ഗോപി ചേട്ടന്‍ എവിടെ ചേച്ചി? ചോദ്യങ്ങളുയര്‍ത്തി പാപ്പുവിന്റെ പിറന്നാള്‍ ആഘോഷം
ആരാധകര്‍കരുടെ പ്രിയപ്പെട്ട കുടുംബമാണ് അമൃത സുരേഷിന്റേത്. അമൃതയും സഹോദരി അഭിരാമി സുരേഷും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. റിയാലിറ്റി ഷോയിലൂടെയാണ് അമൃത കടന്നു വരുന്നത്. പിന്നീട് അറിയപ്പെടുന്ന പിന്നണി ഗായികയായി മാറുകയായിരുന്നു. അമൃതയും അഭിരാമിയും ബിഗ് ബോസ് മത്സരാര്‍ത്ഥികളായും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അമൃതയുടെ മകല്‍ പാപ്പുവെന്ന അവന്തികയും ഇന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.
അമൃതയും സംഗീതം പോലെ തന്നെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള ഒന്നാണ് വ്യക്തി ജീവിതം. സോഷ്യല്‍ മീഡിയ സജീവമായ ഈ കാലത്ത് അമൃതയുടെ വ്യക്തിജീവിതം എന്നും ചര്‍ച്ചയായി മാറാറുണ്ട്. അമൃതയുടേയും നടന്‍ ബാലയുടേയും ദാമ്പത്യ ജീവിതത്തിലുണ്ടായ വിള്ളലുകളും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം ഇപ്പോഴും ചര്‍ച്ചയാകാറുണ്ട്.

ഈയ്യടുത്താണ് അമൃതയും സംഗീത സംവിധായകന്‍ ഗോപി സുന്ദറും തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം അറിയിക്കുന്നത്. അധികം വൈകാതെ ഇതും സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്നായി. ഇപ്പോഴിതാ അമൃത പങ്കുവച്ച പുതിയ പോസ്റ്റ് വാര്‍ത്തകളില്‍ ഇടം നേടുകയാണ്. പാപ്പുവിന്റെ ജന്മദിനാഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്.
ഞങ്ങളുടെ കണ്ണിന് പിറന്നാള്‍ എന്ന ക്യാപ്ഷനോടെയാണ് അമൃത ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അമൃതയ്ക്കും പാപ്പുവിനൊപ്പം അഭിരാമിയും ചിത്രങ്ങളിലുണ്ട്. പിന്നാലെ അമ്മയ്‌ക്കൊപ്പമുള്ള തങ്ങളുടെ കുടുംബ ചിത്രവും അമൃത പങ്കുവച്ചിട്ടുണ്ട്. ഞങ്ങള്‍. അച്ഛേ നിങ്ങള്‍ എന്നും ഞങ്ങളുടെ കൂടെ തന്നെയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഈ ചിത്രം നിങ്ങളില്ലാതെ അപൂര്‍ണമാണ്. ഞങ്ങള്‍ നിങ്ങളെ മിസ് ചെയ്യുന്നുണ്ട് എന്നാണ് ചിത്രത്തിന് അമൃത നല്‍കിയ ക്യാപ്ഷന്‍.
മനോഹരമായ ചിത്രങ്ങള്‍ അധികം വൈകാതെ തന്നെ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ മറ്റൊരു കണ്ടെത്തലുമായാണ് എത്തിയിരിക്കുന്നത്. ചിത്രങ്ങളില്‍ ഗോപി സുന്ദര്‍ ഇല്ലെന്നതാണ് ചിലര്‍ ശ്രദ്ധിച്ചിരിക്കുന്നത്. അവരത് കമന്റിലൂടെ ചോദിക്കുന്നുണ്ട്. ഗോപി ചേട്ടന്‍ എവിടെ ഇപ്പോള്‍ കാണാറില്ലല്ലോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇത്തരം ചോദ്യങ്ങളോട് അമൃത പ്രതികരിച്ചിട്ടില്ല.
നേരത്തെ അമൃതയും ഗോപി സുന്ദറും പിരിഞ്ഞെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമൃത പങ്കുവെക്കുന്ന ചിത്രങ്ങളില്‍ ഗോപി സുന്ദറിന്റെ അസാന്നിധ്യം ആവര്‍ത്തിച്ചതോടെയായിരുന്നു ഈ ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. എന്നാല്‍ അമൃതയും ഗോപി സുന്ദറും തങ്ങള്‍ ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചു കൊണ്ട് അത്തരം ചോദ്യങ്ങളുടെ മുനയൊടിക്കുകയായിരുന്നു.

അതേസമയം പാപ്പുവിന്റെ ജന്മദിനത്തിന് തന്നെ വിളിച്ചില്ലെന്ന കഴിഞ്ഞ ദിവസം നടന്‍ ബാല പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ബാലയുടെ പ്രതികരണം. ചില ഓര്‍മകള്‍ നമ്മള്‍ ലോകത്ത് എവിടെയാണെങ്കിലും മറക്കാന്‍ പറ്റില്ല. അത്തരത്തില്‍ എന്റെ മകളെ കുറിച്ചുള്ള ഓര്‍മകള്‍ എനിക്ക് മറക്കാനാവില്ല. ഹാപ്പി ബെര്‍ത്ത് ഡെ പാപ്പു എന്നായിരുന്നു ബാല പറഞ്ഞത്.
എല്ലാവരും മറന്ന് പോയി. ആര് മറന്നാലും ഞാനുണ്ട് പാപ്പു. നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. എന്റെ സ്വന്തം മകള്‍ക്ക് ഞാനില്ലേ. പാപ്പു നിനക്ക് അച്ഛനുണ്ട്.'ഡാഡിയുണ്ട്. ഹാപ്പി ബര്‍ത്ത് ഡെ പാപ്പു' എന്നും ബാല വീഡിയോയില്‍ പറയുന്നുണ്ട്. എന്റെ അച്ഛന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ എന്നെ വിളിക്കുമായിരുന്നു. ഹാപ്പി ബര്‍ത്ത്ഡെ പാപ്പു. നീ എന്റെയടുക്കല്‍ വരുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ പ്രത്യേക ദിനം നിങ്ങള്‍ എല്ലാവരും മറന്നെങ്കില്‍ കുഴപ്പമില്ല', എന്ന് കുറിച്ചാണ് വീഡിയോ ബാല പോസ്റ്റ് പങ്കുവച്ചത്. അധികം വൈകാതെ വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു.


Click it and Unblock the Notifications