അടിച്ചുപൊളിച്ച് അമ്മയും മകളും! ഗോപി സുന്ദര്‍ എവിടെ? ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി അമൃത സുരേഷ്
മലയാളികളുടെ പ്രിയങ്കരിയാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന കാലം മുതല്‍ക്കെ അമൃതയെ മലയാളികള്‍ക്ക് അറിയാം. അമൃതയുടെ സംഗീത ജീവിതം മാത്രമല്ല വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃതയെ പോലെ തന്നെ അമൃതയുടെ കുടുംബവും ഇന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ടവരും സുപരിചിതരുമാണ്.
അമൃതയും സഹോദരി അഭിരാമിയും അമൃതയുടെ മകള്‍ പാപ്പുവുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇപ്പോള്‍ അമ്മയും മകളും ഒരുമിച്ച് യാത്രയിലാണ്. അവരുടേതായൊരു ലോകത്ത് ആഘോഷിച്ച് നടക്കുകയാണ് അമ്മയും മകളും. തങ്ങളുടെ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പങ്കുവെക്കാറുമുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കയ്യടികള്‍ മാത്രമല്ല അമൃത നേടുന്നത്. നിരന്തരം സോഷ്യല്‍ മീഡിയുടെ ആക്ഷേപണങ്ങളും സൈബര്‍ ബുള്ളിയിംഗുമെല്ലാം അമൃതയ്ക്കും കുടുംബത്തിനും നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ അമൃത പങ്കുവച്ച മകള്‍ക്കൊപ്പമുള്ള വീഡിയോയിലെ ഒരു കമന്റും അതിന് അമൃത നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്.
ഗോപി സുന്ദര്‍ എവിടെ? എന്നായിരുന്നു ഒരാള്‍ അമൃതയുടെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. പിന്നാലെ മറുപടിയുമായി അമൃതയെത്തി. വീട്ടില്‍ ഉണ്ട് എന്നായിരുന്നു അമൃതയുടെ മറുപടി. നേരത്തെ അമൃതയും ഗോപി സുന്ദറും പിരിയുകയാണെന്നൊരു ഗോസിപ്പുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്തയ്ക്ക് അധികം ആയുസുണ്ടായിരുന്നില്ല. അമൃതയുടെ മറുപടിയ്ക്ക് പിന്നാലെ നിരവധി പേരാണ് പിന്തുണുമായി എത്തിയിരിക്കുന്നത്. വീട്ടില്‍ ഉണ്ടെന്ന് പറഞ്ഞില്ലേ ഇനി നിക്കണ്ട പൊക്കോ. എവിടെയായാലും തനിക്ക് എന്താടോ, താന്‍ ആണോ ഗോപി സുന്ദറിന് ഗോപി മഞ്ജൂരിയന്‍ വാങ്ങി കൊടുക്കുന്നത്? എന്നൊക്കെയാണ് മറുപടികള്‍.
എന്തുകൊണ്ട് ചിലര്‍ അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് ഇത്ര കരുതല്‍ കാണിക്കുന്നത്. അവര്‍ അവരുടെ ജീവിതം ജീവിക്കട്ടെ. നിങ്ങള്‍ക്ക് അവരെ കലാകാരായിട്ടാണ് അറിയുക. അവരുടെ കല ഇഷ്ടമാണെങ്കില്‍ ആസ്വദിക്കുക. ഇഷ്ടമല്ലെങ്കില്‍ അവഗണിക്കുക. എന്തിനാണ് വ്യക്തി ജീവിതത്തിലേക്ക് കടക്കുന്നത്? എന്നും ചിലര്‍ ചോദിക്കുന്നു. അതേസമയം കഴിഞ്ഞ ദിവസം മറ്റൊരാള്‍ അമൃതയുടേയും മകളുടേയും യാത്രയെ വിമര്‍ശിച്ചിരുന്നു.
അമൃതയും മകളും അച്ഛന്റെ മരണം ആഘോഷിക്കുകയാണെന്നായിരുന്നു ഒരാളുടെ വിമര്‍ശനം. പിന്നാലെ ആ കമന്റിന് മറുപടിയുമായി അമൃതയെത്തി. നിങ്ങള്‍ മരണം ആഘോഷിക്കുമോ എന്ന് എനിക്കറിയില്ല. അതും സ്വന്തം അച്ഛന്റേത്. ഇവിടെ ഒരു കുടുംബം ഞങ്ങളുടെ അച്ഛന്റെ വിയോഗത്തിന്റെ വേദനയില്‍ നിന്നും പുറത്ത് കടക്കാന്‍ എങ്ങനെയൊക്കയോ ശ്രമിക്കുകയാണെന്നായിരുന്നു അമൃതയുടെ മറുപടി.

എന്റെ മകളെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഒരു അമ്മ എന്ന നിലയിലും കുടുംബത്തിലെ മൂത്ത മകള്‍ എന്ന നിലയിലും എന്റെ കുടുംബത്തെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരിക എന്നത് എന്റെ ഉത്തരവാദിത്തമാണെന്നും അമൃത പറയുന്നു. നിങ്ങളെ പോലുള്ളവര്‍ക്ക് സര്‍ക്കാസ്റ്റിക് കമന്റിട്ടിട്ട് പോകാന്‍ വളരെ എളുപ്പമാണ്. കുറേക്കൂടി വളരുക, എന്നിട്ട് ജീവിതത്തിന്റെ മനോഹരമായ വശത്തു നിന്നും ചിന്തിക്കുക. കൂടാതെ, മറ്റുള്ളവരോട് കുറച്ച് അനുകമ്പയും സഹാനുഭൂതിയും ഉണ്ടാകുന്നതും നല്ലൊരു കാര്യമാണ്. നിങ്ങള്‍ ഇത്രയും ഹൃദയശൂന്യയും ക്രൂരയുമായതില്‍ എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ'' എന്നും അമൃത പറയുന്നു.


Click it and Unblock the Notifications