രഹാം പറഞ്ഞത്. ജോണിന്റെ വാക്കുകൾ ഇങ്ങനെ.

  'എനിക്ക് ഭാഷ പഠിക്കണം. എനിക്ക് പറയുന്നത് 'കുറച്ചു കുറച്ചു' മനസിലാകും. പക്ഷേ അധികം അങ്ങോട്ട് മനസിലാകില്ല. കാരണം എന്റെ അച്ഛൻ മുംബൈയിൽ വീട്ടിൽ അങ്ങനെ മലയാളം സംസാരിക്കാറുണ്ടായില്ല. ഞാൻ ഇവിടെ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. ഞാൻ മലയാള സിനിമയുടെ വലിയ ആരാധകനാണ്. സുരാജ്, ജോജു, ബിജു മേനോൻ, പിന്നെ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വി, ഫഹദ് ഫാസിൽ ഇവരൊക്കെ ഗംഭീര നടനാണ്. ഇവരെ ഒക്കെ കാണുമ്പോൾ വലിയ പ്രചോദനമാണ്.'

  'എല്ലാത്തിന്റേയും തുടക്കം ഇവിടെ നിന്നല്ലേ'; ആദ്യത്തെ പ്ര​ഗ്നൻസി കരണിന്റെ സാന്നിധ്യത്തിൽ കത്രീന പ്രഖ്യാപിക്കും?

  'ഞാൻ ഇവിടെ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അതിന് ഞാൻ പ്രാപ്തനാണെന്ന് കരുതുന്നില്ല. എന്നാൽ ചെറിയ രീതിയിലെങ്കിലും മലയാള സിനിമകളിൽ വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ വ്യത്യസ്തമായ ആശയങ്ങൾക്കും കഥകൾക്കുമായി കാത്തിരിക്കുകയാണ്.' ജോൺ എബ്രഹാം പറഞ്ഞു.

  ബോളിവുഡ് വിജയങ്ങളുടെ പരാജയങ്ങളെ കുറിച്ചും ജോൺ എബ്രഹാം സംസാരിച്ചു. ഉള്ളടക്കങ്ങളിലെ പ്രശ്‍നങ്ങളാണ് സിനിമകളുടെ പരാജയങ്ങൾക്ക് കാരണം. അതിൽ നന്നായി പ്രവർത്തിക്കേണ്ടതുണ്ട്. ഇതിന് ആരെയും പഴിചാരനില്ല. ആ ഇൻഡസ്ട്രിയുടെ ഭാഗമായി നിൽക്കുന്ന ആളെന്ന നിലയിൽ അതിന്റെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ എടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  അനന്യ അല്ല, ലൈഗറിൽ വിജയ് ദേവരകൊണ്ടയുടെ നായികയാകേണ്ടിയിരുന്നത് ജാൻവി; വെളിപ്പെടുത്തി സംവിധായകൻ

  Recommended Video

  Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview

  മലയാളത്തോടുള്ള തന്റെ ഇഷ്ടവും ജോൺ പ്രകടമാക്കി. 'എന്റെ ഹൃദയം ഇവിടെയാണ്. അതുകൊണ്ടാണ് ഞാൻ ഇവിടെ. അതാണ് എന്നെ വീണ്ടും കേരളത്തിലേക്ക് എത്തിക്കുന്നത്. ഇവിടെ സിനിമ നിർമ്മിക്കുന്നതും അതുകൊണ്ടാണ്. ഉള്ളടക്കത്തിന്റെ കാര്യത്തിൽ മലയാള സിനിമയാണ് ഏറ്റവും മികച്ചത്. അതുകൊണ്ട് തന്നെ ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു.' ജോൺ എബ്രഹാം പറഞ്ഞു.

  അതേസമയം, ബിവെയർ ഓഫ് ഡോഗ്‍സ് എന്ന സിനിമയ്ക്ക് ശേഷം വിഷ്‍ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈക്ക്. കല വിപ്ലവം പ്രണയം എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവാഗതൻ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തിൽ അനശ്വരയെ കൂടാതെ രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണൻ, അഭിരാം രാധാകൃഷ്‍ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് എന്നിവരും അഭിനയിക്കുന്നുണ്ട്.

  Read more about: john abraham
  English summary
  When will be John Abraham acting in a Malayalam movie; Here's what actor says
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X